ഷാർജ : അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 8 വെള്ളി മുതൽ 10 ഞായർ വരെ ഉപവാസ പ്രാർത്ഥനയും സംയുക്ത ആരാധനയും ഷാർജ യൂണിയൻ ചർച്ചിൽ നടക്കും. റവ. ഡോ. വി. ടി. എബ്രഹാം, ഡോ. കെ. മുരളീധരൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. റീജിയൻ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ റെജി സാം (പ്രസിഡന്റ്), ടോം എം വർഗീസ് (സെക്രട്ടറി), ജോൺ ജോർജ് (ട്രഷറർ) എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
(വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)
Post Views: 273