റാന്നി : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് റാന്നി ഈസ്റ്റ് സെന്ററില്‍ ചെല്ലക്കാട് സഭ സുവര്‍ണ ജൂബിലി നിറവില്‍ എത്തിച്ചേര്‍ന്നു.1973-ല്‍ പരേതനായ എലിമുള്ളംപ്ലാക്കല്‍ ദത്തോച്ചായന്റെ ഭവനത്തിലായിരുന്നു ചെല്ലക്കാട് ദൈവസഭയുടെ ആരംഭം.
2023 ഡിസംബര്‍ 25 ന് ചെല്ലക്കാട് സഭാ ഹാളില്‍ ജൂബിലി സമ്മേളനം നടക്കും. സമ്മേളനത്തിന് റാന്നി സെന്റര്‍ ശുശ്രൂഷകനും ചെല്ലക്കാട് സഭാശുശ്രൂഷകനുമായ പാസ്റ്റര്‍ പി. സി. ചെറിയാന് അദ്ധ്യക്ഷത വഹിക്കും. ചര്‍ച്ച് ഓഫ് ഗോഡ് ഓള് ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനും കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് ബിഷപ്പുമായ പാസ്റ്റര്‍ സി. സി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കൊല്ലം കൊട്ടാരക്കര രൂപത ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്ജ്, പെന്തക്കോസ്തല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും വേള്‍ഡ് മിഷന് ഇവാഞ്ചലിസം സഭയുടെ പ്രസിഡന്റുമായ പാസ്റ്റര്‍ ഓ. എം. രാജുക്കുട്ടി എന്നിവര്‍ മുഖ്യ സന്ദേശം നല്‍കും. പത്തനംതിട്ട എം. പി. ആന്റോ ആന്റണി, റാന്നി എം. എല്‍. എ. പ്രമോദ് നാരയണന്, മുന്‍ എം. എല്‍. എ. രാജു ഏബ്രഹാം തുടങ്ങി വിവിധ സാമൂഹിക, സാംസ്കാരിക മതനേതക്കന്മാര്‍ ആശംസകൾ അറിയിക്കും.