‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 16

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 16

പാ. വി. പി. ഫിലിപ്പ്

നാല് : വാഗ്ദത്തങ്ങളെ ഓർപ്പിച്ചു
വാഗ്ദത്തങ്ങളെക്കാൾ വലുതാണ് വാഗ്ദത്തം ചെയ്തവൻ. ദൈവവചനങ്ങൾ സ്രേഷ്ടമാകുവാൻ കാരണം അത് ദൈവം അരുളിച്ചെയ്തു എന്നതാണ്. നെഹെമ്യാവിന്റെ പ്രാർത്ഥനയിൽ ദൈവം “മോശയോട് അരുളിച്ചെയ്ത വാഗ്ദത്തം ഓർക്കേണമേ” എന്ന് അപേക്ഷിച്ചു. പാപം ചെയ്ത് ചിന്നഭിന്നമായിപോയ യിസ്രായേൽ ജനം, ആകാശത്തിന്റെ അറുതി വരെ എത്തിയാലും അവർ ദൈവത്തിങ്കലേക്ക് തിരിയുമ്പോൾ, ദൈവത്തിന്റെ നാമം സ്ഥാപിക്കുവാൻ താൻ തിരെഞ്ഞെടുത്ത സ്ഥാനത്ത് മടക്കികൊണ്ട് വരും എന്ന് ദൈവം മോശയോട് അരുളിച്ചെയ്യുന്നു. (നെഹെ : 1:9). ആ വചനത്തെ വാഗ്ദത്തമായി സ്വീകരിച്ച് വാഗ്ദത്തം ചെയ്തവനോട് നെഹെമ്യാവ്‌ പ്രാർത്ഥിച്ചു.
അഞ്ച് : മദ്ധ്യസ്ഥതയണച്ചു
നെഹെമ്യാവിന്റെ പ്രാർത്ഥനയുടെ മറ്റൊരു രഹസ്യം ജനത്തിന് വേണ്ടി മദ്ധ്യസ്ഥതയണച്ചു എന്നതാണ്. യഥാർത്ഥ ദൈവമനുഷ്യൻ ജനങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥതയണയ്ക്കുന്നവനാണ്.
“അവർ നിന്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്റെ ദാസന്മാരും നിന്റെ ജനവുമല്ലോ.”, (നെഹെ : 1:10). 21 -)o നൂറ്റാണ്ടിലും ദൈവം ഉപയോഗിക്കുന്ന ദൈവമനുഷ്യന്റെ പ്രത്യേകതകളിൽ ഒന്ന് തന്റെ ആവശ്യങ്ങളേക്കാൾ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നവനായിരിക്കണം.
ആറ് : ദൈവത്തിന്റെ ശ്രദ്ധയെ ക്ഷണിച്ചു
“കർത്താവേ, നിന്റെ ചെവി അടിയന്റെ പ്രാർത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ”, (നെഹെ : 1:11) ദൈവത്തിന്റെ ശ്രദ്ധയെ നെഹെമ്യാവ്‌ ക്ഷണിച്ചു എന്നതിന്റെ അർത്ഥം തന്റെ പ്രാർത്ഥനയെ കുറിച്ച് നെഹെമ്യാവിന് ശ്രദ്ധയുണ്ടായിരുന്നു എന്നതാണ്. തന്റെ പ്രാർത്ഥനയുടെ ഗൗരവം താൻ മനസ്സിലാക്കിയിരുന്നു.
നെഹെമ്യാവിന്റെ പുസ്തകത്തിൽ പതിനൊന്ന് പ്രാവശ്യം താൻ പ്രാർത്ഥിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 13 അദ്ധ്യായങ്ങൾ മാത്രമുള്ള നെഹെമ്യാവിന്റെ പുസ്തകത്തിൽ 11 പ്രാർത്ഥനകൾ റിപ്പോർട്ട് ചെയ്യണമെങ്കിൽ ആ പ്രാർത്ഥനാ മനുഷ്യന്റെ പ്രാർത്ഥനയുടെ പ്രത്യേകതകൾ എന്തായിരിക്കണം.
റെയ്മണ്ട് ബ്രൗൺ എന്ന ദൈവദാസൻ ‘ദി മെസ്സേജ് ഓഫ് നെഹെമ്യ’ എന്ന ഗ്രന്ഥത്തിൽ നെഹെമ്യാവിന്റെ പ്രത്യേകതകൾ എടുത്ത് പറയുന്നു.
1) പ്രാർത്ഥനയുടെ അനിവാര്യത (The necessity of prayer)
2) പ്രാർത്ഥനയുടെ തിടുക്കം (The immediacy of prayer)
3) പ്രാർത്ഥനയുടെ സ്വാഭാവികത അഥവാ പ്രാർത്ഥന എന്ന പ്രകൃതി (The naturalness of prayer)
4) പ്രാർത്ഥനയുടെ അടുപ്പം (The intimacy of prayer)
5) പ്രാർത്ഥനയുടെ ആത്മവിശ്വാസം (The confidence of prayer)
6) പ്രാർത്ഥനയുടെ ഫലപ്രാപ്തി (The effectiveness of prayer)
നെഹെമ്യാവിന്റെ പ്രാർത്ഥനയിൽ എന്ത് സംഭവിച്ചു എന്ന് രണ്ട് മുതലുള്ള അദ്ധ്യായങ്ങളിൽ കണ്ടെത്താം. ഒന്നാം അദ്ധ്യായത്തിൽ കിസ്ലെവ് മാസത്തിൽ (നവംബർ – ഡിസംബർ) മുഴങ്കാലിൽ ഇരുന്ന നെഹെമ്യാവ്‌ രണ്ടാം അദ്ധ്യായത്തിൽ നീസാൻ മാസത്തിൽ (മാർച്ച് – ഏപ്രിൽ) പ്രാർത്ഥനയുടെ മറുപടിയായി യെരുശലേമിൽ എത്തി. നെഹെമ്യാവിന് മുമ്പിൽ തടസ്സങ്ങൾ ഏറെയുണ്ടായിരുന്നു. എന്നാൽ മുഴങ്കാലുകളുടെ വരമുള്ള നെഹെമ്യാവിന്റെ മുമ്പിൽ തടസ്സങ്ങൾ ഓരോന്നായി ചിതറപ്പെട്ടു. രാജധാനിയിൽ നിന്ന് യെരുശലേമിൽ പോയി ദൈവപ്രവർത്തി ചെയ്യുവാൻ രാജാവ് നെഹെമ്യാവിന് അനുവാദം കൊടുത്തു, അവധി കൊടുത്തു (നെഹെ. 2:6). അവന് ആവശ്യമുള്ള സംരക്ഷണം രാജാവ് കൊടുത്തു (നെഹെ : 2:9). അവന് ആവശ്യമുള്ള സംരക്ഷണം രാജാവ് കൊടുത്തു (നെഹെ : 2:9). പാസ്പോർട്ടിനും വിസയ്ക്കും തുല്യമായ പേപ്പറുകൾ അവന് കൊടുത്തു (നെഹെ : 2:7). യെരുശലേമിന്റെ മതിലിനും, വാതിലിനും ആവശ്യമുള്ള തടി ലഭിക്കുവാൻ ഫോറെസ്റ്റ് ഓഫീസർക്ക് കത്ത് കൊടുത്തയച്ചു (2:8). നെഹെമ്യാവിന് താമസത്തിന് ആവശ്യമുള്ള വീട് പണിയുവാൻ മരം കൊടുക്കണമെന്ന് അറിയിപ്പുള്ള കത്തും കൊടുത്തയയ്ച്ചു. (നെഹെ : 2:8)
രണ്ടാമദ്ധ്യായത്തിന്റെ പകുതിക്ക് ശേഷം കാണുന്നത് പ്രാർത്ഥനാ മനുഷ്യന്റെ ദർശനത്തിന്റെ വ്യാപ്തിയാണ്. മൂന്ന് മുതലുള്ള അദ്ധ്യായത്തിൽ നെഹെമ്യാവും ജനവും ചേർന്ന് ദൈവാലയത്തിന്റെ ഇടിഞ്ഞ മതിലും തകർന്ന വാതിലും പണിയുന്നു. ജനത്തെ കൂട്ടിവരുത്തി എസ്രാ ശാസ്ത്രിയോടൊപ്പം ന്യായപ്രമാണം വായിച്ച് കേൾപ്പിക്കുന്നു. ഒരു തലമുറയെ അവർ പണിയുന്നു. ദൈവമനുഷ്യന്റെ വിജയരഹസ്യം പ്രാർത്ഥന തന്നെയാണ് നെഹെമ്യാവ്‌ പഠിപ്പിക്കുന്നു.     

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

12 + 7 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5757996
Total Visitors
error: Content is protected !!