റാന്നി : ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി സെന്റർ കൺവൻഷൻ ഫെബ്രു. 1 മുതൽ 4 വരെ ചെത്തോങ്കര ശാരോൻ ഗ്രൗണ്ടിൽ ആരംഭിക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ നാഷണൽ പ്രസിഡന്റ് പാസ്റ്റർ പി. എം. ജോൺ ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്), വി. ജെ. തോമസ് (SFC ജനറൽ സെക്രട്ടറി), എ. വി. ജോസ് (SFC റീജിയൻ പ്രസിഡന്റ്), വർഗീസ് ജോഷുവ (SFC റാന്നി സെന്റർ മിനിസ്റ്റർ), കെ. ജെ. മാത്യു, സാം ടി. മുഖത്തല, കെ. ജെ. തോമസ്, ഫിലിപ്പ് എബ്രഹാം, ജോസ് ജോർജ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. എബ്രഹാം ക്രിസ്റ്റഫറിന്റെ നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 81295 44936, +91 99464 61779, +91 85859 92085
Post Views: 1,032