തൊടുപുഴ : വള്ളിപ്പാറ തൊടുപുഴ മുട്ടം ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ്, സിൽവർ ജൂബിലി നിറവിൽ. 1998- ൽ റവ. ഡോ. എം. ഡി. ഡാനിയേലാണ് ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് & കോളജ് ആരംഭിച്ചത്.
ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ മുട്ടത്തിനടുത്ത് ‘RIFLE CLUB’ ഓഡിറ്റോറിയത്തിൽ വെച്ചു ജൂബിലി ആഘോഷം നടത്തപ്പെടും. ഇതേ ദിനം C.Th, B.Th & M.Div വിദ്യാർഥികളുടെ ബിരുദദാനവും, പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന കോളേജ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും, പൂർവ വിദ്യാർത്ഥി സംഗമവും നടക്കും.
IATA അംഗീകാരമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ ഇവിടെ ഓൺലൈൻ, റഗുലർ, തപാൽ മാർഗ്ഗങ്ങളിൽ നടക്കുന്നു. സിൽവർ ജൂബിലി ആഘോഷത്തിൽ IATA യുടെ ദേശീയ, അന്തർ ദേശീയ പ്രതിനിധികൾ പങ്കെടുക്കും.
Post Views: 311