ലണ്ടൻ : യു കെ യിൽ മൂന്ന് മാസം മുൻപ് സ്റ്റുഡന്റ് വിസയിൽ എത്തിയ ലണ്ടന്‍ പെന്തെക്കോസ്തൽ സഭാംഗം ഡേവിസ് സൈമൺ (25) ബ്ലഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. 2023 നവംബറിൽ സ്റ്റുഡന്റ് വിസയില്‍ യു കെ യില്‍ എത്തിയ ഡേവിസ് സൈമൺ, രോഹാംപ്റ്റണ്‍ സർവ്വകലാശാലയിലെ എം എസ് സി ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു. ലണ്ടനിലെ ചാറിങ് ക്രോസ് ആശുപത്രിയില്‍ ഫെബ്രുവരി 25 ഞാറാഴ്ച്ച രാത്രി 9.30 മണിക്കാണ് മരണം സ്ഥിരീകരിച്ചത്.
പരേതനായ സൈമൺ സാമുവേൽ, ഷേർലി സൈമൺ ദമ്പതികളുടെ മൂത്ത മകനാണ് ഡേവിസ്. ഏക സഹോദരൻ മെൽബിൻ സാമുവേൽ. സംസ്കാരം പിന്നീട് കേരളത്തില്‍ നടക്കും.
Post Views: 1,084