വാഴൂർ : പുളിയ്ക്കൽ കവല (14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസ്എബിലിറ്റി എന്ന വിഷയത്തിൽ ഗ്രേഡ് പോയിൻ്റ് 10 ൽ 9.88 (98.8%) നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. മൂവാറ്റുപുഴ നിർമല സദൻ ട്രെയ്നിംഗ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു. എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ. പുതുപ്പള്ളി കൂട്ടുമ്മേൽ പരേതനായ കെ. ബേബി വൽസമ്മ ബേബി ദമ്പതികളുടെ മകളാണ് സൂസൻ.
(വാർത്ത : ബ്ലസൻ ജോർജ് ,മൂവാറ്റുപുഴ)
Post Views: 356