പാലക്കാട് : ഐപിസി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തിൽ പെന്തക്കോസ്ത് ഐക്യവേദിയുടെ കേരള യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രിൽ 15 ന് പാലക്കാട് മണ്ണാർക്കാട്ട് 2024 ഏപ്രിൽ 15 രാവിലെ 9 മണി മുതൽ 5 മണി വരെ നടക്കും. ഐ പി സി സെൻറർ മിനിസ്റ്റർ പാസ്റ്റർ എം. ജെ മത്തായി ഉദ്ഘാടനം ചെയ്യും. വിവിധ ഇടങ്ങളിൽ നടത്തപ്പെടുന്ന മീറ്റിങ്ങുകളിൽ പാസ്റ്റർമാരായ പ്രകാശ് പീറ്റർ ചെങ്ങന്നൂർ, ജസ്റ്റിൻ കായംകുളം, വിപിൻ പള്ളിപ്പാട്, വിനു ജോയി, സിസ്റ്റർ ഷിനാ വിത്സൻ എന്നിവർ ദൈവ വചനം സംസാരിക്കും.
പാസ്റ്റർമാരായ ജെഫി പി വർഗീസ് (USA), സനോജ് ടി. പി. ( അട്ടപ്പാടി) എന്നിവർ കോഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.
Post Views: 867