അഹമ്മദാബാദ് : C.E.M. ഗുജറാത്ത് സെന്ററിന്റെ ത്രിദിന വിർച്വൽ ക്യാമ്പ് നവംബർ 4 – 6 വരെ നടക്കും. പാ. ഡേവിഡ് കെ. (പ്രസിഡന്റ്, SFC നോർത്ത് വെസ്റ്റ് റീജിയൻ) ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിന്റെ ചിന്താവിഷയം, ‘Living for God’ (ഗലാ :2:20) എന്നതാണ്. പാ. ജോൺ തോമസ് (SFC അന്തർദേശീയ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (SFC ദേശീയ പ്രസിഡന്റ്), പാ. ബെന്നി പി. വി. (സെന്റർ ശുശ്രുഷകൻ, SFC ഗുജറാത്ത്), പാ. റെനി വെസ്ലി (ട്രാൻസ്ഫോർമേഴ്സ്), പാ. ജോ തോമസ് (ബാംഗ്ളൂർ), പാ. മെർലിൻ ജോൺ (ഓസ്ട്രേലിയ) എന്നിവർ വിവിധ സെഷനുകളിൽ വചന ശുശ്രുഷ നിർവഹിക്കും. പാ. ഹാരിസൺ മോസസ്, ഇമ്മാനുവേൽ കെ. ബി., പ്രത്യാശ് പ്രഭ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 829 1048 7552
passcode : 2021
കൂടുതൽ വിവരങ്ങൾക്ക് : പാ. ജോൺ പി. തോമസ് (+91 94963 27109), റോബിൻ പി. തോമസ് (+91 95624 90378)
Post Views: 236