മാവേലിക്കര : പി. വൈ. പി. എ. മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനവും പൊതുയോഗവും നാളെ (ഫെബ്രു. 18 ന്) ഐപിസി ഏബനെസർ, അറന്നൂറ്റിമംഗലം സഭയിൽ വച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ പി. വൈ. പി. എ. കേരള സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ വിശിഷ്ട അതിഥിയായിരിക്കും. ഡാനിയേൽ ദാസ് സംഗീതശുശ്രൂഷ നയിക്കുന്നതും പാസ്റ്റർ രാജേഷ് ഏലപ്പാറ വചനം ശുശ്രുഷ നിർവഹിക്കുന്നതുമായിരിക്കും.
2023ലെ താലന്ത് പരിശോധന വിജയികൾക്കുള്ള സമ്മാനവിതരണവും PYPA പ്രവർത്തകരുടെ വിവിധ പരിപാടികളും വാർഷികത്തോട് അനുബന്ധിച്ച് നടക്കും.
(വാർത്ത : സോബിൻ സാമുവേൽ, മാവേലിക്കര)
Post Views: 1,575