Friday Fasting

‘സങ്കീർത്തന ധ്യാനം’ – 52

‘സങ്കീർത്തന ധ്യാനം’ – 52 പാ. കെ. സി. തോമസ് ‘ദൈവം എനിക്ക് വിരുന്നൊരുക്കുന്നു’, സങ്കീ : 23:5 ദൈവഭക്തന്മാർക്കും ശത്രുക്കൾ ഉണ്ട്. ആത്മീയർക്ക് ശത്രുക്കൾ ഉണ്ടോ ? ഇവിടെ സങ്കീർത്തനക്കാരൻ എന്റെ ശത്രുക്കൾ എന്ന് പറഞ്ഞിരിക്കുന്നു. ദൈവമക്കൾ ആരോടും ശത്രുത്വം ഉള്ളവരല്ല. ശത്രുക്കളെ സ്നേഹിക്കണം ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന പ്രമാണം ലഭിച്ചവരാണ്. എന്നാൽ ശത്രുക്കളെ പോലെ അവർക്ക് എതിരായി നില്ക്കുന്നവരും പോരാടുന്നവരും ഉണ്ട്. നമുക് പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനകളോടുമാണ്. ഈ സേനകൾ ആണ് […]

‘സങ്കീർത്തന ധ്യാനം’ – 52 Read More »

‘സങ്കീർത്തന ധ്യാനം’ – 51

‘സങ്കീർത്തന ധ്യാനം’ – 51 പാ. കെ. സി. തോമസ് ‘ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല’, സങ്കീ : 23:3 ആടുകൾക്ക്, കൂരിരുൾ താഴ്വരയിലൂടെ നടക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. കൂരിരുൾ താഴ്‌വരയിൽ ആക്രമിക്കുവാൻ സാദ്ധ്യത ഉള്ള ഹിംസ്രജന്തുക്കൾ ഉണ്ട്. എന്നാൽ ആടുകൾക്ക് ഭയമില്ല. ഇടയൻ കൂടെ ഉണ്ടെന്നുള്ള ഉറപ്പ് ആടുകൾക്ക് ഉണ്ട്. ഇടയന്റെ കൈയ്യിൽ വടിയുണ്ട്. ഇടയന്റെ കയ്യിൽ കോലുണ്ട്. ആക്രമിക്കുവാൻ ശത്രു വരുമ്പോൾ ഇടയൻ ആ ശത്രുവിനോട് എതിർക്കുവാൻ കൂടെയുണ്ട്. ആത്മീയ ആടുകളും അനേക വഴിത്താരകളിലൂടെ നടന്ന് പോകേണ്ടവരാണ്. സന്തോഷവഴികൾ

‘സങ്കീർത്തന ധ്യാനം’ – 51 Read More »

‘സങ്കീർത്തന ധ്യാനം’ – 50

‘സങ്കീർത്തന ധ്യാനം’ – 50 പാ. കെ. സി. തോമസ് ‘യഹോവ എന്റെ ഇടയനാകുന്നു’, സങ്കീ : 23:1  എല്ലാകാലത്തും ജീവിച്ചിരുന്നിട്ടുള്ള ജീവിക്കുന്ന ഭക്തന്മാർക്ക് ധൈര്യവും ആശ്വാസവും നൽകിയിട്ടുള്ള അനുഗ്രഹീത സങ്കീർത്തനമാണ് 23 -)o സങ്കീർത്തനം. ആട്ടിടയനായിരുന്ന ദാവീദിന് ആടും ഇടയനും തമ്മിലുള്ള ബന്ധം നന്നായി അറിയുവാൻ കഴിഞ്ഞിരുന്നു. തന്റെ ആട്ടിൻകൂട്ടത്തിന് ദാവീദ് നല്ല ഇടയനായിരുന്നു. തന്നിൽ കൂടെ ആട്ടിൻകൂട്ടത്തിനുണ്ടായിട്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെ എന്ന് ദാവീദിന് സ്വന്ത അനുഭവത്തിലൂടെ നന്നായി അറിയാം. അത് കൊണ്ട് ദൈവം തന്റെ ഇടയനായിരിക്കുന്നതിനാൽ, താൻ ആടുകൾക്ക് ഇടയനായിരിക്കുന്നതിനേക്കാൾ എത്രയോ

‘സങ്കീർത്തന ധ്യാനം’ – 50 Read More »

‘സങ്കീർത്തന ധ്യാനം’ – 49

‘സങ്കീർത്തന ധ്യാനം’ – 49 പാ. കെ. സി. തോമസ് ‘ദൈവത്തിന്റെ നാമത്തെ സഹോദരന്മാരോട് കീർത്തിക്കും’, സങ്കീ : 22:22  ദൈവഭക്തർ ദൈവത്തിന്റെ നാമത്തെ സഹോദരന്മാരോടും സഭയുടെ നടുവിലും കീർത്തിക്കേണ്ടവരും സ്തുതിക്കേണ്ടവരുമാണ്. ദൈവം ചെയ്ത ഉപകാരങ്ങൾക്ക് നന്ദിയുള്ളവരാണ് ദൈവത്തിന്റെ നാമത്തെ പരസ്യമായി കീർത്തിക്കുകയും സ്തുതിക്കുകയും ചെയ്യുന്നവർ. ഈ സങ്കീർത്തനത്തിന്റെ ആരംഭം മുതൽ ശ്രദ്ധിച്ചാൽ ദൈവത്തെ സ്തുതിക്കാൻ കഴിയുന്ന സാഹചര്യത്തിൽ കൂടെയല്ല താൻ കടന്ന് പോയത്. ദൈവം കൈവിട്ടിരിക്കുന്ന അനുഭവം, ദൈവം രക്ഷിക്കാതെയും ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നിരിക്കുന്ന അനുഭവങ്ങൾ, ഒരു കൃമിയെ പോലെ

‘സങ്കീർത്തന ധ്യാനം’ – 49 Read More »

‘സങ്കീർത്തന ധ്യാനം’ – 48

‘സങ്കീർത്തന ധ്യാനം’ – 48 പാ. കെ. സി. തോമസ് ‘അമ്മയുടെ ഉദരം മുതൽ എന്റെ ദൈവം’, സങ്കീ : 22:10 ദാവീദിന് ദൈവം, അവന്റെ ദൈവമായിരുന്നത് അവന്റെ തലയിൽ അഭിഷേകതൈലം വീണത് മുതലായിരുന്നില്ല. അവന്റെ അമ്മയുടെ ഉദരം മുതൽ ദൈവമായിരുന്നു. ദൈവമേ നീ എന്റെ ദൈവമെന്ന് ദാവീദ് ദൈവത്തെ വിളിച്ച ആളായിരുന്നു. താൻ ഭൂമിയിൽ ജനിച്ചതിന് ശേഷമോ അല്ല ഈ ദൈവം തന്റെ ദൈവമായി തീർന്നത്. അനേക ദൈവീക മർമ്മങ്ങൾ മനസ്സിലാക്കാൻ ഭാഗ്യം ലഭിച്ച ആളായിരുന്നു ദാവീദ്. പരിശുദ്ധാത്മാവിന്റെ അഭിഷേകം

‘സങ്കീർത്തന ധ്യാനം’ – 48 Read More »

‘സങ്കീർത്തന ധ്യാനം’ – 47

‘സങ്കീർത്തന ധ്യാനം’ – 47 പാ. കെ. സി. തോമസ് ‘ഞങ്ങളുടെ പിതാക്കന്മാർ ദൈവത്തിൽ ആശ്രയിച്ചു’, സങ്കീ : 22:4 ഭക്തന്മാർക്ക് ദൈവം അവരുടെ പിതാക്കന്മാരുടെ ദൈവമാണ്. അവരുടെ പിതാക്കന്മാർ സേവിച്ച അതെ ദൈവത്തെ സേവിക്കുവാൻ അവർക്കും ഭാഗ്യം ലഭിച്ചു. കർത്താവേ നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമാകുന്നുയെന്ന് അവർ പറഞ്ഞു. ഈ ദൈവത്തെ സേവിക്കുവാൻ അവർക്ക് പ്രചോദനം നൽകിയത് അവരുടെ പിതാക്കന്മാരുടെ ചരിത്രമാണ്. അവർ ദൈവത്തിൽ ആശ്രയിച്ച് ജീവിച്ചവരായിരുന്നു. മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലതെന്ന് അവർ മനസ്സിലാക്കിയിരുന്നു. മനുഷ്യരിൽ

‘സങ്കീർത്തന ധ്യാനം’ – 47 Read More »

‘സങ്കീർത്തന ധ്യാനം’ – 46 

‘സങ്കീർത്തന ധ്യാനം’ – 46  പാ. കെ. സി. തോമസ് ‘സ്തുതികളിന്മേൽ വസിക്കുന്ന ദൈവം’, സങ്കീ : 22:3 ഈ വാക്യത്തിന്റെ ആശയം മറ്റ് ചില തർജ്ജിമകളിൽ യിസ്രായേലിന്റെ പരിശുദ്ധനെ നീ സ്തുതികളിന്മേൽ വസിക്കുന്നവനാകുന്നുവല്ലോയെന്നാണ്. ദൈവം എവിടെ വസിക്കുന്നുയെന്നത് പൊതുവെ മനുഷ്യന്റെ മനസ്സിൽ പൊങ്ങി വരാറുള്ള ഒരു ചോദ്യമാണ്. ദൈവം കൈപണിയായ ഏതെങ്കിലും ക്ഷേത്രത്തിലോ, അലയത്തിലോ, ഏതെങ്കിലും മലയിലോ വസിക്കുന്നുയെന്ന് ചിന്തിക്കുന്നവരുണ്ട്. സ്വർഗ്ഗത്തിലും ഭൂമിയിലും ഒതുങ്ങാത്ത വലിയ ദൈവം മനുഷ്യന്റെ കൈപണിയായ ഒരു സ്ഥലത്ത് വസിക്കുന്നവനല്ല. സർവ്വവ്യാപിയായ ദൈവത്തെ ഏതെങ്കിലും സ്ഥലത്ത് പ്രതിഷ്ഠിച്ച്

‘സങ്കീർത്തന ധ്യാനം’ – 46  Read More »

‘സങ്കീർത്തന ധ്യാനം’ – 45

‘സങ്കീർത്തന ധ്യാനം’ – 45 പാ. കെ. സി. തോമസ് ‘എന്റെ ദൈവമേ എന്റെ ദൈവമേ’, സങ്കീ : 22:1 സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തികൊണ്ട് ദാവീദ് നിലവിളിച്ച ഒരു നിലവിളിയാണ് നമ്മുടെ ധ്യാനവിഷയം. അപ്പനും അമ്മയും സഹോദരങ്ങളും ഭാര്യയും അമ്മായിയപ്പനും സ്നേഹിതരും കൂട്ട് പ്രവർത്തകരും മക്കളും ഒക്കെ ദാവീദിനെ കൈവിട്ട സമയങ്ങൾ ഉണ്ട്. എന്നാൽ അതിനേക്കാൾ എല്ലാം തനിക്ക് വേദനാജനകമായി തീർന്നത് തന്റെ ദൈവം തന്നെ കൈവിട്ടതാണ്. ആടുകളെ മേയ്ച്ചു കൊണ്ട് പുല്പുറങ്ങളിലായിരുന്ന തന്നെ ആള് വിട്ട് ശാമുവേൽ എന്ന

‘സങ്കീർത്തന ധ്യാനം’ – 45 Read More »

‘സങ്കീർത്തന ധ്യാനം’ – 44

‘സങ്കീർത്തന ധ്യാനം’ – 44 പാ. കെ. സി. തോമസ് ദൈവത്തോട് ജീവനെ അപേക്ഷിച്ചു, സങ്കീ :21:41 ഭക്തന്മാരുടെ അപേക്ഷ നിരസിക്കാത്ത ദൈവത്തെയാണ് വിശുദ്ധ തിരുവെഴുത്തിൽ കാണാൻ കഴിയുന്നത്. ഇവിടെ രാജാവ് ദൈവത്തോട് ജീവന് വേണ്ടി അപേക്ഷിച്ചു. ദൈവം ജീവൻ മാത്രമല്ല കൊടുത്തത്. എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ തന്നെ കൊടുത്തു എന്ന് കാണുന്നു. ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ തക്കവണ്ണം നമ്മിൽ വ്യാപരിക്കുന്ന വ്യാപാരശക്തിയാൽ കഴിയുന്നവൻ ആണ് നമ്മുടെ കർത്താവ്. ഭക്തന്മാർ ദൈവത്തോട് പ്രാർത്ഥിച്ച നൂറ്നൂറ് പ്രാർത്ഥനയ്ക്ക് ദൈവം

‘സങ്കീർത്തന ധ്യാനം’ – 44 Read More »

‘സങ്കീർത്തന ധ്യാനം’ – 43

‘സങ്കീർത്തന ധ്യാനം’ – 43 പാ. കെ. സി. തോമസ് ‘യഹോവയുടെ നാമത്തെ കീർത്തിക്കും’, സങ്കീ : 20:7 ചിലർ രഥങ്ങളിലും കുതിരകളിലും ആശ്രയിച്ചപ്പോൾ ദാവീദും കൂടെയുള്ളവരും രഥങ്ങളിലും കുതിരകളിലും ആശ്രയിച്ചില്ലായെന്ന് മാത്രമല്ല യഹോവയുടെ നാമത്തെ കീർത്തിച്ചു. രഥങ്ങളിലും കുതിരകളിലും ആശ്രയിച്ചവർ കുനിഞ്ഞ് വീണ് പോയ കാഴ്ച കണ്ടപ്പോഴാരായിരിക്കാം യഹോവയുടെ നാമത്തെ സ്തുതിക്കുവാനിടയായത്. പലരും ചിന്തിക്കുന്നത് കുതിരയും രഥവും ഒക്കെ ഉണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ലെന്നാണ്. ശത്രു പൊരുതു വരുമ്പോൾ തങ്ങൾക്ക് വിജയം ലഭിക്കുമെന്നാണ് പലരും കരുതുന്നത്. രഥവും കുതിരയും ഉള്ളതിനാൽ തങ്ങൾ

‘സങ്കീർത്തന ധ്യാനം’ – 43 Read More »

error: Content is protected !!