‘സങ്കീർത്തന ധ്യാനം’ – 52

‘സങ്കീർത്തന ധ്യാനം’ – 52

പാ. കെ. സി. തോമസ്

‘ദൈവം എനിക്ക് വിരുന്നൊരുക്കുന്നു’, സങ്കീ : 23:5

ദൈവഭക്തന്മാർക്കും ശത്രുക്കൾ ഉണ്ട്. ആത്മീയർക്ക് ശത്രുക്കൾ ഉണ്ടോ ? ഇവിടെ സങ്കീർത്തനക്കാരൻ എന്റെ ശത്രുക്കൾ എന്ന് പറഞ്ഞിരിക്കുന്നു. ദൈവമക്കൾ ആരോടും ശത്രുത്വം ഉള്ളവരല്ല. ശത്രുക്കളെ സ്നേഹിക്കണം ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന പ്രമാണം ലഭിച്ചവരാണ്. എന്നാൽ ശത്രുക്കളെ പോലെ അവർക്ക് എതിരായി നില്ക്കുന്നവരും പോരാടുന്നവരും ഉണ്ട്. നമുക് പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനകളോടുമാണ്. ഈ സേനകൾ ആണ് ദൈവജനത്തിന്റെ ശത്രുക്കൾ. ദൈവജനത്തിന്റെ നാശം കാണാൻ കാത്തിരിക്കുന്നവരാണ്. ആടുകളുടെ ശത്രുക്കൾ ചെന്നായ്ക്കളും, സിംഹങ്ങളും, കരടികളും, നായ്ക്കളും, ഒക്കെയാണ്. ദൈവജനത്തിന്റെ ശത്രുക്കൾ അലറുന്ന സിംഹമായ പിശാചും, അവന്റെ കൂട്ടരുമാണ്. ബാലസിംഹങ്ങൾ ഇരകിട്ടാതെ വിശന്ന് ഇരിക്കുമ്പോൾ ആടുകൾക്ക് നല്ല ഇടയൻ വിരുന്ന് ഒരുക്കുന്നു. പച്ചപുൽമേടുകളിലും സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്കും നടത്തും. ശത്രു വിശന്നിരിക്കുമ്പോൾ ദൈവം തന്റെ ജനത്തിന് വിരുന്ന് ഒരുക്കുന്നു. വിരുന്ന് സാധാരണഭോജനമല്ല. വിഭവസമൃദ്ധമായ ഭോജനമാണ്. ശത്രു തന്റെ ആഗ്രഹം നാം വിശന്ന് പൊരിയുന്നത് കാണാനാണ്. പട്ടിണി കിടന്ന് നശിക്കുന്നത് കാണാനാണ് അവൻ കാത്ത് നിൽക്കുന്നത്. എന്നാൽ അവരുടെ പ്രതീക്ഷകൾക്ക് വിപരീതമായി ദൈവം തന്റെ ഭക്തന്മാരെ മൃഷ്ടാനഭോജനം കൊണ്ടും മട്ടൂറിയ വീഞ്ഞ് കൊണ്ടും പോഷിപ്പിക്കുന്നു. ദൈവം അരുളിച്ചെയ്തു, “എന്റെ ദാസന്മാർ ഭക്ഷിക്കും നിങ്ങളോ വിശന്നിരിക്കും, എന്റെ ദാസന്മാർ പാനം ചെയ്യും നിങ്ങളോ ദാഹിച്ചിരിക്കും. എന്റെ ദാസന്മാർ സന്തോഷിക്കും നിങ്ങളോ ലജ്ജിച്ചിരിക്കും. എന്റെ ദാസന്മാർ ഹൃദയാനന്ദം കൊണ്ട് ഘോഷിക്കും. നിങ്ങളോ മനോവ്യസനം കൊണ്ട് നിലവിളിച്ച് മനോവ്യഥയിൽ മുറയിടും (യെശ : 65:13,14). ശത്രു വിശന്നും ദാഹിച്ചും ഇരിക്കുമ്പോൾ ദൈവം തന്റെ ഭക്തന്മാരെ അവരുടെ നടുവിൽ അവരുടെ മുൻപാകെ ഭക്ഷിച്ച് പാനം ചെയ്ത് സന്തോഷിക്കത്തക്ക നിലയിൽ വിരുന്ന് ഒരുക്കി മാനിക്കും. ദൈവജനത്തിന്റെ താഴ്ച കാണാൻ ആഗ്രഹിക്കുന്നവരുടെ മുൻപിൽ ദൈവം അവരെ ഉയർത്തും. അവരെ നിന്ദിക്കുന്നവരുടെ മുൻപിൽ അവരെ ആദരിക്കും. അവരോട് അസൂയയോട് പോരാടുന്നവരുടെ മുൻപിൽ ജയോത്സവമായി ദൈവം അവരെ നടത്തും. ദൈവം തന്റെ ജനത്തെ അത്ഭുതകരമായി നടത്തുന്നത് കാണുമ്പോൾ ശത്രു ലജ്ജിച്ച് തല താഴ്ത്തും. അവന്റെ ആശ നശിച്ചു പോകും. തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നതും പാനപാത്രം നിറഞ്ഞ് കവിയുന്നതും മദ്ധ്യ പൗരസ്ത്യ ദേശത്തിന്റെ സംസ്കാരത്തിൽ വിരുന്നിന്റെ സ്രേഷ്ഠതയാണ് കാണിക്കുന്നത്. ആതിഥേയൻ അതിഥിയുടെ സ്രേഷ്ഠത അനുസരിച്ചാണ് വിരുന്ന് ഒരുക്കുന്നത്. അതിഥിയുടെ കാൽ കഴുകുക, അതിഥിയുടെ തലയിൽ സൗരഭ്യമുള്ള തൈലം പൂശുക, അതിഥിയുടെ കയ്യിൽ നിറഞ്ഞ് തുളുമ്പുന്ന വീഞ്ഞിന്റെ പാനപാത്രം കൊടുക്കുക മുതലായവയായിരുന്നു വിരുന്നിന്റെ പ്രത്യേകത. യേശുവിന് എതിരായി യേശുവിനെ കൊന്നുകളയുവാൻ നിൽക്കുന്ന ശത്രുക്കൾ ഉണ്ടായിരുന്നു. അതിന്റെ നടുവിൽ മാളികമുറിയിൽ ഒരു പെസഹാ വിരുന്ന് ഒരുക്കപ്പെട്ടു. കാൽ കഴുകുവാനോ, എന്ന പൂശുവാനോ ആരും ഇല്ലായിരുന്നു. യേശു പരീശന്റെ വീട്ടിൽ മുത്താഴത്തിന് ചെന്നപ്പോഴും ശരിയായ വിരുന്ന് ഒരുക്കപ്പെട്ടില്ല. എന്നാൽ നമ്മുടെ ജീവിതത്തിൽ നമ്മുടെ കർത്താവ്, നമ്മുടെ ഇടയൻ ശത്രുക്കൾ കാൺകെ വിരുന്ന് ഒരുക്കുന്നു. തലയിൽ അഭിഷേകതൈലം പകർന്നു. കരങ്ങളിൽ നിറഞ്ഞ് കവിയുന്ന അനുഗ്രഹ പാനപാത്രം തന്നു. വായിൽ വിഭവസമൃദ്ധമായ ഭക്ഷണവും നൽകി. ശത്രുവിന് വിരുന്ന് ഒരുക്കുവാൻ ആരുമില്ല. നമ്മുടെ ദൈവം നമുക്ക് വിരുന്നു ഒരുക്കുന്നു. ശത്രുവിനില്ലാത്ത ആനന്ദതൈലത്തിന്റെ അഭിഷേകം നമുക്ക് നൽകി. വിരുന്നു ഒരുക്കും. ശത്രുവിന് കൊടുക്കാത്ത നിറഞ്ഞ് തുളുമ്പുന്ന പാനപാത്രം നമ്മുടെ കൈകളിൽ തന്നു. ദൈവം തന്റെ മക്കൾക്ക് നൽകുന്ന അനുഗ്രഹം അമർത്തികുലുക്കി കവിയുന്ന, നിറഞ്ഞ് കവിയുന്ന നല്ലൊരളവായ അനുഗ്രഹമാണ്. ആകാശത്തിന്റെ കിളിവാതിലുകളെ തുറന്ന് സ്ഥലം പോരാതെ വരുവോളം അനുഗ്രഹിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. സംതൃപ്തരായി ദൈവത്തെ സ്തുതിക്കത്തക്കവണ്ണമുള്ള അനുഭവം ദൈവം തന്റെ ഭക്തന്മാർക്ക് നൽകുന്നു. ഭക്തന്റെ കൈ അനുഗ്രഹത്തിന്റെ പാനപാത്രം കൊണ്ട് നിറഞ്ഞ് നിൽക്കുന്നു. അവന്റെ കൈ തൊടുന്ന എല്ലാറ്റിലും ദൈവം അനുഗ്രഹം കല്പിക്കും. അവന്റെ കൈകളുടെ അധ്വാനഫലം അവൻ തിന്നും. അവന്റെ കയ്യിൽ നിറഞ്ഞ് തുളുമ്പുന്ന പാനപാത്രം. അനേകർക്ക് ആ കൈകൾ അനുഗ്രഹവും ആശ്വാസവും പകരും. ശത്രു ഉണ്ടെങ്കിലും ശത്രുവിന്റെ മുൻപിൽ നമുക്ക് വിരുന്നും ഉണ്ട്. ദൈവപൈതൽ അനുഗ്രഹവിഷയമായിത്തീരും. എത്ര വലിയ ഭാഗ്യമാണിത്. 

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

10 − five =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5703560
Total Visitors
error: Content is protected !!