‘സങ്കീർത്തന ധ്യാനം’ – 51

‘സങ്കീർത്തന ധ്യാനം’ – 51

പാ. കെ. സി. തോമസ്

‘ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല’, സങ്കീ : 23:3

ആടുകൾക്ക്, കൂരിരുൾ താഴ്വരയിലൂടെ നടക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. കൂരിരുൾ താഴ്‌വരയിൽ ആക്രമിക്കുവാൻ സാദ്ധ്യത ഉള്ള ഹിംസ്രജന്തുക്കൾ ഉണ്ട്. എന്നാൽ ആടുകൾക്ക് ഭയമില്ല. ഇടയൻ കൂടെ ഉണ്ടെന്നുള്ള ഉറപ്പ് ആടുകൾക്ക് ഉണ്ട്. ഇടയന്റെ കൈയ്യിൽ വടിയുണ്ട്. ഇടയന്റെ കയ്യിൽ കോലുണ്ട്. ആക്രമിക്കുവാൻ ശത്രു വരുമ്പോൾ ഇടയൻ ആ ശത്രുവിനോട് എതിർക്കുവാൻ കൂടെയുണ്ട്. ആത്മീയ ആടുകളും അനേക വഴിത്താരകളിലൂടെ നടന്ന് പോകേണ്ടവരാണ്. സന്തോഷവഴികൾ മാത്രമല്ല സന്താപവഴികൾ അവരുടെ വഴിത്താരയിലുണ്ട്. സമൃദ്ധിയുടെ പാതകളും ബുദ്ധിമുട്ടിന്റെ പാതകളും ഉണ്ട്. പ്രകാശമുള്ള വഴികളും ഇരുട്ട് ഉള്ള വഴികളും ഉണ്ട്. ഇടുക്കവും ഞെരുക്കവും ഉള്ള മുള്ളും കല്ലും നിറഞ്ഞ പാതകളും പരവതാനി വിരിച്ച പാതകളും ഉണ്ട്. എന്നാൽ ദൈവജനം ദൈവം തങ്ങളെ നടത്തുന്ന പാതകളെകുറിച്ചോ ഇനി നടക്കാൻ പോകുന്ന പാതകൾ ഏതെന്നോ ഓർത്ത് വ്യാകുലപ്പെടുന്നവരോ ഉത്കണ്ഠ ഉള്ളവരൊയല്ല. കാരണം വലിയ ഒരു ഉറപ്പ് അവർക്ക് ഉണ്ട്. തന്റെ വിലയേറിയ ജീവൻ എന്റെ രക്ഷയ്ക്ക് വേണ്ടി നല്കാൻ തയ്യാറായ ലോകാവസാനത്തോളം എല്ലാ നാളും എന്നോട് കൂടെയുണ്ട്. അവന്റെ വടിയും കോലും എന്റെ ആശ്വാസത്തിനും സംരക്ഷണത്തിനും ഉണ്ട്. അവൻ ഉയിർത്തെഴുന്നേറ്റ് ജീവിക്കുന്ന ആടുകളുടെ വലിയ ഇടയനാണ്. അവൻ സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും ലഭിച്ചവനാണ്. അവൻ തന്റെ ജനത്തെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയിലെന്ന് അരുളിചെയ്തവനാണ്. അവൻ തേജോമയനായ ദൈവം ആകയാൽ അവൻ കൂടെയുള്ളപ്പോൾ കൂരിരുൾപ്പാത പ്രകാശത്തിന്റെ പാതയാണ്. വെളിച്ചം വരുമ്പോൾ ഇരുട്ട് മാറിപ്പോകുന്നു. ഇരുട്ടിൽ പതിയിരുന്ന ദുഷ്ടജന്തുക്കൾ വെളിച്ചമായ കർത്താവ് തന്റെ മക്കളോട് കൂടെ ഇരിക്കുമ്പോൾ ഭയന്ന് ഓടി ഒളിക്കും. അലറുന്ന സിംഹമായ പിശാച് യഹൂദാഗോത്രത്തിലെ സിംഹം ആടുകളോട് കൂടെ ഇരിക്കുന്നത് കാണുമ്പോൾ ഭയന്ന് ഓടിപ്പോകും. അനർത്ഥങ്ങൾ വരുത്താൻ കാത്ത് നിൽക്കുന്ന ശക്തികൾക്ക് അനർത്ഥം വരുത്തുവാൻ കഴിയുകയില്ല. ഒരനർത്ഥവും അവർക്ക് ഭവിക്കുകയില്ല. ഒരു ബാധയും അവരുടെ കൂടാരത്തിന് അടുക്കയില്ല എന്ന വാഗ്ദത്തം ദൈവജനത്തിനുണ്ട്. ദൈവം അവരോട് കൂടെ ഇരിക്കുന്നുയെന്നതാണ് ദൈവമക്കളുടെ ധൈര്യത്തിന്റെ രഹസ്യം. അവരുടെ ഭദ്രതയും വിടുതലിന്റെയും രഹസ്യവും ദൈവം അവരോട് കൂടെ ഇരിക്കുന്നുയെന്നതാണ്.

കൂരിരുൾ താഴ്വരയെന്നതിന് മരണനിഴൽ താഴ്വര എന്ന അർത്ഥമാണ് മൂലഭാഷയിൽ ഉള്ളത്. മരണനിഴലിൻ താഴ്വരയിലൂടെ ദൈവമക്കൾ കടന്ന് പോകേണ്ട സാഹചര്യങ്ങൾ ഉണ്ട്. എന്നാൽ അവർ  ഭയപ്പെടുന്നില്ല.ലോകമനുഷ്യന് മരണത്തെ ഭയമാണ്. ആ ഇടുങ്ങിയ പാതയിലൂടെ പോകുമ്പോൾ എവിടേക്ക് പോകുന്നുയെന്ന് അവർക്ക് ഉറപ്പില്ലാത്തതാണ് ഭയത്തിന്റെ കാരണം. തങ്ങൾ ഏകരായി പോകുന്നു ആരും കൂടെ ഇല്ലാത്തതാണ് ഭയത്തിന്റെ മറ്റൊരു കാരണം. എന്നാൽ ദൈവമക്കൾക്ക് ഈ പാതയുടെ അപ്പുറം എന്താണെന്നും എവിടെയാണെന്നും അവർക്ക് നല്ല ഉറപ്പും നിശ്ചയവും ഉണ്ട്. ഈ പാത കഴിഞ്ഞാൽ നിത്യസന്തോഷവും നിത്യ ആനന്ദവും ആണെന്നും അപ്പുറത്ത് തങ്ങളുടെ ദൈവവും ദൂതന്മാരും തങ്ങളെ സ്വീകരിക്കുവാൻ കാത്ത് നിൽക്കുന്നുണ്ടെന്നും അവർക്ക് ഉറപ്പും നിശ്ചയവും ഉണ്ട്. കൂടാതെ കൂരിരുൾ താഴ്വരയിലും ദൈവം കൂടെയുണ്ട് എന്ന ഉറപ്പ് അവർക്കുണ്ട്. ദൈവം സന്തോഷവേളയിൽ മാത്രമല്ല സന്താപവേളയിലും കൂടെയിരിക്കുന്നവനാണ്. ഒരു പിതാവ് കൂടെയുള്ളപ്പോൾ കുരച്ചു കൊണ്ട് വരുന്ന ഒരു നായെ ഒരു കുട്ടി ഭയപ്പെടുകയില്ല. തന്നെ സംരക്ഷിക്കുന്ന പിതാവ് കൂടെയുണ്ടെന്നുള്ള ഉറപ്പാണ് ആ കുട്ടിക്ക് ധൈര്യം നൽകുന്നത്. മരണത്തിന്റെ താഴ്‌വരയിൽ കൂടെയല്ല വാസ്തവത്തിൽ ദൈവമക്കൾ പോകേണ്ടിയിരിക്കുന്നത് മരണനിഴൽ താഴ്വരയാണ്. മരണത്തിന്റെ നിഴലേ ഈ താഴ്‌വരയിൽ ഉള്ളൂ. നിഴലിന് ആർക്കും അനർത്ഥം വരുത്തുവാനുള്ള കഴിവില്ല. കാൽവരിയിൽ നമ്മുടെ കർത്താവ് മരണത്തിന്റെ ബലത്തെ തകർത്ത് മരണത്തിന്മേലും പാതാളത്തിന്മേലും ജയം പ്രാപിച്ചു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ നമ്മുടെ കർത്താവിന്റെ കരങ്ങളിലാണ്. കൊല്ലുന്ന മരണത്തിൻ ഘോരതര വിഷപ്പല്ല് കർത്താവ് തകർത്ത് ഉയിർത്തെഴുന്നേറ്റ് ജീവിക്കുന്നു. അത് കൊണ്ട് മരണനിഴൽ താഴ്വരയ്ക്ക് ഭക്തന്മാരുടെ ജീവിതത്തിൽ ഒരു ദോഷവും വരുത്തുവാനുള്ള കഴിവില്ല. ഇടയന്റെ കൈയ്യിൽ ഇരിക്കുന്ന വടിയും കോലും സംരക്ഷണവും ഭദ്രതയും സഹായവും നൽകുന്നതാണ്. ഈ നല്ല ഇടയന്റെ ആടുകൾ ആകുന്നത് എത്ര വലിയ അനുഗ്രഹമാണ്.    

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

16 + 5 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5703622
Total Visitors
error: Content is protected !!