Friday Fasting

‘സങ്കീർത്തന ധ്യാനം’ – 46 

‘സങ്കീർത്തന ധ്യാനം’ – 46  പാ. കെ. സി. തോമസ് ‘സ്തുതികളിന്മേൽ വസിക്കുന്ന ദൈവം’, സങ്കീ : 22:3 ഈ വാക്യത്തിന്റെ ആശയം മറ്റ് ചില തർജ്ജിമകളിൽ യിസ്രായേലിന്റെ പരിശുദ്ധനെ നീ സ്തുതികളിന്മേൽ വസിക്കുന്നവനാകുന്നുവല്ലോയെന്നാണ്. ദൈവം എവിടെ വസിക്കുന്നുയെന്നത് പൊതുവെ മനുഷ്യന്റെ മനസ്സിൽ പൊങ്ങി വരാറുള്ള ഒരു ചോദ്യമാണ്. ദൈവം കൈപണിയായ ഏതെങ്കിലും ക്ഷേത്രത്തിലോ, അലയത്തിലോ, ഏതെങ്കിലും മലയിലോ വസിക്കുന്നുയെന്ന് ചിന്തിക്കുന്നവരുണ്ട്. സ്വർഗ്ഗത്തിലും ഭൂമിയിലും ഒതുങ്ങാത്ത വലിയ ദൈവം മനുഷ്യന്റെ കൈപണിയായ ഒരു സ്ഥലത്ത് വസിക്കുന്നവനല്ല. സർവ്വവ്യാപിയായ ദൈവത്തെ ഏതെങ്കിലും സ്ഥലത്ത് പ്രതിഷ്ഠിച്ച് […]

‘സങ്കീർത്തന ധ്യാനം’ – 46  Read More »

‘സങ്കീർത്തന ധ്യാനം’ – 45

‘സങ്കീർത്തന ധ്യാനം’ – 45 പാ. കെ. സി. തോമസ് ‘എന്റെ ദൈവമേ എന്റെ ദൈവമേ’, സങ്കീ : 22:1 സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തികൊണ്ട് ദാവീദ് നിലവിളിച്ച ഒരു നിലവിളിയാണ് നമ്മുടെ ധ്യാനവിഷയം. അപ്പനും അമ്മയും സഹോദരങ്ങളും ഭാര്യയും അമ്മായിയപ്പനും സ്നേഹിതരും കൂട്ട് പ്രവർത്തകരും മക്കളും ഒക്കെ ദാവീദിനെ കൈവിട്ട സമയങ്ങൾ ഉണ്ട്. എന്നാൽ അതിനേക്കാൾ എല്ലാം തനിക്ക് വേദനാജനകമായി തീർന്നത് തന്റെ ദൈവം തന്നെ കൈവിട്ടതാണ്. ആടുകളെ മേയ്ച്ചു കൊണ്ട് പുല്പുറങ്ങളിലായിരുന്ന തന്നെ ആള് വിട്ട് ശാമുവേൽ എന്ന

‘സങ്കീർത്തന ധ്യാനം’ – 45 Read More »

‘സങ്കീർത്തന ധ്യാനം’ – 44

‘സങ്കീർത്തന ധ്യാനം’ – 44 പാ. കെ. സി. തോമസ് ദൈവത്തോട് ജീവനെ അപേക്ഷിച്ചു, സങ്കീ :21:41 ഭക്തന്മാരുടെ അപേക്ഷ നിരസിക്കാത്ത ദൈവത്തെയാണ് വിശുദ്ധ തിരുവെഴുത്തിൽ കാണാൻ കഴിയുന്നത്. ഇവിടെ രാജാവ് ദൈവത്തോട് ജീവന് വേണ്ടി അപേക്ഷിച്ചു. ദൈവം ജീവൻ മാത്രമല്ല കൊടുത്തത്. എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ തന്നെ കൊടുത്തു എന്ന് കാണുന്നു. ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ തക്കവണ്ണം നമ്മിൽ വ്യാപരിക്കുന്ന വ്യാപാരശക്തിയാൽ കഴിയുന്നവൻ ആണ് നമ്മുടെ കർത്താവ്. ഭക്തന്മാർ ദൈവത്തോട് പ്രാർത്ഥിച്ച നൂറ്നൂറ് പ്രാർത്ഥനയ്ക്ക് ദൈവം

‘സങ്കീർത്തന ധ്യാനം’ – 44 Read More »

‘സങ്കീർത്തന ധ്യാനം’ – 43

‘സങ്കീർത്തന ധ്യാനം’ – 43 പാ. കെ. സി. തോമസ് ‘യഹോവയുടെ നാമത്തെ കീർത്തിക്കും’, സങ്കീ : 20:7 ചിലർ രഥങ്ങളിലും കുതിരകളിലും ആശ്രയിച്ചപ്പോൾ ദാവീദും കൂടെയുള്ളവരും രഥങ്ങളിലും കുതിരകളിലും ആശ്രയിച്ചില്ലായെന്ന് മാത്രമല്ല യഹോവയുടെ നാമത്തെ കീർത്തിച്ചു. രഥങ്ങളിലും കുതിരകളിലും ആശ്രയിച്ചവർ കുനിഞ്ഞ് വീണ് പോയ കാഴ്ച കണ്ടപ്പോഴാരായിരിക്കാം യഹോവയുടെ നാമത്തെ സ്തുതിക്കുവാനിടയായത്. പലരും ചിന്തിക്കുന്നത് കുതിരയും രഥവും ഒക്കെ ഉണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ലെന്നാണ്. ശത്രു പൊരുതു വരുമ്പോൾ തങ്ങൾക്ക് വിജയം ലഭിക്കുമെന്നാണ് പലരും കരുതുന്നത്. രഥവും കുതിരയും ഉള്ളതിനാൽ തങ്ങൾ

‘സങ്കീർത്തന ധ്യാനം’ – 43 Read More »

‘സങ്കീർത്തന ധ്യാനം’ – 42

‘സങ്കീർത്തന ധ്യാനം’ – 42 പാ. കെ. സി. തോമസ് ‘വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും’, സങ്കീ : 19:14 ദൈവത്തിന് പ്രസാദകരമായ ജീവിതം നയിക്കുവാനാണ് ഒരു ദൈവഭക്തൻ ഇപ്പോഴും ആഗ്രഹിക്കുന്നത്. ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നില്ലെങ്കിൽ ഒരുവന്റെ ജീവിതത്തിന് ഒരു അർത്ഥവും കല്പിക്കുവാനില്ല. മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കിൽ എനിക്ക് ക്രിസ്തുവിന്റെ ദാസനായിരിക്കുവാൻ കഴിയുകയില്ലെന്ന് പൗലോസ് എഴുതി. (ഗലാ :1:10). ദൈവത്തെ പ്രസാദിപ്പിച്ചാലേ ഇഹത്തിലോ പരത്തിലോ എന്തെങ്കിലും അനുഗ്രഹമുള്ളൂയെന്ന് വിശ്വസിക്കുന്നവരാണ് പൊതുവെ എല്ലാ മനുഷ്യരും. ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാമെന്ന് അവർക്ക് അറിയുകയില്ല. എന്നാൽ ദൈവത്തെ

‘സങ്കീർത്തന ധ്യാനം’ – 42 Read More »

‘സങ്കീർത്തന ധ്യാനം’ – 41

‘സങ്കീർത്തന ധ്യാനം’ – 41 പാ. കെ. സി. തോമസ് ‘യഹോവയുടെ ന്യായപ്രമാണം തികവുള്ളത്’, സങ്കീ : 19:7  ദൈവം പൂർണ്ണനായിരിക്കുന്നത് പോലെ ദൈവത്തിന്റെ ന്യായപ്രമാണവും തികവുള്ളതും പൂർണ്ണവുമാണ്. ദൈവത്തിന് എത്രയും വിലയുണ്ടോ അത്രയും വില ദൈവത്തിന്റെ വചനത്തിനുമുണ്ട്. വചനവും ദൈവവും ഒന്നാണ്. വചനം ദൈവമായിരുന്നുവെന്ന് യോഹന്നാന്റെ സുവിശേഷത്തിൽ നാം വായിക്കുന്നു. ദൈവത്തിന്റെ വചനത്തിന് വ്യക്തിത്വം കല്പിച്ചും ആളത്വം കല്പിച്ചും ദൈവത്വം കല്പിച്ചും എബ്രായലേഖന കർത്താവ് എഴുതി, എബ്രാ. 4:12 “അവന് മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയും ഇല്ല. സകലവും അവന്റെ കണ്ണിന് നഗ്നവും

‘സങ്കീർത്തന ധ്യാനം’ – 41 Read More »

‘സങ്കീർത്തന ധ്യാനം’ – 40

‘സങ്കീർത്തന ധ്യാനം’ – 40 പാ. കെ. സി. തോമസ് എതിർക്കുന്നവർക്ക്  മീതെ ഉയർത്തുന്ന ദൈവം, സങ്കീ : 18:48 സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുതൽ ലഭിച്ച ദാവീദിന്റെ വാക്കുകളാണ് നമ്മുടെ ചിന്താ വിഷയം. തന്നോട് എതിർത്ത് നിന്നവരെ ഒക്കെ നശിച്ചു പോകുന്നത് കാണുവാൻ ദാവീദിന് ഇടയായ സന്ദർഭങ്ങൾ വളരെയാണ്. തന്നോട് എതിർത്ത് നിന്ന ഗോല്യാത്തിന്റെ നാമത്തിന്റെ മീതെ ദാവീദിനെയും അവന്റെ നാമത്തെയും ദൈവം ഉയർത്തി. തന്നോട് എതിർത്ത് നിന്ന ശൗൽ ഗ്രഹത്തിന്റെ മീതെ

‘സങ്കീർത്തന ധ്യാനം’ – 40 Read More »

‘സങ്കീർത്തന ധ്യാനം’ – 39

‘സങ്കീർത്തന ധ്യാനം’ – 39 പാ. കെ. സി. തോമസ് ദൈവത്തിന്റെ വഴി തികവുള്ളത്, സങ്കീ : 18:30 ദൈവം നടത്തിയ വഴികളെക്കുറിച്ച് ഓർത്ത ദാവീദിന് പറയാൻ കഴിഞ്ഞു ദൈവത്തിന്റെ വഴികൾ പൂർണ്ണതയുള്ളതാണ്. മനുഷ്യന്റെ വഴികളും ദൈവത്തിന്റെ വഴികളും തമ്മിൽ വ്യത്യാസം ഉണ്ട്. ദൈവത്തിന്റെ പ്രവർത്തികൾ തികവുള്ളതായിരിക്കുന്നത് പോലെ, ദൈവത്തിന്റെ ന്യായപ്രമാണം തികവുള്ളതായിരിക്കുന്നത് പോലെ, ദൈവം തന്നെ പൂർണ്ണത ഉള്ളവനായിരിക്കുന്നത് പോലെ, ദൈവത്തിന്റെ വഴികളും ദൈവം ചെയ്യുന്നതും എല്ലാം തന്നെ പൂർണ്ണതയുള്ളതാണ്. ദൈവം അരുളിച്ചെയ്തു “ആകാശം ഭൂമിയ്ക്ക് മീതെ ഉയർന്നിരിക്കുന്നത് പോലെ എന്റെ വഴികൾ

‘സങ്കീർത്തന ധ്യാനം’ – 39 Read More »

‘സങ്കീർത്തന ധ്യാനം’ – 38

‘സങ്കീർത്തന ധ്യാനം’ – 38 പാ. കെ. സി. തോമസ് ‘ദൈവം എന്റെ ദീപത്തെ കത്തിക്കും’, സങ്കീ : 18:28 സകല ശത്രുക്കളുടെ കയ്യിൽ നിന്നും, ശൗലിന്റെ കയ്യിൽ നിന്നും വിടുതൽ പ്രാപിച്ച ദാവീദ് ദൈവം കൊടുത്ത വിടുതലിനെ സ്മരിച്ചുകൊണ്ട് പറഞ്ഞ വാക്കാണ് നമ്മുടെ ധ്യാന വിഷയം. ദാവീദിന്റെ ദീപത്തെ അണച്ച് അവനെ അന്ധകാരത്തിൽ ആക്കി അവന്റെ വഴികൾ അടയ്ക്കുവാൻ ശൗലും സൈന്യങ്ങളും മറ്റ് ശത്രുക്കളും പ്രവർത്തിച്ചു. ആ ദീപത്തെ കെടുത്തി ഞങ്ങൾ ജയിച്ചു. ഇനി അവൻ വെളിയിൽ വരികയില്ല. ഇനി

‘സങ്കീർത്തന ധ്യാനം’ – 38 Read More »

‘സങ്കീർത്തന ധ്യാനം’ – 37

‘സങ്കീർത്തന ധ്യാനം’ – 37 പാ. കെ. സി. തോമസ് ‘യഹോവ എനിക്ക് തുണയായിരുന്നു’, സങ്കീ : 18:18 ദാവീദിന്റെ ശത്രുക്കൾ ദാവീദിനെക്കാൾ ബലമുള്ളവരായിരുന്നു. ദാവീദിനെ അനർത്ഥദിവസത്തിൽ അവർ തന്നെ ആക്രമിച്ച്‌ നശിപ്പിക്കാൻ ടുത്ത സമയങ്ങളുണ്ട്. എന്നാൽ അവർക്ക് അവന് ദോഷം ചെയ്യാൻ കഴിഞ്ഞില്ല. അനർത്ഥദിവസത്തിൽ ദാവീദിന്റെ ദൈവം തന്റെ തുണയായി കൂടെയിരുന്നു. ദൈവം തന്റെ ഭക്തന്മാർക്ക് സങ്കേതവും ബലവും കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയാണ്. വലിയ അനർത്ഥത്തിൽ ദാവീദ് അകപ്പെട്ട സമയങ്ങൾ ഉണ്ട്. അതിലൊരു സന്ദർഭമാണ് ദാവീദ് സീഫ്

‘സങ്കീർത്തന ധ്യാനം’ – 37 Read More »

error: Content is protected !!