‘സങ്കീർത്തന ധ്യാനം’ – 42

‘സങ്കീർത്തന ധ്യാനം’ – 42

പാ. കെ. സി. തോമസ്

‘വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും’, സങ്കീ : 19:14

ദൈവത്തിന് പ്രസാദകരമായ ജീവിതം നയിക്കുവാനാണ് ഒരു ദൈവഭക്തൻ ഇപ്പോഴും ആഗ്രഹിക്കുന്നത്. ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നില്ലെങ്കിൽ ഒരുവന്റെ ജീവിതത്തിന് ഒരു അർത്ഥവും കല്പിക്കുവാനില്ല. മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കിൽ എനിക്ക് ക്രിസ്തുവിന്റെ ദാസനായിരിക്കുവാൻ കഴിയുകയില്ലെന്ന് പൗലോസ് എഴുതി. (ഗലാ :1:10). ദൈവത്തെ പ്രസാദിപ്പിച്ചാലേ ഇഹത്തിലോ പരത്തിലോ എന്തെങ്കിലും അനുഗ്രഹമുള്ളൂയെന്ന് വിശ്വസിക്കുന്നവരാണ് പൊതുവെ എല്ലാ മനുഷ്യരും. ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാമെന്ന് അവർക്ക് അറിയുകയില്ല. എന്നാൽ ദൈവത്തെ എങ്ങനെയെല്ലാം പ്രസാദിപ്പിക്കാമെന്ന് വ്യക്തമാക്കുന്ന പുസ്തകമാണ് വിശുദ്ധ വേദപുസ്തകം. കേവലം നാവിലെ വാക്കുകൾക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല. ഹൃദയത്തിലെ ധ്യാനം നാവിലെ വാക്കായി മാറിയാൽ ദൈവം പ്രസാദിക്കും. ഹൃദയം നിറഞ്ഞ് കവിയുന്നതല്ലോ വായ് പ്രസ്താവിക്കുന്നത്. ദൈവത്തെ ഒരുവൻ ധ്യാനിക്കുമ്പോൾ അവന്റെ ഹൃദയം ദൈവത്തോടുള്ള നന്ദി കൊണ്ട് നിറയും. ദൈവസ്നേഹം കൊണ്ട് നിറയും. സ്തുതിയും സ്തോത്രവും കൊണ്ട് നിറയും. ഹൃദയവും നാവും ആരാധനയിൽ ഒരുമിച്ചു ചേർന്നാലേ ദൈവം പ്രസാദിക്കുകയുള്ളൂ. ഒരു ധാന്യത്തിന്റെ തോടിനേക്കാൾ അതിനകത്തുള്ള കുരുവിനാണ് പ്രാധാന്യം. കുരുവിലാത്ത തോടിന് വിലയില്ല. അത് പോലെയാണ് ധ്യാനവും വക്കും. ധ്യാനംകൊണ്ട് വലിയ അനുഗ്രഹമുണ്ടെന്ന് വിവിധ ജാതി മതസ്ഥർ വിശ്വസിക്കുന്നു. അത് കൊണ്ട് ധ്യാനകേന്ദ്രങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. അവിടെ പോകുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു. ധ്യാനവും ആരാധനയുമായി വലിയ ബന്ധമുണ്ട്. ധ്യാനിക്കുന്നവന്റെ ഹൃദയം ഏകാഗ്രമാകുന്നു. അതിൽ നിന്നും ആരാധന കവിഞ്ഞ് ഒഴുകുന്നു. ധ്യാനിക്കുമ്പോൾ മൂന്ന് കാര്യങ്ങൾ നടക്കുന്നു. ധ്യാനിക്കുന്നവന്റെ ഹൃദയം സ്നേഹം കൊണ്ട് നിറയും. ധ്യാനിക്കുന്നവരുടെ ഹൃദയം കാൽവരി ദർശനം കൊണ്ട് നിറയും. ഹൃദയത്തിൽ നിന്നും അസൂയയും പകയും പിണക്കവും അശുദ്ധചിന്തകളും എല്ലാം മാറിപ്പോകും. സഹിക്കുവാനും ക്ഷമിക്കുവാനും കഴിവുള്ളവരായി തീരും. ഇന്ന് പലരുടെയും പല രോഗങ്ങൾക്ക് കാരണം ഹൃദയത്തിൽ കൊണ്ട് നടക്കുന്ന വിദ്വേഷവും വിരോധവും പകയും ഒക്കെയാണ്. ക്ഷമിക്കാൻ കഴിഞ്ഞാൽ, ഹൃദയത്തിൽ നിന്നും ദോഷചിന്തകൾ നീക്കാൻ കഴിഞ്ഞാൽ പല രോഗങ്ങളും മാറുമെന്ന് ധ്യാനകേന്ദ്രങ്ങളിൽ പോയി ധ്യാനത്തിൽ ഇരുന്നിട്ട് വരുന്നവരുടെ അനുഭവസാക്ഷ്യങ്ങൾ തെളിയിക്കുന്നു. മൂന്നാമതായി ധ്യാനിക്കുന്നവൻ ദൈവത്തിന്റെ ഉപകാരങ്ങളെ ഓർക്കും. കൃപകളെ ധ്യാനിക്കും. പൂർണ്ണഹൃദയത്തോടെ പൂർണ്ണമനസ്സോടെ പൂർണ്ണ ആത്മാവോടെ ദൈവത്തെ അവർ ആരാധിക്കും. ദാവീദ് അനുഭവത്തിൽ എഴുതി എന്റെ കിടക്കയിൽ ഞാൻ നിന്നെ ഓർക്കയും രാത്രി യാമങ്ങളിൽ നിന്നെ ധ്യാനിക്കുകയും ചെയ്യുമ്പോൾ എന്റെ പ്രാണന് മജ്ജയും മേദസ്സും കൊണ്ടെന്ന പോലെ തൃപ്തി വരുന്നു. (സങ്കീ : 65:56) ധ്യാനത്തിന്റെ അനുഭവം ഉണ്ടാകുമ്പോൾ ‘എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു’ (സങ്കീ : 65:6) ധ്യാനവും സ്തുതിയും ഒരുമിച്ചു നടന്നതിനാൽ ദൈവം ദാവീദിൽ പ്രസാദിച്ചു. മറ്റൊരു ഭാഗത്ത് ദാവീദ് എഴുതി “എന്റെ ധ്യാനത്തിങ്കൽ തീ കത്തി. അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു” (സങ്കീ : 39:3) ഹൃദയത്തിൽ ധ്യാനം ഉള്ളവരുണ്ട്. എന്നാൽ അവരുടെ നാവിൽ വാക്കുകൾ ഇല്ലാതെ മൗനമായിരിക്കുന്നവരുമുണ്ട്. മറ്റ് ചിലർക്ക് വായിൽ നിന്നും നല്ല വാക്കുകൾ ഉയരുന്നുണ്ടെങ്കിലും ഹൃദയത്തിൽ ധ്യാനമില്ല. അങ്ങനെ ഉള്ളവരിൽ ദൈവം പ്രസാദിക്കുന്നില്ല. പാറയായ ദൈവത്തോടും വീണ്ടെടുപ്പ്കാരനായ ദൈവത്തോടുമുള്ള പ്രാർത്ഥനാവാചകമാണ് എന്റെ ഹൃദയത്തിലെ ധ്യാനവും വായിലെ വാക്കും അങ്ങേയ്ക്ക് പ്രസാദമായി തീരട്ടെ എന്നത്. ദൈവം പാറയാണെന്നും, ദൈവം വീണ്ടെടുപ്പ്കാരനുമാണെന്ന് ഓർത്താൽ ആ ദൈവത്തെ ധ്യാനിക്കാതിരിക്കുവാൻ കഴിയുകയില്ല. ഹൃദയം ഏകാഗ്രമല്ലാതെ മറ്റ് ചിന്തകൾ കൊണ്ട് നിറഞ്ഞിരിക്കുമ്പോഴും കൂട്ടത്തിൽ പാടുവാനും കൈ അടിക്കുവാനും ഒക്കെ കഴിയും. മനുഷ്യൻ പുറമെ ഉള്ളത് നോക്കുന്നവനായത്കൊണ്ട് അവനെ പ്രശംസിക്കും. നല്ല ആത്മീയനെന്ന് പറയും. എന്നാൽ ദൈവം ഹൃദയങ്ങളെ ശോധന ചെയ്യുന്നതിനാൽ ആ വ്യക്തിയിൽ പ്രസാദിക്കുകയില്ല. വായിലെ വാക്കുകൾ കൃപയോട് കൂടിയതും ഉപ്പിനാൽ രുചി വരുത്തുന്നതുമായിരിക്കണം. ഹൃദയം ദൈവീകചിന്തകൾ കൊണ്ട് നിറഞ്ഞിരിക്കണം. “ക്രിസ്തു ദൈവതൃത്തിന്റെ വല്ലാത്ത ഭാഗത്ത് ഇരിക്കുന്നയിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ; ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളത് തന്നെ ചിന്തിപ്പിൻ” (കോലോ :3:1-4)    

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

3 × five =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5704542
Total Visitors
error: Content is protected !!