Independent

പാസ്റ്റർ ടൈറ്റസ് ജോൺസൻ്റെ പുസ്തകം ‘കരുണാപാത്രങ്ങൾ’ പ്രകാശനം ഇന്ന് (ഫെബ്രു. 27ന്)

പാസ്റ്റർ ടൈറ്റസ് ജോൺസൻ എഴുതി യുണീക് മീഡിയ പ്രസിദ്ധീകരിക്കുന്ന ‘കരുണാപാത്രങ്ങൾ’ എന്ന പുസ്തകം തിങ്കൾ (ഫെബ്രുവരി 27) ഇന്ത്യൻ സമയം രാത്രി 8.30 ന് Zoom പ്ലാറ്റ്ഫോമിൽ പ്രകാശനം ചെയ്യും. ഡോ.ജയിംസ് ജോർജ് വെൺമണി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ വി.പി.ഫിലിപ്പ് ആദ്യകോപ്പി സജി മത്തായി കാതേട്ടിനു നല്കി പ്രകാശനം നിർവ്വഹിക്കും. വിതരണം പാസ്റ്റർ സാം ടി മുഖത്തല സുവി. ജോഷ്വ രാജു കല്ലിശേരിക്കു പുസ്തകം നല്കി ഉദ്ഘാടനം ചെയ്യും.ഷിബു മുള്ളംക്കാട്ടിൽ പുസ്തകം അവതരിപ്പിച്ചു സംസാരിക്കും. മാത്യു […]

പാസ്റ്റർ ടൈറ്റസ് ജോൺസൻ്റെ പുസ്തകം ‘കരുണാപാത്രങ്ങൾ’ പ്രകാശനം ഇന്ന് (ഫെബ്രു. 27ന്) Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃസംഗമവും പ്രവർത്തനോദ്ഘാടനവും മാർച്ച്‌ അഞ്ചിന് തിരുവല്ലയിൽ

തിരുവല്ല : കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമായ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃസംഗമവും 2023ലെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും മാർച്ച്‌ അഞ്ചിനു വൈകുന്നേരം അഞ്ചു മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള തോംസൺ ഫുഡ് മാളിൽ വെച്ചു നടക്കും. പാസ്റ്റർ കെ. ജെ മാത്യു മുഖ്യ അതിഥിയായി പങ്കെടുക്കും. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും. തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിബിഎസ് വിഭാഗമായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ 2023 ലെ സിലബസിന്റെ വിതരണോത്ഘടനവും സമ്മേളനത്തിനോടനുബന്ധിച്ചു നടക്കും. മലയാളം,

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃസംഗമവും പ്രവർത്തനോദ്ഘാടനവും മാർച്ച്‌ അഞ്ചിന് തിരുവല്ലയിൽ Read More »

ക്രൈസ്തവ ആക്രമണങ്ങൾക്കെതിരെ ക്രിസ്ത്യാനികൾ ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചു  

ന്യൂ ഡൽഹി : ഭാരതത്തിൽ ക്രൈസ്തവ സഭകളും വിശ്വാസികളും നേരിടുന്ന ആക്രമണങ്ങൾക്കെതിരെ ഫെബ്രുവരി 19, ഞാറാഴ്ച വിവിധ മതമേലദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ ക്രൈസ്തവർ ഒത്ത് കൂടി പ്രതിഷേധിച്ചു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ ഏകദേശം 100 സഭകളും സംഘടനകളും 15,000 അംഗങ്ങളും പ്രതിഷേധത്തിൽ പങ്ക് ചേർന്നു. 2021 ൽ ഏകദേശം 525 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2022 ആയപ്പോഴേക്കും അത് 600 ആയി ഉയർന്നു. ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ

ക്രൈസ്തവ ആക്രമണങ്ങൾക്കെതിരെ ക്രിസ്ത്യാനികൾ ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചു   Read More »

കടപ്രാ ഹെബ്രോൻ ഗോസ്പൽ തിയോളോജിക്കൽ കോളേജ് & സെമിനാരിയുടെ ബിരുദദാനച്ചടങ്ങ് നടന്നു

തിരുവല്ല : കടപ്രാ ഹെബ്രോൻ ഗോസ്പൽ തിയോളോജിക്കൽ കോളേജ് & സെമിനാരിയുടെ ബിരുദദാനച്ചടങ്ങ് ജനു. 18 ന് നടന്നു. പാ. ഡോ. അലക്സ് ജോൺ (പ്രിൻസിപ്പാൾ) ന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പാ. ജോൺ തോമസ് (ഡയറക്ടർ) ബിരുദദാന ചടങ്ങിന് നേതൃത്വം നൽകി. പാ. പി. ജി. വർഗീസ് മുഖ്യാതിഥി ആയിരുന്നു. 46 വേദവിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം വിജയകരമായി അദ്ധ്യയനം പൂർത്തീകരിച്ചത്. ഡോ. ബാബു തോമസ്, ഡോ. സണ്ണി ഫിലിപ്പ്, പാ. കെ. വി. എബ്രഹാം, പാ. ജെയിംസ് വർഗീസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. B.Th, Dip.Th, C.Th കോഴ്‌സുകളുടെ ബിരുദദാനചടങ്ങാണ് നടത്തപ്പെട്ടത്.

കടപ്രാ ഹെബ്രോൻ ഗോസ്പൽ തിയോളോജിക്കൽ കോളേജ് & സെമിനാരിയുടെ ബിരുദദാനച്ചടങ്ങ് നടന്നു Read More »

ഇടയ്ക്കാട് കുടുംബത്തിന്റെ 5 – മത് വാർഷികത്തോടനുബന്ധിച്ച് നാളെ (ജനു. 14 ന്) ഏകദിന സെമിനാറും സമ്മാനദാനവും

ഇടയ്ക്കാട് : ഇടയ്ക്കാട് കുടുംബത്തിന്റെ 5 – മത് വാർഷികത്തോടനുബന്ധിച്ച് നാളെ (ജനു. 14 ന്) ഏകദിന സെമിനാറും സമ്മാനദാനവും ഇടയ്ക്കാട് IPC എബനേസർ സഭയിൽ നടക്കും. വൈകിട്ട്  5:30 യ്ക്ക് ആരംഭിക്കുന്ന സെമിനാറിൽ ക്രിസ്തീയ പ്രഭാഷകനും പരിശീലകനും കൗൺസിലിംഗ് വിദഗ്ധനുമായ പാസ്റ്റർ ചെയ്സ് ജോസഫ്, കോട്ടയം നേതൃത്വം നൽകും. ‘കോവിഡാനന്തര സഭയും സമൂഹവും’ എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം. ഇവാ. ഷാജൻ ജോൺ, ഇടയ്ക്കാട് (ക്രിസ്തീയ എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ, മെന്റർ) അദ്ധ്യക്ഷനായിരിക്കും.  തദ് വസരത്തിൽ യൂത്ത് വിംഗ്

ഇടയ്ക്കാട് കുടുംബത്തിന്റെ 5 – മത് വാർഷികത്തോടനുബന്ധിച്ച് നാളെ (ജനു. 14 ന്) ഏകദിന സെമിനാറും സമ്മാനദാനവും Read More »

ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ജനറൽ കൺവെൻഷൻ ജനുവരി 18 മുതൽ

 പാമ്പാടി : ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ദൈവസഭയുടെ 39 -മത് ജനറൽ കൺവെൻഷൻ 2023 ജനുവരി 18 ബുധൻ മുതൽ 22 ഞായർ വരെ പാമ്പാടി എംജിഎം ഹൈസ്കൂളിന് സമീപമുള്ള  ജി.എം.ഡി. ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. ദൈവസഭ പ്രസിഡന്റ് റവ. ഡോ. ബേബി മാത്യു ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ അജി ആന്റണി റാന്നി, പാസ്റ്റർ എബി എബ്രഹാം കോട്ടയം, പാസ്റ്റർ ജോയി പാറക്കൽ, പാസ്റ്റർ ടി ഡി

ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ജനറൽ കൺവെൻഷൻ ജനുവരി 18 മുതൽ Read More »

ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും ജനുവരി 14 ന്

തിരുവല്ല : ലോകമെമ്പാടുമുള്ള മലയാളി പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും ജനുവരി 14 ന് വൈകിട്ട് 4 മണിക്ക് തിരുവല്ല ഐപിസി പ്രയർ സെന്റർ ഹാളിൽ നടക്കും. അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസിന്റെ അധ്യക്ഷതയിൽ പവർവിഷൻ ടിവി ചെയർമാൻ ഡോ. കെ സി ജോൺ ഉദ്ഘാടനം നിർവഹിക്കും. മുതിർന്ന മാധ്യമ പ്രവർത്തകനും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ഡോ. പോൾ

ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും ജനുവരി 14 ന് Read More »

തിമഥി ചിൽഡ്രൻസ് ഫെസ്റ്റ് VBS സിലബസ് പ്രകാശനം ചെയ്തു

കുമ്പനാട് : തിമഥി ഇൻസ്റ്റിട്യൂട്ട് പുറത്തിറക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് വി.ബി.എസ് സിലബസ് പ്രകാശനം ചെയ്തു. കുമ്പനാട് ഹെബ്രോനിൽ നടന്ന ചടങ്ങിൽ ഐ.പി.സി. ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വത്സൻ ഏബ്രഹാം, ഡോ. സാജു ജോസഫിന് സിലബസ് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. പുരോഗമനത്തിന്റെയും പരിഷ്ക്കാരത്തിന്റെയും യുഗത്തിൽ യേശുവിനോടൊപ്പം പുത്തൻ ട്രെന്റാകുവാൻ കുഞ്ഞുങ്ങളെ ആഹ്വാനം ചെയ്യുന്ന ചിൽഡ്രൻസ് ഫെസ്റ്റ് VBS തീമാണ് ‘ഫെയ്ത്ത് ഫാഷൻസ്’. തിമഥി ഇൻസ്റ്റിട്യൂട്ട് പുറത്തിറക്കുന്ന ഈ തീമിന്റെ മെറ്റീരിയൽസ് സ്പെഷ്യൽ ഡിസ്കൗണ്ട് ബുക്കിങ്ങിന് : ട്രെയ്നിംഗിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിലൂടെ

തിമഥി ചിൽഡ്രൻസ് ഫെസ്റ്റ് VBS സിലബസ് പ്രകാശനം ചെയ്തു Read More »

ഒമാൻ പെന്തക്കോസ്തൽ അസംബ്ലി (OPA) അമ്പത് വയസ്സിന്റെ നിറവിൽ; പ്രവർത്തനോത്ഘാടനം ഡിസം. 25 ന്

മസ്കറ്റ് : മധ്യ പൂർവ്വേഷ്യയിലെ എറ്റവും വലിയ മലയാളി പെന്തക്കോസ്ത് കൂട്ടായ്മകളിലൊന്നായ ഒമാൻ പെന്തക്കോസ്തു അസംബ്ലി അമ്പതാം വയസ്സിലേക്ക്. 1973 ൽ ആരംഭിച്ച ഒ.പി.എ. യുടെ അമ്പതാം വർഷത്തെ പ്രവർത്തന ഉത്‌ഘാടന സമ്മേളനത്തിൽ ഡിസംബർ 25 ന് ചർച്ച് ഓഫ് ഗോഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പാസ്റ്റർ വൈ. റെജി മുഖ്യാതിഥി ആയിരിക്കും.പാസ്റ്റർ ജോൺസൻ ജോർജ്, ഫിലിപ്പ് ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഒമാൻ പെന്തക്കോസ്തൽ അസംബ്ലി (OPA) അമ്പത് വയസ്സിന്റെ നിറവിൽ; പ്രവർത്തനോത്ഘാടനം ഡിസം. 25 ന് Read More »

WME കരിയംപ്ലാവ് ജനറൽ കൺവൻഷൻ ജനു. 9 മുതൽ

കരിയംപ്ലാവ് : വേൾഡ് മിഷൻ ഇവാൻജെലിസം (WME) സഭകളുടെ 74 – )o കരിയംപ്ലാവ് ജനറൽ കൺവൻഷൻ ഹെബ്രോൻ സ്റ്റേഡിയത്തിൽ ജനു. 9-15 വരെ നടക്കും. വിദേശ രാജ്യങ്ങളിലെ പെന്തെക്കോസ്ത് സഭാ പ്രതിനിധികളും, രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക നേതാക്കളും വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ജനു. 14 ന് സ്‌നാന ശുശ്രുഷയ്ക്ക് പാസ്റ്റർമാരായ എം. എം. മത്തായി, പി. പി. കുര്യൻ, എം. സി. വർഗീസ്, ജെയിംസ്‌ വി. ഫിലിപ്പ്, എന്നിവർ നേതൃത്വം നൽകും. സൺഡേ സ്കൂൾ, യൂത്ത് ഫെലോഷിപ്പ്, സംയുക്ത സമ്മേളനം, മിഷനറി സമ്മേളനം, ലേഡീസ് ഫെലോഷിപ്പ് വാർഷികം, സംയുക്ത ആരാധനാ എന്നിവ കൺവൻഷനോടനുബന്ധിച്ചു നടക്കും. കൺവൻഷൻ ഗായക സംഘം ആരാധനയ്ക്ക് നേതൃത്വം

WME കരിയംപ്ലാവ് ജനറൽ കൺവൻഷൻ ജനു. 9 മുതൽ Read More »

error: Content is protected !!