Nethru Varthakal

അസ്സംബ്ലീസ്‌ ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു

പുനലൂർ : അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു. ഡിസ്ട്രിക്ട് സി. എ. പ്രസിഡന്റ് പാസ്റ്റർ ജോസ് ടി. ജോർജ് ഉദ്ഘാടനം ചെയ്ത മത്സരങ്ങളിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 25 സെക്ഷനുകളിലെ മുന്നൂറിലധികം സെക്ഷൻ തല വിജയികൾ പങ്കെടുത്തു. ജൂനിയർ വിഭാഗത്തിൽ തൃക്കണ്ണമംഗൽ സഭാoഗം കൃപ റെജിയും, സീനിയർ വിഭാഗത്തിൽ മഞ്ചള്ളൂർ സഭാoഗം രാജേഷും, കുറത്തിക്കാട് സഭാoഗം ഷിബിമോളും വ്യക്തിഗത ചാമ്പ്യന്മാരായി. പത്തനാപുരം സെക്ഷനിലെ പത്തനാപുരം ഗോസ്പൽ സെന്ററും, കൊട്ടാരക്കര […]

അസ്സംബ്ലീസ്‌ ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു Read More »

കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ഹെബ്രോൻ സഭയുടെ ശതാബ്‌ദി ലോഗോ പ്രകാശനം ജി.  സ്റ്റീഫൻ MLA നിർവഹിച്ചു

കാട്ടാക്കട : കേരളത്തിലെ ആദ്യകാല പെന്തെക്കോസ്തു സഭകളിലൊന്നായ കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ഹെബ്രോൻ സഭയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനം 2022 നവംബർ 27ന് കൊണ്ണിയൂർ ചർച്ചിൽ  അരുവിക്കര MLA ജി. സ്റ്റീഫൻ നിർവഹിച്ചു. സഭാ പാസ്റ്റർ ബിജു ദാനം അധ്യക്ഷനായിരുന്നു. സഭാ സെക്രട്ടറി റ്റി. ബാബു ജോയ്, ശതാബ്ദി കൺവീനർ വൈ. ഷിബു, ആൽഫ്രഡ്‌ ജെ. ജോർജ്ജ്, സി. ശ്രീധരൻ, ജോബിൻ വിൽഫ്രഡ്‌ തുടങ്ങിയർ സംസാരിച്ചു. 1921 ൽ കൊണ്ണിയൂരിൽ ആരംഭിച്ച സഭയുടെ

കൊണ്ണിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ഹെബ്രോൻ സഭയുടെ ശതാബ്‌ദി ലോഗോ പ്രകാശനം ജി.  സ്റ്റീഫൻ MLA നിർവഹിച്ചു Read More »

പാസ്റ്റർ ടി.വി.തങ്കച്ചൻ്റെ ആത്മകഥ ‘ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ’ പ്രകാശനം ചെയ്തു

അടൂർ : പാസ്റ്റർ ടി.വി.തങ്കച്ചൻ്റെ ആത്മകഥയായ ‘ ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ’ റവ.ജോർജ് മാത്യു പുതുപ്പള്ളി പ്രകാശനം ചെയ്തു. അടൂർ- ആനന്ദപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ നവംബർ 22 ന് നടന്ന പുസ്തക പ്രകാശന സമ്മേളനത്തിന് എ ജി അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ പ്രസിഡൻ്റും എ ജി ദൂതൻ മാസിക ചീഫ് എഡിറ്ററുമായ ഡോ. ഡി. കുഞ്ഞുമോൻ പുസ്തകത്തിൻ്റെ പ്രഥമ കോപ്പി സ്വീകരിച്ചു. എഴുത്തുകാരനും പ്രസാധകനുമായ

പാസ്റ്റർ ടി.വി.തങ്കച്ചൻ്റെ ആത്മകഥ ‘ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ’ പ്രകാശനം ചെയ്തു Read More »

അസംബ്ലീസ് ഓഫ് ഗോഡ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെന്റ് : പാസ്റ്റർ ഫിന്നി ജോർജ് ചെയർമാൻ, ഷാജൻ ജോൺ ഇടയ്ക്കാട് സെക്രട്ടറി

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പുതിയതായി രൂപീകരിച്ച  ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റിൻ്റെ ചെയർമാനായി പാസ്റ്റർ ഫിന്നി ജോർജും സെക്രട്ടറിയായി  ഷാജൻ ജോൺ ഇടയ്ക്കാടും നിയമിതരായി. പാസ്റ്റർ സിബി കുഞ്ഞുമോൻ ആണ്  ട്രഷറാർ. ഡോ.ഡി.കുഞ്ഞുമോൻ, ഡോ.കെ.ഗിരി, മോനി ജോസഫ് എന്നിവർ കമ്മിറ്റിയംഗങ്ങളുമായി നിയമിതരായി. അസംബ്ലീസ് ഓഫ് ഗോഡ് മുൻ ഡിസ്ട്രിക്ട് സെക്രട്ടറിയും ബഥേൽ ബൈബിൾ കോളേജ് അധ്യാപകനുമായ പാസ്റ്റർ ഫിന്നി ജോർജ്. ദൂതൻ മാസിക എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സെൻ്റിനറി വർഷത്തിൽ പുറത്തിറക്കിയ  എ.ജി യുടെ

അസംബ്ലീസ് ഓഫ് ഗോഡ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെന്റ് : പാസ്റ്റർ ഫിന്നി ജോർജ് ചെയർമാൻ, ഷാജൻ ജോൺ ഇടയ്ക്കാട് സെക്രട്ടറി Read More »

വൈകല്യത്തെ മറികടന്ന് സ്വർണ നേട്ടവുമായി ഫേബ നിസി ബിജു

കാസർഗോഡ് : നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാന ബധിര കായികമേളയിൽ അഭിമാന താരമായി പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഫേബ നിസി ബിജു. അണ്ടർ 14 വിഭാഗത്തിൽ ലോങ്ങ്‌ ജമ്പ്, 200 മീറ്റർ & 100 മീറ്റർ ഓട്ടം എന്നിവയിൽ സ്വർണ്ണ മെഡലോടെ ഫേബ തിളക്കമാർന്ന വിജയം നേടി. തിരുവല്ല സിഎസ്ഐ വിഎച്എസ്എസ് ബധിര വിദ്യാലയത്തിലെ പ്ലസ് ഒൺ വിദ്യാർത്ഥിനിയാണ് ഫേബ. ബിജു ജോൺ, അജിത ദമ്പതികളുടെ മകളായ ഫേബ പായിപ്പാട് ന്യൂ ഇന്ത്യ

വൈകല്യത്തെ മറികടന്ന് സ്വർണ നേട്ടവുമായി ഫേബ നിസി ബിജു Read More »

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളെ ഒക്ടോബർ 31 ന് സഭാകേന്ദ്രത്തിൽ നടന്ന സ്‌റ്റേറ്റ് കൗൺസിൽ അംഗങ്ങളുടെയും സെന്റർ ശുശ്രൂഷകന്മാരുടെയും മീറ്റിംഗിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി പ്രഖ്യാപിച്ചു. പാസ്റ്റർ ബിനു തമ്പി ജനറൽ ചെർമാനായിട്ടുള്ള വിവിധ ഡിപ്പാർട്ട്മെൻ്റുകൾ നിലവിൽ വന്നു. കൗൺസിൽ അംഗങ്ങളിൽ നിന്നാണ് വിവിധ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയമിച്ചത്. പാസ്റ്റേഴ്സ് തോമസ് കെ. ഏബ്രഹാം, ബിജു സി. എക്സ് (മിഷൻസ്),

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു Read More »

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവല്ലാ മേഖല വിജയികളായി

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവല്ലാ മേഖല 29 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. മുളക്കുഴയിൽ ഒക്ടോബർ 24 ന് നടന്ന മത്സരത്തിൽ കൊട്ടാരക്കര മേഖല രണ്ടാം സ്ഥാനവും തിരുവനന്തപുരം, കോട്ടയം, എറണാകുളം മേഖലകൾ മൂന്നാം സ്ഥാനവും പങ്കിട്ടു. സീയോൻ സാബു ജോർജ്ജ് (കുന്നിക്കുഴി, പന്തളം) വ്യക്തിഗത ചാമ്പ്യനായി. സെന്റർ തലത്തിൽ പന്തളം സെന്ററും, പ്രാദേശിക തലത്തിൽ കുന്നിക്കുഴി സഭയും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. കേരളത്തിലെ പത്ത് സോണുകളിലെ കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ.

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവല്ലാ മേഖല വിജയികളായി Read More »

ഐപിസി UK & അയർലാൻഡ് റീജിയന് പുതിയ നേതൃത്വം

ലിവർപൂൾ : ഐപിസി UK & അയർലാൻഡ് റീജിയന്റെ 2022-2025 ലേക്കുള്ള പുതിയ ഭാരവാഹികളെ  തിരഞ്ഞെടുത്തു. ഒക്റ്റോബർ 15ന് ലിവർപൂളിൽ പാസ്റ്റർ ബാബു സെഖറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ പാസ്റ്റർ ബാബു സഖറിയ (സീനിയർ മിനിസ്റ്റർ), പാസ്റ്റർ ജേക്കബ് ജോർജ് (പ്രസിഡൻ്റ് & ജനറൽ കൗൺസിൽ മെംബർ), പാസ്റ്റർ വിൽസൻ  ബേബി (വൈസ് പ്രസിഡൻ്റ് ) എന്നിവരെ തിരഞ്ഞെടുത്തു.  പാസ്റ്റർ സി.ടി.എബ്രഹാം (സെക്രട്ടറി), പാസ്റ്റർ വിനോദ് ജോർജ് (ജോയൻ്റ് സെക്രട്ടറി), പാസ്റ്റർ സീജോ ജോയി (പ്രമോഷനൽ സെക്രട്ടറി), ജോൺ മാത്യു (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. പാസ്റ്റർ പി.സി.സേവ്യർ (റീജിയൻ അഡ്മിനിസ്ട്രേറ്റർ), റിനോൾഡ് എബനേസർ (ജനറൽ

ഐപിസി UK & അയർലാൻഡ് റീജിയന് പുതിയ നേതൃത്വം Read More »

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ നേതൃത്വം

കൊട്ടാരക്കര : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പാ. ബിജുമോൻ കിളിവയൽ (പ്രസിഡന്റ്), പാസ്റ്ററന്മാരായ സാജൻ ഈശോ പ്ലാച്ചേരി, റെജി ജോർജ്  (വൈസ് പ്രസിഡന്റുമാർ) പാ. ബിജു ജോസഫ് (സെക്രട്ടറി), പാസ്റ്ററന്മാരായ ഷാജി വർഗീസ്, ജിനു ജോൺ, (ജോയിന്റ് സെക്രട്ടറിമാർ), എ. അലക്സാണ്ടർ മണക്കാല (ട്രഷറർ) എന്നിവരാണ് പുതിയ ഭരണസമിതിയിലുള്ളത്. ഒക്ടോബർ 9 ന് കേരള തിയോളജിക്കൽ സെമിനാരിയിൽ പ്രസിഡന്റ് ഫിന്നി പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ  പൊതുയോഗത്തിൽ ഇലക്ഷൻ കമ്മിഷണറായി ഐപിസി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെയിംസ്

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ നേതൃത്വം Read More »

പന്തളം സെന്റർ പി.വൈ.പി.എ. യ്ക്ക് പുതിയ ഭരണസമിതി

പന്തളം : ഒക്ടോബർ ഒമ്പതാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് കുളനട ശാലേം സഭയിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ സെന്റർ   ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജജിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. രക്ഷാധികാരി പാസ്റ്റർ. ജോൺ ജോർജജ്, പ്രസിഡന്റ് പാസ്റ്റർ. ബെൻസൺ വി യോഹന്നാൻ,വൈസ് പ്രസിഡന്റ്, ഇവാ: അജോ അച്ഛൻകുഞ്ഞു& എലിസബത്ത് ജോസഫ്  സെക്രട്ടറി  ബ്രദർ.റിജു സൈമൺ തോമസ്,ജോയിന്റ സെക്രട്ടറി ബ്രദർ.ജസ്റ്റിൻ വർഗീസ് ജോസ് & ബ്രദർ.അരുൺ ആര്യപ്പള്ളി ട്രഷറർ.ബ്ലെസൺ വർഗീസ് എബ്രഹാം  പബ്ലിസിറ്റി കൺവീനിയർ

പന്തളം സെന്റർ പി.വൈ.പി.എ. യ്ക്ക് പുതിയ ഭരണസമിതി Read More »

error: Content is protected !!