പുനലൂർ : അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖലാ C. A. താലന്ത് പരിശോധന പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നടത്തപ്പെട്ടു. ഡിസ്ട്രിക്ട് സി. എ. പ്രസിഡന്റ് പാസ്റ്റർ ജോസ് ടി. ജോർജ് ഉദ്ഘാടനം ചെയ്ത മത്സരങ്ങളിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 25 സെക്ഷനുകളിലെ മുന്നൂറിലധികം സെക്ഷൻ തല വിജയികൾ പങ്കെടുത്തു.
ജൂനിയർ വിഭാഗത്തിൽ തൃക്കണ്ണമംഗൽ സഭാoഗം കൃപ റെജിയും, സീനിയർ വിഭാഗത്തിൽ മഞ്ചള്ളൂർ സഭാoഗം രാജേഷും, കുറത്തിക്കാട് സഭാoഗം ഷിബിമോളും വ്യക്തിഗത ചാമ്പ്യന്മാരായി.
പത്തനാപുരം സെക്ഷനിലെ പത്തനാപുരം ഗോസ്പൽ സെന്ററും, കൊട്ടാരക്കര സെക്ഷനിലെ കുന്നിക്കോട് ചർച്ചും ഏറ്റവും കൂടുതൽ പോയിന്റ് നേടി എവർറോളിങ്ങ് ട്രോഫി കരസ്ഥമാക്കി..
ഫസ്റ്റ് റണ്ണേഴ്സിന്റെ ട്രോഫി അടൂർ സെക്ഷനിലെ തുവയൂർ ചർച്ചും, പുനലൂർ ഈസ്റ്റ് സെക്ഷനിലെ മണലിൽ ചർച്ചും കരസ്ഥമാക്കി.
ഡിസ്ട്രിക്ട് സി എ പ്രസിഡന്റ് പാസ്റ്റർ ജോസ് ടി ജോർജ്, ജോയിന്റ് സെക്രട്ടറി ബിനീഷ് ബി പി, ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ സിജു മാത്യുവും മധ്യമേഖലയിലുള്ള വിവിധ സെക്ഷൻ സി എ പ്രസിഡന്റ്മാരും താലന്ത് പരിശോധനക്ക് നേതൃത്വം നൽകി.