ഐപിസി ഛത്തിസ്ഗഢ് സ്റ്റേറ്റിലെ ജാഞ്ജ്ഗീർ ചാംപ ഡിസ്ട്രിക്കിന്റെ സെന്റർ മിനിസ്റ്ററായി പാസ്റ്റർ സുനിൽ എം. എബ്രഹാം നിയമിതനായി
ഛത്തിസ്ഗഢ് : ഐപിസി ജാഞ്ജ് ഗീർ ചാംപ ഡിസ്ട്രിക്കിന്റെ സെന്റർ മിനിസ്റ്ററായി പാ. സുനിൽ എം. എബ്രഹാമിനെ സ്റ്റേറ്റ് പ്രസ്ബിറ്ററി നിയമിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് പാ. കുരുവിള എബ്രഹാമും സ്റ്റേറ്റ് സെക്രട്ടറി പാ. ബിനോയി ജോസഫും ശുശ്രൂഷകൾക്ക് നേതൃത്വം നല്കി. മല്ലപ്പള്ളി പുതുശ്ശേരി ഐ. പി.സി സഭാംഗമായ പാസ്റ്റർ എം. എ. സുനിൽ, കുമ്പനാട് ഇന്ത്യ ബൈബിൾ കോളേജ് മുൻ അദ്ധ്യാപകൻ കൂടിയാണ്.