കുമ്പനാട് : കേരള സ്റ്റേറ്റ് പി വൈ പി എയുടെ മൊബൈൽ ചലഞ്ചിന്റെ രണ്ടാം ഘട്ട വിതരണം ഓഗസ്റ്റ് 11 ബുധൻ രാവിലെ 10:00 ന് കുമ്പനാട് സംസ്ഥാന പി വൈ പി എ യൂത്ത് സെന്ററിൽ നടന്നു.
തോമസ് വർഗീസ് (ഒക്കലഹോമ) രണ്ടാം ഘട്ടമായി സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ സ്പോൺസർ ചെയ്തത്.
ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്ന മൊബൈൽ ചലഞ്ച് പദ്ധതിയിലൂടെ നിരവധി പേർക്ക് ഇതിനോടകം സംസ്ഥാന പി വൈ പി എ മൊബൈലുകൾ എത്തിച്ചു കഴിഞ്ഞു.
പി വൈ സി ജനറൽ പ്രസിഡന്റും, ഐപിസി സംസ്ഥാന കൗൺസിൽഅംഗവുമായ അജി കല്ലുങ്കൽ ഉത്ഘാടനം നിർവഹിച്ചു. പി വൈ പി എ സംസ്ഥാന പ്രസിഡന്റ് ഇവാ. അജു അലക്സ്, സെക്രട്ടറി ഇവാ. ഷിബിൻ ജി. ശാമുവൽ , പബ്ലിസിറ്റി കൺവീനർ പാ. തോമസ് ജോർജ്ജ് കട്ടപ്പന എന്നിവർ നേതൃത്വം നൽകി.
Post Views: 800