തോന്നിയാമല : ഏ. ജി. മദ്ധ്യമേഖലയുടെയും Road Runner World Mission ന്റെയും സംയുക്താഭിമുഖ്യത്തിൽ 100 പേർക്ക് ഒരു വർഷത്തെ സാമ്പത്തിക സഹായത്തിനുള്ള വിതരണോദ്ഘാടനം സെപ്റ്റംബർ 11 ന് തോന്നിയാമലയിൽ നടന്നു. എ.ജി. മദ്ധ്യമേഖലാ ഡയറക്ടർ പാ. വി. വൈ. ജോസ്കുട്ടി, തന്റെ സഹോദരന്മാരായ പാ. ബാബു ജോൺ, പാ. ബിജു ജോൺ എന്നിവരാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
പ്രാരംഭ ഘട്ടത്തിൽ 100 പേർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് സെക്രട്ടറി പാ. ടി. വി. പൗലൊസ് അദ്ധ്യക്ഷത വഹിച്ച ഭക്ഷ്യധാന്യ കിറ്റ് വിതരണം, ഏ. ജി. മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാ. ഡോ. പി. എസ്. ഫിലിപ്പ് ഓൺലൈനിൽ പ്രാർത്ഥിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു. പാ. ടി. വി. തങ്കച്ചൻ, പാ. അലക്സാണ്ടർ ശാമുവൽ, പാ. പ്രഭാ ടി. തങ്കച്ചൻ, പാ. മാത്യൂസ് കോശി എന്നിവർ സന്നിഹിതരായിരുന്നു.
Post Views: 680