‘മലയാളി പെന്തക്കോസ്തു പ്രതിസന്ധിയിൽ’ – പാ. സാംകുട്ടി ചാക്കോ നിലമ്പൂർ

മലയാളി പെന്തക്കോസ്തു പ്രതിസന്ധിയി‘ – പാ. സാംകുട്ടി ചാക്കോ നിലമ്പൂ

ഒരു നൂറ്റാണ്ടിലേക്കു സമീപിക്കുന്ന കേരളത്തിലെ പെന്തക്കോസ്തു സമൂഹം കടുത്ത പ്രതിസന്ധിയെ നേരിടുകയാണെന്ന് പാ. സാംകുട്ടി ചാക്കോ നിലമ്പൂർ.മാധ്യമ പ്രവർത്തകനും സഭാ നേതൃരംഗത്തു കാൽ നൂറ്റാണ്ടായി പ്രവർത്തിക്കുകയും ചെയുന്ന പാ. സാംകുട്ടി ചാക്കോ നിലമ്പൂരുമായി സഭാവാത്തകനടത്തിയ അഭിമുഖത്തിൽ നിന്ന് :

? പെന്തക്കോസ്തു സമൂഹം പ്രതിസന്ധിയിലാണെന്നു താങ്ക പറയുന്നതിന്റെ കാരണമെന്താണ്:

            ഒരു സമൂഹം എന്ന നിലയിൽ ഇതര ക്രൈസ്തവ സഭകൾ പോലെ പെന്റെകൊസ്തും സംഘടനാ സംവിധാനത്തിൽ വളർച്ച പ്രാപിക്കുകയാണ്. എന്നാൽവിശ്വാസ സമൂഹം എന്ന നിലയിൽ ആത്മീയത ചോർന്നു പോയ ഭൗതികതയിൽ മാത്രം ശ്രദ്ധയൂന്നിയ ഒരു വിഭാഗമായി നമ്മൾ അധപതിച്ചു കഴിഞ്ഞു. അതാണ്പെന്തക്കോസ്തു പ്രതിസന്ധിയിലാണെന്നു ഞാൻ പറഞ്ഞതിന്റെ അർത്ഥം. യിസ്രായേലിന്റെ ചരിത്രം ഇതുതന്നെയായിരുന്നു. ദേവാലയവും, ആരാധനകളും,പെരുന്നാളുകളും, കൂട്ടായ്മകളും, എല്ലാം ഭംഗിയായി നടക്കുന്ന കാലത്താണ് യെശയ്യാവിനെ പോലെയുള്ള പ്രവാചകന്മാർ ജനംവഴിതെറ്റിയിരിക്കുന്നുവെന്ന്   പ്രവചിച്ചത്. ഇന്ന് നമുക്ക് ഒന്നിനും കുറവില്ല. നല്ല ആരാധനാലയങ്ങൾ, കൺവെൻഷനുകൾ, മറ്റൊട്ടനവധി പരിപാടികൾ.എല്ലാം നന്നായി നടക്കുന്നു. ജനങ്ങളാണെങ്കിൽ ദൈവം തന്ന ഭൗതീക നന്മകളിൽ അതീവ സംതൃപ്തരാണ്. ബഹുഭൂരിപക്ഷം പ്രവാചകന്മാരുംഒഴിക്കിനനുസരിച്ചു നീന്തുന്നതല്ലാതെ ജനത്തിന്റെ പാപത്തെ കുറിച്ചോ തെറ്റിനെ കുറിച്ചോ ചൂണ്ടികാണിക്കുന്നില്ല. തങ്ങൾ കാട്ടികൂട്ടുന്നതാണ് ആത്മീയതഎന്ന് ജനം തെറ്റുധരിച്ചിരിക്കുന്ന കാലഘട്ടം. ഇതുതന്നെയാണ് യെശയ്യാവിന്റെ കാലത്തെ യെരുശലേമിന്റെ അവസ്ഥ. അതെ അപകടത്തിലാണ് ഇന്ന്കേരളത്തിലെ പെന്തെക്കോസ്തുകാർ.

? മാധ്യമ പ്രവത്തകനായിരിക്കുമ്പോ തന്നെ താങ്ക പാസ്റ്ററുമാണ്. എങ്ങനെ മാധ്യമ പ്രവത്തനവും ആത്മീയ ശുശ്രുഷയും ഒന്നിച്ചു കൊണ്ടുപോകുവാസാധിക്കുന്നു:

            എന്താന്ന് ശുശ്രുഷ എന്നതാണ് എന്റെ ചോദ്യം. ഞാൻ കഴിഞ്ഞ 28 വർഷമായി നിരന്തരം എഴുതി കൊണ്ടിരിക്കുന്നു. ദൈവം എന്നെ ഭരമേല്പിച്ചശുശ്രുഷയാണ് എഴുത്തു, എന്ന് എനിക്ക് ഉത്തമ ബോധ്യം ഉണ്ട്. പിന്നെ എന്തിനു ഓർഡിനേഷൻ എടുത്തു എന്ന് ചോദിച്ചാൽ ഓരോ കാലഘട്ടത്തിലും ദൈവംനൽകുന്ന നിയോഗങ്ങൾക്കു വിധേയമാക്കുന്നു എന്ന് മാത്രമാണുത്തരം. ഇപ്പോഴും ഞാനൊരു പൂർണ സമയ ശുശ്രുഷകനല്ല. പാ. രാജു പൂവക്കാലാ സീനിയർപാസ്റ്ററായി ശുശ്രുഷിക്കുന്ന, തിരുവലായിലെ IPC Prayer Center സഭയുടെ അസ്സോസിയേറ്റ് പാസ്റ്റർ മാത്രമാണ് ഞാൻ. ഒരു പാസ്റ്ററാക്കുക എന്ന ലക്ഷ്യംഎനിക്കില്ലായിരുന്നു. ലഭ്യമായ പല അവസരങ്ങളും മനഃപൂർവം വേണ്ടെന്നു വച്ച ആളാണ് ഞാൻ. എന്നാൽ റവ. വി. എ. വര്ഗീസ് എന്ന ദൈവദാസൻ രണ്ടുതവണ പ്രവചനമായി എന്നോട് ദൈവാലോചന അറിയിച്ചതിനെ തുടർന്നാണ് ഞാൻ ഇവാൻജലിസ്റ്റായതും അതിന്റെ തുടർച്ചയായി ഓർഡിനേഷൻഎടുത്തതും.

? കുടുംബ പശ്ചാത്തലം :

            എന്റെ പിതാവ് പാ. എം. ഓ. ചാക്കോ, 1957ൽ IPC യുടെ പയനിയർ മിഷനറിമാരിൽ ഒരാളായി മലബാറിൽ എത്തിയതാണ്. പാലക്കാട്, വയനാട്,മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സഭകൾ സ്ഥാപിക്കുവാൻ ദൈവം എന്റെ മാതാപിതാക്കളെ ഉപയോഗിച്ചു. ധാരാളം കഷ്ടതയും, പട്ടിണിയും,അനുഭവിച്ചതായിരുന്നു എന്റെ ബാല്യകാലം. പതിനാറാം വയസ്സിൽ എന്റെ അമ്മ മരിച്ചു. അമ്മയുടെ പ്രാർത്ഥനയും, പിതാവിന്റെ മാതൃകാജീവിതവും,വിശ്വാസ തീവ്രതയൊക്കെയാണ് എന്നെ ഞാൻ ആകുന്നതിൽ സഹായിച്ചത്.

? പത്രപ്രവത്തന രംഗത്തേക്ക് വന്നത് :

            എന്റെ ബാല്യകാലം മുതൽ ധാരാളം വായിക്കുമായിരുന്നു. എഴുതുകയും ചെയ്തു. പ്രീഡിഗ്രി പഠനാന്തരം മണ്ണക്കാല സെമിനാരിയിൽ ദൈവവചനപഠനം ആരംഭിച്ചു. ആ കാലം മുതൽ എഴുത്തിൽ കൂടുതൽ ശ്രദ്ധിച്ചു. മലബാർ മെസെഞ്ചറിലും, തുടർന്ന് ഗുഡ്ന്യൂസ് വാരികയിലും ജോലി ചെയ്തു. അങ്ങനെലഭിച്ച പരിശീലനം പിൽക്കാലത്തു ഈ രംഗത്ത് എന്റേതായ ഒരിടം കണ്ടെത്തുവാൻ എന്നെ സഹായിച്ചു.

? ‘ഹാലേലുയ്യാപത്രത്തെ കുറിച്ച് :

            1995ലാണ് ഞാൻ ‘ഹാലേലുയ്യാ’ പത്രത്തിന് തുടക്കം കുറിച്ചത്. ആദരണനീയനായ പാ. പി. എം. ഫിലിപ്പാണ് ആദ്യ പ്രതി പ്രകാശിപ്പിച്ചത്. മലബാറിലെഎന്റെ ബാല്യ കാലത്തു കുട്ടികൾ എന്നെ കളിയാക്കി വിളിക്കുന്ന പേരായിരുന്നു ‘ഹാലേലുയ്യാ’ എന്നുള്ളത്. അത് തന്നെ എന്റെ പത്രത്തിന് പേരിടുവാൻദൈവം പ്രേരണ തന്നു. കഴിഞ്ഞ 21 വർഷമായി പെന്തക്കോസ്തു സമൂഹത്തിൽ ശ്രദ്ധിക്കുന്ന ഒരു പ്രസിദ്ധീകരണമായ തുടരുവാൻ ദൈവം കൃപ തന്നു.

? പത്രത്തിന്റെ നിലപാടുകളെ കുറിച്ചും എതിപ്പുകളെ കുറിച്ചും :

            ക്രൈസ്തവ പ്രസിദ്ധീകരണത്തിന് ഒരുപാടു പരിമിതികളുണ്ട്. നമുക്ക് എഴുതുന്നതിനു അതിരുകളുണ്ട്. ധീരമായ നിലപാടുകളും ശക്തമായവിമർശനങ്ങളും ഞാൻ നടത്തിയിട്ടുണ്ട്. ഒരിക്കൽ പോലും സഭ്യതയുടെ അതിര് വരമ്പുകൾ ഞാൻ ലംഘച്ചിട്ടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങൾപത്രത്തിലൂടെ എഴുതിയിട്ടില്ല. ചില വ്യക്തികളെ പേരെടുത്തു വിമര്ശിച്ചപ്പോഴും അവരുടെ നിലപാടുകളെയാണ് ചോദ്യം ചെയ്തിട്ടുള്ളത്. അപ്പോഴും അവർദൈവസഭയ്ക്കു നൽകിയ സംഭാവനകളെ മാനിക്കുകയും അവരുടെ വ്യക്തിത്വത്തെ അപഹസിക്കാതിരിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

            ഇന്നത്തെ മാധ്യമ പ്രവർത്തനം എല്ലാ അതിരുകളും ലംഘചു മുന്നോട്ടു പോകുന്നത് കാണുമ്പോൾ വളരെ സങ്കടം തോന്നിയിട്ടുണ്ട്. നാം ആരാണെന്നതുംഎന്തിനു വേണ്ടി നിലകൊള്ളുന്നു എന്നുമുള്ള വ്യക്തിത്വമില്ലായ്മയാണ് പലരുടെയും പ്രശ്നം. ഒരുതരം Identity Crisis. വ്യക്തിപരമായി തേജോവധംചെയ്യുന്നതിനും, അധിക്ഷേപിക്കുന്നതിനും ഒരു മടിയുമില്ലാത്ത കാലമാണിത്.

? സഭാരാഷ്ടീയത്തെ എങ്ങനെ നോക്കി കാണുന്നു :

            ഒരു ജനാധിപത്യ രാജ്യത്താണ് നാം ജീവിക്കുന്നത്. ജനാധിപത്യ ഭരണക്രമമുള്ള സൊസൈറ്റികളാണ് നമ്മുടെ സഭകൾ. സ്വാഭാവികമായും അവിടെതെരെഞ്ഞടുപ്പും, പ്രചാരണവും, വോട്ടിങ്ങും ഒക്കെ വേണ്ടി വരും. ഈ സംവിധാനത്തിൽ ഗുണവും ദോഷവും ഉണ്ട്. ഒരു യോഗ്യതയും ഇല്ലാത്തവർ പണംമുടക്കി വോട്ടു പിടിച്ചു അധികാരത്തിലെത്തും. അത് പോലെ വോട്ടു കിട്ടിയില്ല എന്ന കാരണത്താൽ പുറത്തായേക്കാം. ആത്യന്തികമായി ദൈവസഭയുടെ ഉടമകർത്താവല്ലേ. കാലാകാലങ്ങളിൽ അവിടെ ആര് ഭരണം നടത്തണമെന്നും ദൈവമല്ലെ തീരുമാനിക്കുന്നത്. ചിലർ അപ്രതീക്ഷിതമായി ഭരണരംഗത്തും നിന്ന്മാറ്റപെടുന്നതും, മറിച്ചു പോകുന്നതുമൊക്കെ ദൈവത്തിന്റെ ഇടപെടലല്ലെന്നു പറയാനാകുമോ?

            ജനാധിപത്യത്തിന്റെ പുഴുക്കുത്തുകൾ സഭയിലും ഒത്തിരി പ്രശനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സഭാ നേതൃത്വത്തിൽ പല ഗ്രൂപ്പുകൾ, ഉപജാപകസംഘങ്ങൾഒക്കെയുണ്ട്. ഇതെല്ലം കർത്താവിന്റെ വരവ് വരെ ഉണ്ടാകും. കള കൊയ്തൊല്ലാം വളരട്ടെ എന്നലേ കർത്താവു തന്നെ പറഞ്ഞത്.

? താങ്കളും സഭാഭരണത്തിന്റെ ഭാഗമാണല്ലോ :

            അതെ. കഴിഞ്ഞ 27 വർഷമായി ഞാൻ ഐപിസി കൗണ്സിലുകളിൽ അംഗമാണ്. ഒരു തവണ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമായി. ഒരിക്കൽ പോലുംവോട്ടിനു വേണ്ടി എന്റെ ആത്മീയതയ്ക്കും, നിത്യക്കും കോട്ടം സംഭവിക്കുന്ന ഒന്നും ഞാൻ ചെയ്തിട്ടില്ല.

? എഴുത്തല്ലാതെ താങ്കളുടെ പ്രവത്തന മേഖലക :

            നേരത്തെ സൂചിപ്പിച്ചതു പോലെ ഞാൻ പാസ്റ്ററാണ്. തിരുവല്ലയിൽ ‘ഹാലേലുയ്യാ’ ബൈബിൾ അക്കാദമി എന്ന പേരിൽ ഒരു ഇവെനിംഗ്  ബൈബിൾസ്കൂൾ നടത്തുന്നു. ദൈവവചന ശുശ്രുഷയ്ക്കു ക്ഷണിക്കപ്പെടാറുണ്ട്.

? പ്രസിദ്ധീകരണ രംഗത്ത് പത്രം അല്ലാതെ :

            ‘ഹാലേലൂയ’ തയാറാക്കി പ്രസിദ്ധീകരിക്കുന്ന പെന്തെക്കോസ്റ്റൽ ഇയർ ബുക്ക് എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്നു. പെന്തക്കോസ്തു സമൂഹത്തെകുറിച്ചുള്ള സമഗ്രമായ   ശേഖരമാണത്. പെന്തക്കോസ്തു ചരിത്രം 1905 മുതൽ 2016 വരെയുള്ളതു, ഓരോ വര്ഷത്തേതും ക്രോഡീകരിച്ചിട്ടുണ്ട്. നൂറു കണക്കിന്പിതാക്കന്മാരുടെ ജീവചരിത്ര കുറിപ്പുകൾ, നൂറോളം പെന്തക്കോസ്തു പ്രസ്ഥാനങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ… തുടങ്ങി കേരളത്തിലെ ഓരോപഞ്ചായത്തിലും എത്ര സഭകൾ ഉണ്ടെന്നു വരെ അതിൽ നിന്ന് മനസിലാക്കാം. ‘പാ. പോൾ യോങ്ങിച്ചോയുടെ ജീവചരിത്രം’, ‘യാത്രക്കിടയിൽ’, എന്നിവയാണ്മറ്റു കൃതികൾ. 20 ലധികം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 2 സിഡികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

? താങ്കളുടെ ജീവിതത്തെ സ്വാധീനിച്ചവ :

            പ്രധാനമായും എന്റെ മാതാപിതാക്കൾ. പിന്നെ സുഹൃത്തുക്കളായ അച്ചന്കുഞ്ഞു ഇലന്തൂർ, സാജു മാത്യു എന്നിവർ കൂടാതെ ഗുഡ് ന്യൂസ്ചെയർമാനായിരുന്ന വി.എം.മാത്യു സർ.

? കുടുംബം :

            ഭാര്യ പ്ലൻസി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും, ജേർണലിസം ഡിപ്ലോമയും കഴിഞ്ഞു, ഹാലേലൂയയുടെ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയാണ്. മക്കൾ : നോഹ സാം (മാധ്യമ വിദ്യാർത്ഥി), നേഹ അന്നാ സാം.

‘ഹല്ലേലൂയാ’ ദ്വൈവാരികയ്ക് ശക്തമായ നേതൃത്വം നൽകുവാൻ പാ. സാംകുട്ടി ചാക്കോ നിലംബൂരിന്, ദൈവം ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുകയും,ആശംസിക്കുകയും ചെയുന്നു.

പാ. സാംകുട്ടി ചാക്കോ നിലമ്പൂർ : +91 93495 00155 / samkuttyc@gmail.com

hala

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

eighteen − fifteen =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5657330
Total Visitors
error: Content is protected !!