“സഭയ്ക്ക് പറന്തലിൽ പുതിയ സ്ഥലം ലഭിച്ചുവെങ്കിലും, സഭാസ്ഥാനം പുനലൂരിൽ തന്നെയായിരിക്കും”, പാ. ഡോ. പി. എസ്. ഫിലിപ്പ് (ഏ. ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്)

സഭയ്ക്ക് പറന്തലിൽ പുതിയ സ്ഥലം ലഭിച്ചുവെങ്കിലും, സഭാസ്ഥാനം പുനലൂരിൽ തന്നെയായിരിക്കും, പാ. ഡോ. പി. എസ്. ഫിലിപ്പ് (ഏ. ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്)   

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടും, SIAG മുൻ ജനറൽ സെക്രട്ടറിയും, ബെഥേൽ ബൈബിൾ കോളേജിന്റെ മുൻ പ്രിൻസിപ്പളുമായ പാലയ്ക്കത്തറയിൽ സാമുവേൽ ഫിലിപ്പ് എന്ന പാ. ഡോ. പി. എസ്. ഫിലിപ്പുമായി സഭാവാർത്തകൾ.കോം’ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം

? മാതാപിതാക്കൾ / സ്വദേശം

തോന്ന്യാമല പാലയ്ക്കത്തറയിൽ സാമുവേലിന്റെയും റാഹേലമ്മയുടെയും ഏഴു മക്കളിൽ മൂത്ത മകനായി ജനിക്കുവാൻ ഭാഗ്യം ലഭിച്ചു.

? രക്ഷിക്കപെടുവാനുള്ള മുഖാന്തരം

എനിക്ക് 13 വയസ്സുള്ളപ്പോൾ, ഒരു മാർത്തോമാ ഭവനത്തിൽ നടത്തപ്പെട്ട പ്രാർത്ഥനയിൽ പ്രസംഗമദ്ധ്യേ, നിത്യതയെകുറിച്ചുള്ള ആഹ്വാനം എന്നെ തൊട്ടുണർത്തി. അന്ന് രക്ഷയിലേക്ക് വരുവാനും, 1964 ൽ പരിശുദ്ധാത്മാവിനാൽ നിറയപ്പെടുവാനും ഇടയായി. തുടർന്ന് വിശ്വാസസ്നാനം സ്വീകരിച്ച് ദൈവമകനായി തീർന്നു.

? വൈദീക വിദ്യാഭാസം

ബെഥേൽ ബൈബിൾ കോളേജിലും, SABC ബാംഗ്ലൂരിലുമുള്ള വിദ്യാഭ്യാസത്തിന് ശേഷം 1972 ൽ UBS യവത്മാളിൽ നിന്നും B.D. കരസ്ഥമാക്കി. ശേഷം 1981 ൽ അമേരിക്കയിൽ പെൻസിൽവേനിയയിൽ നിന്നും STM ബിരുദവും, വെസ്റ്റ് മിനിസ്റ്റർ തിയോ സെമിനാരിയിൽ നിന്നും 2010 ൽ ബിരുദാനന്തബിരുദവും (Dr. of Pastoral ministry) കരസ്ഥമാക്കി.

1968 മുതൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ അദ്ധ്യാപകനായും, 2010 മുതൽ അവിടെ മുഴുവൻ സമയ അദ്ധ്യാപകവൃത്തിയും ആരംഭിച്ചു. ഈ കാലയളവിൽ (1985 – 2010) വരെ പുനലൂർ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പളായി സേവനമനിഷ്ഠിച്ചു.

? അസ്സംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിൽ വഹിച്ചിട്ടുള്ള പദവികൾ 

AIAG എക്സിക്യൂട്ടീവ് കമ്മറ്റി അംഗം (2015-17), 1991 മുതൽ പന്ത്രണ്ട് വർഷം SIAG ജനറൽ സെക്രട്ടറി, 1996 മുതൽ AG മലയാളം ഡിസ്ട്രിക്റ്റിന്റെ സൂപ്രണ്ടായും, അസിസ്റ്റന്റ് സൂപ്രണ്ടായും ചുമതല വഹിപ്പാൻ ദൈവം അവസരം നൽകി. നിലവിൽ AG മലയാളം ഡിസ്ട്രിക്റ്റിന്റെ സൂപ്രണ്ടായി സേവനമനിഷ്ഠിക്കുന്നു.

? ചുമതലയിൽ ആയിരുന്നപ്പോൾ ചെയ്തെടുക്കുവാൻ കഴിഞ്ഞ കാര്യങ്ങൾ

പുനലൂർ ബെഥേൽ കോളേജിന്റെ പ്രിൻസിപ്പളായിരിക്കുമ്പോൾ, ബൈബിൾ കോളേജ് ലൈബ്രറി, ഓഡിറ്റോറിയം, ഫാക്കൽറ്റി ക്വർട്ടേഴ്‌സ് എന്നിവ പണി കഴിപ്പാൻ ദൈവമിടയാക്കി. ബിരുദദാന ഗ്രൗണ്ട്, M.Div; M.Th, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ പ്രോഗ്രാം എന്നിവ ആരംഭിച്ചു.

ഹെഡ് ക്വാർട്ടേഴ്‌സിന്റെ ആരംഭം, നെയ്യാറ്റിൻകര മുതൽ ഷൊർണൂർ വരെയുള്ള മലയാളം ഡിസ്ട്രിക്റ്റിൽ നിലവിൽ ഏകദേശം ആയിരത്തോളം ശുശ്രുഷകന്മാരും 700 സഭകളുടെയും ചുമതല, അടൂർ പറന്തലിനടുത്ത് സഭയ്ക്ക് വേണ്ടി മൂന്ന് ഏക്കർ വസ്തു വാങ്ങിക്കുവാനും, തുടർന്ന് രണ്ടേക്കർ വസ്തുവിനുള്ള അഡ്വാൻസ് തുകയും നൽകുവാൻ ദൈവം സഭയ്‌ക്കിടയാക്കി.

? ഏ. ജി. മലയാളം ഡിസ്ട്രിക്ട് നേരിടുന്ന പ്രധാന വെല്ലുവിളികൾ

ദർശനവും സമർപ്പണവുമില്ലാത്ത ശുശ്രുഷകന്മാരും, സഭകളും, സഭാവളർച്ചയ്ക്ക് താല്പര്യമില്ലാത്തവർ, സാമ്പത്തിക ലഭ്യത തുടങ്ങിയവയാണ് ഏ. ജി. മലയാളം ഡിസ്ട്രിക്ട് നേരിടുന്ന പ്രധാന വെല്ലുവിളികൾ.

? പ്രസ്ഥാനത്തിന് വേണ്ടി പുതിയ സ്ഥലം വാങ്ങിയതുമായുള്ള ആരോപണത്തെ കുറിച്ച്

അങ്ങനെയുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. സഭാ ഹെഡ് ക്വർട്ടേഴ്‌സ് പുനലൂരിൽ തന്നെ തുടരും. 53 പേരടങ്ങുന്ന പ്രെസ്ബിറ്ററി, മൂന്ന് മേഖല ഡയറക്ടർമാർ, അഞ്ച് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ ഏകകണ്ഠമായി എടുത്ത തീരുമാനമാണിത്. M.C. റോഡ് സൈഡിൽ നമ്മുടെ സഭയുടെ വാർഷിക കൺവൻഷൻ കൂടാതെ, ക്യാമ്പുകൾ, എന്നിവയ്ക്ക് സുഗമമായി എത്തി ചേരുവാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. വിശാലമായ പാർക്കിങ് സൗകര്യം ഇവിടെ ലഭ്യമാക്കുവാൻ കഴിയും.

കർത്താവിന്റെ വരവ് താമസിച്ചാൽ കൺവൻഷൻ ഗ്രൗണ്ട്, മൂവായിരം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, കാന്റീൻ, സ്വന്തമായി പാർപ്പിടം ഇല്ലാത്തതും റിട്ടയർ ചെയ്ത ശുശ്രുഷകന്മാർക്ക് ചില ഡോർമിറ്ററി, എന്നിവ ഭാവി പദ്ധതികളാണ്.

? SIAG നേതൃത്വത്തിൽ നിന്നും പിന്മാറാനുള്ള കാരണം

നേതൃതലത്തിൽ യുവതലമുറയ്ക്ക് അവസരം നൽകുവാൻ വേണ്ടിയാണ് പിന്മാറിയത്.

? ജീവിതത്തിൽ കടപ്പെട്ടിട്ടുള്ള വ്യക്തികൾ

മാതാപിതാക്കൾ, ബെഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പളും സൂപ്രണ്ടുമായിരുന്ന പാ. സി. കുഞ്ഞുമ്മൻ, സൂപ്രണ്ടായിരുന്ന പാ. എ. സി. സാമുവേൽ, മിഷനറിമാരായ മിൽഡ്രഡ് ഗിൻ, ലിഡിയ ഗ്രെനർ, ഏൾ സ്റ്റഡ്സ് എന്നിവരെ മറക്കുവാൻ കഴിയുകയില്ല

? പെന്തെക്കോസ്ത് സഭകളുടെ ഐക്യ സാധ്യതയെ കുറിച്ച്

വിവിധ സഭകളായി നിലകൊള്ളുമ്പോൾ തന്നെ, സുവിശേഷീകരണത്തിലും പ്രാർത്ഥനയിലും ഐക്യതയോടെ മുൻപോട്ട് പോകണമെന്ന് ഭൂരിപക്ഷമാളുകൾ ആഗ്രഹിക്കുന്നു. എന്നാൽ ചില സ്വന്ത താല്പര്യങ്ങൾക്ക് വിപരീതമായി മറ്റുള്ളവർ ആയി തീരുമോ എന്ന് ചിന്തിക്കുന്നവരാണ് ഐക്യതയ്ക്ക് തടസ്സം സൃഷ്ട്ടിക്കുന്നത്. സഹകരിക്കാവുന്നടത്തോളം ഐക്യതയോടെ അന്ത്യകാലത്തിൽ നമുക്ക് പ്രവർത്തിക്കാം.

? ഏ. ജി. യിലെ സ്വപ്ന പദ്ധതികൾ

സുവിശേഷാത്മാവിൽ മറ്റുള്ളവർക്ക് മാതൃകയുള്ള ശുശ്രുഷകന്മാർ, വിശേഷാൽ സഭാ ശുശ്രുഷയിൽ വരണം. സഭകളിൽ ഭിന്നത മാറി, ആത്മീക നിറവിൽ വിശ്വാസികൾ മുന്നേറണം. ആരാധനയാലയങ്ങൾ വിശാലമാകണം. പാഴ്സനേജുകൾ ആവശ്യത്തിന് ഉണ്ടാകണം, ഭാരത സുവിശേഷീകരണത്തിന് വേണ്ടി അനേകർ മുന്നോട്ട് വരണം.

? കുടുംബം

ഭാര്യ ലീലാമ്മ. മക്കൾ റേച്ചൽ കുര്യൻ, സൂസൻ റെനി ജേക്കബ്, സാമുവേൽ ഫിലിപ്പ്, ബ്ലെസ്സി വർഗീസ് എന്നിവരും ആറ് കൊച്ചുമക്കളും അടങ്ങുന്നതാണ് കുടുംബം.

ഏ. ജി. പ്രസ്ഥാനത്തിന് മാത്രമല്ല, ആഗോള പെന്തെക്കോസ്ത് സഭയ്ക്ക് അഭിമാനമായ പാ. ഡോ. പി. എസ്. ഫിലിപ്പിനെ, അന്ത്യകാല ശുശ്രുഷയിൽ ദൈവം അത്യന്തം പ്രയോജനപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

3 × three =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5658918
Total Visitors
error: Content is protected !!