Middle East

പാസ്റ്റർ സിജു സ്കറിയ അബുദാബി യുണൈറ്റഡ് ബഥേൽ  അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ശുശ്രുഷകനായി ചുമതലയേറ്റു

അബുദാബി : അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിന് കീഴിലുള്ള സഭയായ അബുദാബി യുണൈറ്റഡ് ബഥേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രുഷകനായി പാസ്റ്റർ സിജു സ്കറിയ ചുമതലയേറ്റു. വയനാട്, പുൽപള്ളി സ്വദേശിയായ പാസ്റ്റർ സിജു സ്കറിയ, എ ജി മലബാർ ഡിസ്ട്രിക്ട് സി. എ. പ്രസിഡന്റ്‌, സെക്ഷൻ പ്രസ്ബിറ്റർ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്മെന്റ് അംഗമായും പ്രവർത്തിച്ചു വരുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിൽ […]

പാസ്റ്റർ സിജു സ്കറിയ അബുദാബി യുണൈറ്റഡ് ബഥേൽ  അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ശുശ്രുഷകനായി ചുമതലയേറ്റു Read More »

ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ 2-മത് കുടുംബസംഗമം മെയ്‌ 23 മുതൽ 25 വരെ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship) ഒരുക്കുന്ന 2-മത് കുടുംബസംഗമം മെയ്‌ 23 മുതൽ 25 വരെ ഐ. സി. പി. എഫ്. ക്യാമ്പ് സെന്റർ, കുമ്പനാട് നടക്കും. ഈ വർഷത്തെ ചിന്താവിഷയം പ്രാർത്ഥനയിൽ പോരാടുക (Fervent Prayer) എന്നതാണ്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും 500 പേർ പങ്കെടുക്കുന്ന ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ആരാധന, ദൈവ വചന പഠനം, മിഷൻ ചലച്ച്, സാക്ഷ്യം, കൌൺസിലിങ്ങ്, കുട്ടികൾക്കും യുവാക്കൾക്കും ഉള്ള പ്രത്യേക സെഷൻ, രോഗികൾക്ക്‌ വേണ്ടി പ്രത്യേക പ്രാർത്ഥന എന്നിവക്ക്‌ പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. (വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ)

ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ 2-മത് കുടുംബസംഗമം മെയ്‌ 23 മുതൽ 25 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 20 ന് ഫുജൈറ കൺവൻഷൻ

ഫുജൈറ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫുജൈറ കൺവൻഷൻ മെയ് 20 ന് അൽ ഹെയ്ൽ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ നടക്കും. പെർസെക്യൂഷൻ റിലീഫ് സ്ഥാപകൻ ഷിബു തോമസ് വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ റെജി ജോൺ (+971 5511 29839), ലാലു വർഗീസ് (+971 55652 9071)

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 20 ന് ഫുജൈറ കൺവൻഷൻ Read More »

ദോഹ IPC PYPA യ്ക്ക് പുതിയ നേതൃത്വം 

ഖത്തർ : ദോഹ IPC PYPA യുടെ 2023-2024 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ പി. കെ. ജോൺസൺ (പ്രസിഡൻ്റ്), ജോസ് മാത്യു (സെക്രട്ടറി), റെജി കെ. ബെഥേൽ (ജോയിൻ്റ് സെക്രട്ടറി), ഷിനു വർഗ്ഗീസ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 11 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പ്രസ്തുത പി.വൈ.പി.എ യുടെ പ്രവർത്തനോത്ഘാടനം മെയ് 12 ന് ദോഹാ ഐ.പി.സിയിൽ വച്ച് പാസ്റ്റർ പി. കെ. ജോൺസൺ നിർവഹിച്ചു. (വാർത്ത : ജോസ്‌ മാത്യു , ഖത്തർ)

ദോഹ IPC PYPA യ്ക്ക് പുതിയ നേതൃത്വം  Read More »

അപ്കോൺ സംയുക്ത ആരാധന മെയ് 19 ന്

അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2023 – 24 പ്രവർത്തന വർഷത്തെ പ്രഥമ സംയുക്ത ആരാധന മെയ് 19 വെള്ളിയാഴ്ച വൈകിട്ട് 8 മുതൽ 10 മണി വരെ അബുദാബിയിൽ വച്ച് നടത്തപ്പെടും. പ്രസ്തുത മീറ്റിംഗിൽ അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും. മീറ്റിങ്ങിന് അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം. വർഗീസ്, വൈസ് പ്രസിഡന്റ് സജി വർഗീസ്, സെക്രട്ടറി ജോഷ്വാ എം ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും. (വാർത്ത : ഇവാ. ജോൻസി കടമ്മനിട്ട)

അപ്കോൺ സംയുക്ത ആരാധന മെയ് 19 ന് Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 7 ന് ആരംഭിക്കും

കുവൈറ്റ് : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 7, 8, 9 തീയതികളിൽ കുവൈറ്റ് അബ്ബാസിയ പീസ് ഫെല്ലോഷിപ്പ് ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർ ബിജു തമ്പി (ജനറൽ സെക്രട്ടറി, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്) മുഖ്യ പ്രസംഗകനായിരിക്കും. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്, പീസ് ഫെല്ലോഷിപ്പ് ചർച്ച്, റിവൈവൽ ക്രിസ്ത്യൻ ചർച്ച് എന്നീ സഭകളുടെ സംയുക്താഭിമുഖ്യത്തിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ജൂൺ 9 ന് നടക്കുന്ന സംയുക്ത ആരാധനയോട് കൂടെ കൺവൻഷൻ സമാപിക്കും. കൂടുതൽ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 7 ന് ആരംഭിക്കും Read More »

പാസ്റ്റർ റെജിമോൻ സി. ജേക്കബ് ഐപിസി അഹമ്മദി, കുവൈത്തിന്റെ പുതിയ ശുശ്രുഷകൻ

കുവൈറ്റ് : പാസ്റ്റർ റെജിമോൻ സി. ജേക്കബ് ഐപിസി അഹമ്മദി, കുവൈത്തിന്റെ പുതിയ ശുശ്രുഷകനായി ചുമതലയേൽക്കും. തിരുവല്ല ഇരവിപേരൂർ സ്വദേശിയായ പാസ്റ്റർ റെജിമോൻ, ഐപിസി എബനേസർ ദുബായ്, ഐപിസി എലീം കുമ്പനാട്, ഐപിസി എബനേസർ ആറാട്ടുപുഴ, ഐപിസി ഹെബ്രോൻ വള്ളംകുളം സഭകളിൽ ശുശ്രുഷകനായി സേവമനുഷ്ടിച്ചിട്ടുണ്ട്. ഹണി ജേക്കബാണ് ഭാര്യ. മക്കൾ : സാം, ഡാനി, ഹന്നാ മൊബൈൽ # +965 6642 0559

പാസ്റ്റർ റെജിമോൻ സി. ജേക്കബ് ഐപിസി അഹമ്മദി, കുവൈത്തിന്റെ പുതിയ ശുശ്രുഷകൻ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് സെമിനാർ

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് വൈകിട്ട് 6:30 ന് സെമിനാർ നടക്കും. ‘ദൈവസഭയും കുടുംബവും’ (Church and family)എന്ന വിഷയത്തിൽ പാസ്റ്റർ ഏ. റ്റി. ജോൺസൺ (ഐപിസി പെനിയേൽ കുവൈറ്റ്‌ ശുശ്രുഷകൻ, ഇന്ത്യ ബൈബിൾ കോളേജ് സെമിനാരി, കുമ്പനാട് മുൻ അദ്ധ്യാപകൻ) സെമിനാറിന് നേതൃത്വം നൽകും. സഭാ ശുശ്രുഷകൻ പാസ്റ്റർ സാം കെ. തോമസ് അദ്ധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ. സാം

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 13 ന് സെമിനാർ Read More »

PYPA ഹെബ്രോൻ, അലൈന്റെ ആഭിമുഖ്യത്തിൽ ‘AWAKENING’, ഗാനശുശ്രൂഷയും കുട്ടികളുടെ പരിപാടികളും നടന്നു 

അലൈൻ : ഐപിസി ഹെബ്രോൺ അലൈൻ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 23 ഞായറാഴ്ച വൈകിട്ട് 5 30 മുതൽ 7:00 വരെ അലൈൻ ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ ‘AWAKENING’ എന്ന പേരിൽ ഗാന ശുശ്രൂഷയും കുട്ടികളുടെ വിവിധ പ്രോഗ്രാമുകളും നടത്തപ്പെട്ടു. പ്രസ്തുത മീറ്റിംഗിൽ റവ. ഡോ. സൈമൺ ചാക്കോ (അലൈൻ ഐപിസി ഹെബ്‌റോൻ സഭാ ശുശ്രൂഷകൻ) വചനശുശ്രുഷ നിർവഹിച്ചു. ഹെവൻലി സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വവും, അലൈൻ ഇവാഞ്ചലിക്കൽ സെന്റർ ഡയറക്ടർ

PYPA ഹെബ്രോൻ, അലൈന്റെ ആഭിമുഖ്യത്തിൽ ‘AWAKENING’, ഗാനശുശ്രൂഷയും കുട്ടികളുടെ പരിപാടികളും നടന്നു  Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ, കുവൈറ്റ് സി. ഇ. എം. ന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 22 ന്) മുഴുരാത്രി പ്രാർത്ഥന

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ കുവൈറ്റ് സി ഇ എം ന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 22 ന്) മുഴുരാത്രി പ്രാർത്ഥന നടക്കും. പാസ്റ്റർ സാം കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ ജോയി ചെങ്കൽ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം കെ. തോമസ് (+965 6622 7857); മനോജ്‌ മാത്യു, സെക്രട്ടറി CEM (+965 9671 0246)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബെനെസർ, കുവൈറ്റ് സി. ഇ. എം. ന്റെ നേതൃത്വത്തിൽ ഇന്ന് (ഏപ്രിൽ 22 ന്) മുഴുരാത്രി പ്രാർത്ഥന Read More »

error: Content is protected !!