അലൈൻ : ഐപിസി ഹെബ്രോൺ അലൈൻ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 23 ഞായറാഴ്ച വൈകിട്ട് 5 30 മുതൽ 7:00 വരെ അലൈൻ ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ ‘AWAKENING’ എന്ന പേരിൽ ഗാന ശുശ്രൂഷയും കുട്ടികളുടെ വിവിധ പ്രോഗ്രാമുകളും നടത്തപ്പെട്ടു. പ്രസ്തുത മീറ്റിംഗിൽ റവ. ഡോ. സൈമൺ ചാക്കോ (അലൈൻ ഐപിസി ഹെബ്റോൻ സഭാ ശുശ്രൂഷകൻ) വചനശുശ്രുഷ നിർവഹിച്ചു. ഹെവൻലി സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വവും, അലൈൻ ഇവാഞ്ചലിക്കൽ സെന്റർ ഡയറക്ടർ പാസ്റ്റർ ജറാൾഡ് ലോങ്ങ്ജോൺ, സുവി. ജോൺസി കടമ്മനിട്ടയും ആശംസകളും അറിയിച്ചു. സാറ അന്ന ജേക്കബ് പ്രോഗ്രാം ഹോസ്റ്റ് ചെയ്തു. അജിത്ത് ബാബു (പി വൈ പി എ ട്രഷറർ) സ്വാഗതവും റെജി ജോർജ് (പി വൈ പി എ സെക്രട്ടറി) നന്ദിയും രേഖപ്പെടുത്തി.
Post Views: 683