കുവൈറ്റ് : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 7, 8, 9 തീയതികളിൽ കുവൈറ്റ് അബ്ബാസിയ പീസ് ഫെല്ലോഷിപ്പ് ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർ ബിജു തമ്പി (ജനറൽ സെക്രട്ടറി, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്) മുഖ്യ പ്രസംഗകനായിരിക്കും. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്, പീസ് ഫെല്ലോഷിപ്പ് ചർച്ച്, റിവൈവൽ ക്രിസ്ത്യൻ ചർച്ച് എന്നീ സഭകളുടെ സംയുക്താഭിമുഖ്യത്തിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ജൂൺ 9 ന് നടക്കുന്ന സംയുക്ത ആരാധനയോട് കൂടെ കൺവൻഷൻ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് (+965 9669 8819), പാ. മാത്യു തോമസ് (+965 6643 7351), ഷാജി തോമസ് (+965 9720 8324)
Post Views: 202