‘COVID – 19’ : സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി നെല്ലിക്കമൺ IPC സഭ
റാന്നി : ‘COVID – 19’ ന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പഞ്ചായത്തുകൾ തോറും നടത്തപ്പെടുന്ന സാമൂഹിക അടുക്കളയിലേക്ക് സഹായവുമായി പെന്തെക്കോസ്ത് സഭ മാതൃകയായി. അങ്ങാടി പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് നെല്ലിക്കമൺ PYPA യും, സോദരി സമാജവും സംയുക്തമായി സഹായം നൽകി. നെല്ലിക്കമൺ IPC സഭാ ശ്രുശ്രുഷകൻ പാ. അലക്സ് ജോൺ, ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് അങ്ങാടി കുടംബശ്രീ ചെയർപേഴ്സൺ രാജമ്മ ബർണബാസിന് കൈമാറി.
Post Views: 286