‘COVID – 19’ : 2000 വീടുകളിൽ മുഖാവരണവുമായി മല്ലപ്പള്ളി UPF
മല്ലപ്പള്ളി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖാവരണം അണിയുന്നത് നിർബന്ധമാക്കിയതോടെ മാസ്ക് വിതരണവുമായി മല്ലപ്പള്ളി യു.പി.എഫ് പ്രവർത്തകർ. മല്ലപ്പള്ളി യു.പി.എഫിന്റെ നേതൃത്വത്തിൽ തയാറാക്കിയ മാസ്ക്കിന്റെ ഒന്നാംഘട്ട വിതരണത്തിന് മുന്നോടിയായി ജനറൽ ട്രഷറർ എം. എ. ഫിലിപ്പ്, ജനറൽ സെക്രട്ടറി പാ. സാം പി. ജോസഫിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന നിലയിൽ തുണി ഉപയോഗിച്ചാണ് മാസ്ക് നിർമ്മിച്ചിരിക്കുന്നത്. 2000 വീടുകളിൽ മാസ്ക് എത്തിക്കാനാണ് പദ്ധതി.
സമൂഹിക അകലം പാലിച്ച് നടന്ന ഉദ്ഘാടന യോഗത്തിൽ പാ. ബിനോയി മാത്യു അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ വി. ജെ. ബാബു, സുരേഷ്കുമാർ, ബ്രദർ ഫിന്നി തോമസ് എന്നിവർ പ്രസംഗിച്ചു. പാ. സ്റ്റാൻലി ചിറയിൽ (യുഎസ്എ) സ്പോൺസർ ചെയ്താണ് ഇവ നേരിട്ട് നിർമ്മിച്ച് നൽകുന്നത്.
(വാർത്ത : ജോജി ഐയപ്പ് മാത്യൂസ്)