ഐപിസി തിരുവനന്തപുരം നോർത്ത് സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ
തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ സോദരി സമാജം 2021-2024 വർഷത്തെ പുതിയ ഭരണസമിതി നിലവിൽ വന്നു. രക്ഷാധികാരികളായ സാലി സാമൂവൽ, ഏലിയാമ്മ ജോഷ്വാ, എന്നിവരോടൊപ്പം പ്രസിഡന്റ് ലിസ്സി രാജു, വൈസ് പ്രസിഡന്റ് കരോളിൻ ജോസ്, സെക്രട്ടറി ശോശാമ്മ റോയ്, ജോയിന്റ് സെക്രട്ടറി ലൈസാമ്മ തോമസ്, ട്രഷറർ P. പ്രസന്നകുമാരിയമ്മ എന്നിവർ ചുമതലകൾ വഹിക്കും. സെന്റർ മിനിസ്റ്റർ
പാ. കെ. സാമൂവലിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട പൊതുയോഗത്തിൽ സെന്റർ സെക്രട്ടറി പാ. സ്റ്റാൻലി ജോസ്, ഐപിസി കേരള സ്റ്റേറ്റ് കൗൺസിലംഗം പീറ്റർ മാത്യു കല്ലൂർ എന്നിവരും പങ്കെടുത്തു.
Post Views: 422