പാക്കിൽ : ചർച്ച് ഓഫ് ഗോഡ്, കേരളാ റീജിയൺ മീഡിയാ ഡിപ്പാർട്ട്മെൻ്റും ദൂതൻ മാസികയും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാർ ജൂൺ 9 ബുധനാഴ്ച വൈകിട്ട് 7.30 മുതൽ 9 വരെ ഓൺലൈനിൽ നടക്കും.
‘ക്രൈസ്തവ ന്യൂനപക്ഷം : ആശങ്കകളും പ്രതീക്ഷകളും’ എന്ന വിഷയത്തെ അധീകരിച്ച് പ്രഭാഷകനും സംവാദകനുമായ പാ. ജെയ്സ് പാണ്ടനാട് സംസാരിക്കും. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ്റെ പ്രസക്തി, 80:20 അനുപാതവും ഹൈക്കോടതി വിധിയും, ഇന്നലെ കാശ്മീർ ഇന്ന് ലക്ഷ ദ്വീപ് നാളെ എവിടെ..?, പരിവർത്തിത ക്രൈസ്തവരൂടെ ആനുകൂല്യങ്ങൾ : പ്രശ്നങ്ങളും പരിഹാരങ്ങളും എന്നീ ഉപപ്രമേയങ്ങൾ ചർച്ച ചെയ്യും.
റീജിയൺ ഓവർസിയർ പാ. എൻ. പി. കൊച്ചുമോൻ ഉത്ഘാടനം നിർവഹിക്കും. മീഡിയ ഡയറക്ടർ പാ. സണ്ണി പി. ജോയ്, ദൂതൻ മാസിക ചീഫ് എഡിറ്റർ പാ. ജോമോൻ മാത്യൂ എന്നിവർ നേതൃത്വം നൽകും.
Post Views: 398