ഇടുക്കി : സാഹചര്യങ്ങൾ അനുകൂലമായാൽ വിജയപടികൾ കയറുവാൻ അനേകരുണ്ട്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് മാതൃകയായി ഇന്ത്യ ബൈബിൾ കോളേജ്, കുമ്പനാട് മൂന്നാം വർഷ ബാച്ച്ലർ ഓഫ് ഡിവിനിറ്റി (BD) വിദ്യാർത്ഥി ശ്യാം പ്രദീപ്. മരമുകളിലെ താത്കാലിക ഇരിപ്പിടത്തിലാണ് ശ്യാമിപ്പോൾ തന്റെ പഠനം നടത്തുന്നത്. മോശം മൊബൈൽ റേഞ്ച് നിലവിലുള്ള ഇടുക്കി പോത്തുപാറ സ്വദേശി ശ്യാം, തന്റെ അനേകം ക്ലാസ്സുകൾ മുടങ്ങിയപ്പോഴാണ് പുതിയ ആശയം പ്രാവർത്തികമാക്കിയത്. ഇപ്പോൾ ക്ലാസ്സുകളിൽ തടസ്സം കൂടാതെ പങ്കെടുക്കുവാൻ തന്റെ വീടിനടുത്തുള്ള വൃക്ഷത്തിൻ മുകളിൽ ഇരുന്ന് കൊണ്ട് ശ്യാമിന് കഴിയുന്നു. ഏകദേശം മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ബൈബിൾ സ്കൂൾ ക്ലാസ്സുകളിൽ, ശ്യാം ഇപ്പോൾ സജീവ സാന്നിധ്യമാണ്. BSNL നെറ്റ് വർക്ക് മാത്രം ലഭ്യമായ ഇടുക്കിയിലെ ഉൾഗ്രാമങ്ങളിൽ പലപ്പോഴും ഏറുമാടത്തിൽ കഴിയുവാൻ ശക്തമായ ചൂടും, അല്ലെങ്കിൽ മഴയും തടസ്സമാകാറുണ്ട്.
(കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ്സ്)