ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.എ. ഇ. റീജിയൻ വാർഷിക കൺവൻഷൻ നവംബർ 17 മുതൽ 19 വരെ നടക്കും. പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ ഉത്ഘടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ഡോ. കെ. ബി. ജോർജ്കുട്ടി, അജി ആൻറണി എന്നിവർ ദൈവവചനം ശുശ്രുഷിക്കും. റീജിയൻ സംയുക്ത ആരാധന നവംബർ 19 വെള്ളിയാഴ്ച രാവിലെ 9.30ന് നടക്കും. അന്തർദേശീയ പ്രസിഡണ്ട് പാസ്റ്റർ. ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തും. വിവിധ സഭാ ക്വയറുകൾ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
Post Views: 187