കടമ്പനാട് : PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 10 ന് ഏകദിന ക്യാമ്പ് ‘KAIROS – 2’, ഐ.പി.സി ഹെബ്രോൻ കടമ്പനാട് വച്ച് നടക്കും. ‘ഞാൻ ആരാണ് ?’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. പാ. തോമസ് ജോസഫ് (സെന്റർ മിനിസ്റ്റർ) ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഡോ. ബിനു ആലുമൂട്ടിൽ ക്ലാസ്സുകൾ നയിക്കും. പാ. ചെയിസ് ജോസഫ് കൗൺസിലിംഗിന് നേതൃത്വം നൽകും. ജോയൽ പടവത്ത്, ജോൺസൺ ഡേവിഡ്, ഇവാ. എബി ശൂരനാട് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. സുവിശേഷ റാലി സന്ദേശം ഇവാ. അജി ഐസക്ക് നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 96560 62967, +91 94004 49891
Post Views: 697