October 2022

എ ജി മലയാളം ഡിസ്ട്രിക്ട്  ഇവാൻഞ്ചലിസം ഡിപ്പാർട്ടുമെന്റ് ഒരുക്കുന്ന ‘കേരളാ വിമോചന യാത്ര’ നവംബർ 1 ന് കാസർഗോഡ് ആരംഭിക്കും

കാസർഗോഡ് : അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാൻഞ്ചലിസം ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 1 മുതൽ 17 വരെ ‘കേരളാ വിമോചന യാത്ര 2022’ നടക്കും . കേരളത്തിന്റെ 14 ജില്ലകളിലൂടെയും കടന്നു പോകുന്ന യാത്ര, മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ ഉപയോഗം, ആത്മഹത്യ, തുടങ്ങിയ സാമൂഹിക വിപത്തുകൾക്ക് എതിരെ യേശുക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ ബോധവൽക്കരണം നടത്തും . കാസർഗോഡ് ആരംഭിക്കുംന യാത്ര അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. ടി. എബ്രഹാം ഉത്‌ഘാടനം ചെയ്യും. നോർത്തേൺ സോൺ അസിറ്റന്റ് എക്‌സൈസ് കമ്മിഷണർ വൈ. ഷിബു ഫ്ലാഗ് ഓഫ് നിർവഹിക്കും. ഇവാഞ്ചലിസം […]

എ ജി മലയാളം ഡിസ്ട്രിക്ട്  ഇവാൻഞ്ചലിസം ഡിപ്പാർട്ടുമെന്റ് ഒരുക്കുന്ന ‘കേരളാ വിമോചന യാത്ര’ നവംബർ 1 ന് കാസർഗോഡ് ആരംഭിക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് : പൊതു പ്രാർത്ഥനാ സമ്മേളനം നാളെ (ഒക്ടോ. 31) ന്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ്റെ പ്രയർ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പൊതു പ്രാർത്ഥനാ സമ്മേളനം ഒക്ടോബർ 31 തിങ്കളാഴ്ച്ച വൈകിട്ട് 6.45 ന് സൂം പ്ലാറ്റ് ഫോമിൽ ആരംഭിക്കും.സഭാ ഭാരവാഹികളായ പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർമാരായ എബ്രഹാം ജോസഫ്, മാത്യൂസ് ദാനിയേൽ, ജോൺസൺ കെ.സാമുവൽ,ജേക്കബ്ബ് ജോർജ്ജ് കെ.,ഫിന്നി ജേക്കബ്ബ്, വി.ജെ.തോമസ്, ജോസ് ജോസഫ്, പി.വി ചെറിയാൻ, എം.ഡി.സാമുവൽ , സാം തോമസ്, ഫിന്നി വർഗ്ഗീസ്, ടി.ഒ.പൊടിക്കുഞ്ഞ് തുടങ്ങി വിവിധ റീജിയണുകളിൽ നിന്നും ശുശ്രൂഷകൻമാരും വിശ്വാസികളുംസംബന്ധിക്കും.

ശാരോൻ ഫെലോഷിപ്പ് ചർച്ച് : പൊതു പ്രാർത്ഥനാ സമ്മേളനം നാളെ (ഒക്ടോ. 31) ന് Read More »

2023 നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ

ഒക്കലഹോമ: നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ വച്ച് 2023 ജൂലൈ 27 മുതൽ 30 വരെ നടക്കും. തീം മടങ്ങിവരവും പ്രത്യശയും (Return to God and Rejoice in God : Hosea 14:1-7). കോൺഫറൻസിൻറെ നാഷണൽ കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ഡോ മാത്യൂ വർഗ്ഗീസ് (നാഷണൽ കൺവീനർ), പാസ്റ്റർ ഫിന്നി വർഗ്ഗീസ് (ജോ. കൺവീനർ), പാസ്റ്റർ തേജസ് തോമസ് (നാഷണൽ സെക്രട്ടറി) സിസ്റ്റർ എലിസ് ഡാനിയേൽ (ജോ. സെക്രട്ടറി) പാസ്റ്റർ ബാബു

2023 നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (111)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (111)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പുത്രത്വം (Huiothesia) പുത്രത്വത്തിന്റെ ആത്മാവ് എന്ന് വച്ചാൽ സ്വപുത്രന്റെ ആത്മാവ് എന്നാണർത്ഥം (ഗലാ :4:6). പുത്രത്വം എന്നാൽ പുത്രന്റെ പദവിയിലേക്ക് സ്വീകരിക്കുക എന്നാണാശയം. പുത്രത്വത്തിന്റെ ആശയത്തിൽ പൗലോസിന്റെ ചിന്തയിൽ റോമൻ സംസ്കാര ചിന്തയാണ് ഉള്ളത്. 1) ദത്തെടുത്ത പുത്രന് പഴയ കുടുംബത്തിലുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെടുകയും പുതിയ കുടുംബത്തിലെ നിയമനുസരണമുള്ള പുത്രന്റെ എല്ലാ അവകാശങ്ങളും ലഭിക്കുകയും ചെയ്യുന്നു. അവന് ഒരു

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (111) Read More »

ഡാളസ് ഐ.പി.സി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ നവം. 4 മുതൽ ഉണർവ്വ് യോഗങ്ങൾ നടക്കും

ഡാളസ് : ഐ.പി.സി കർമ്മേൽ ഡാളസ് സഭയുടെ ആഭിമുഖ്യത്തിൽ നവം. 4 – 6 വരെ ഉണർവ്വ് യോഗങ്ങൾ നടക്കും. ഡാളസിൽ 1301, N Belt Line Rd Mesquite TX 75149 വെച്ചു നടക്കുന്ന യോഗങ്ങളിൽ ഡോ. അനു കെന്നത്ത് (ജർമ്മനി) വചനശുശ്രുഷ നിർവഹിക്കും. കർമ്മേൽ ക്വയർ ഗാനങ്ങൾ ആലപിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. മോഹൻ മയലിൽ (+1 469 460 0466), തോമസ് മത്തായി (+1 732 713 4640)

ഡാളസ് ഐ.പി.സി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ നവം. 4 മുതൽ ഉണർവ്വ് യോഗങ്ങൾ നടക്കും Read More »

ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനം നവം. 13 ന്

കൊട്ടാരക്കര : ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനവും അദ്ധ്യാപക സംഗമവും നവം. 13 ന് കൊട്ടാരക്കര ഐപിസി ബേർശേബാ സഭയിൽ നടക്കും. ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാ. ബെഞ്ചമിൻ വർഗീസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. പി. സി. തോമസ് (ഏ. ജി. മലയാളം ഡിസ്‌ട്രിക്‌ട് സൺഡേ സ്കൂൾ മുൻ സൂപ്രണ്ട്) മുഖ്യസന്ദേശം നൽകും. പാ. സാം ദാനിയേൽ (ഐപിസി ജനറൽ സെക്രട്ടറി) അനുമോദന സന്ദേശവും പാ. വി. വൈ. തോമസ് (മേഖല

ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനം നവം. 13 ന് Read More »

‘സങ്കീർത്തന ധ്യാനം’ – 34

‘സങ്കീർത്തന ധ്യാനം’ – 34പാ. കെ. സി. തോമസ് “ബലമായ യഹോവേ ഞാൻ സ്നേഹിക്കുന്നു”, സങ്കീ : 18:1 ദൈവത്തെ അനുഭവത്തിലൂടെ വളരെ അധികം രുചിച്ചറിഞ്ഞ ഒരു ദൈവമനുഷ്യനായിരുന്നു ദാവീദ്. ആത്മീയ ജീവിതം കേട്ട് കേൾവികളുടെ ജീവിതമല്ല; അനുഭവത്തിന്റെ ജീവിതമാണ്. ദാവീദിനെ സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുവിച്ച കാലത്ത് രചിച്ച സങ്കീർത്തനത്തിലെ വാക്കുകളാണ്. തനിക്ക് ലഭിച്ച വിടുതലിൽ ഹൃദയം നന്ദി കൊണ്ട് നിറഞ്ഞ് എഴുതിയ വാക്കുകളായിരുന്നു. ‘എന്റെ ബലമായ യഹോവേ ഞാൻ

‘സങ്കീർത്തന ധ്യാനം’ – 34 Read More »

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവല്ലാ മേഖല വിജയികളായി

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവല്ലാ മേഖല 29 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. മുളക്കുഴയിൽ ഒക്ടോബർ 24 ന് നടന്ന മത്സരത്തിൽ കൊട്ടാരക്കര മേഖല രണ്ടാം സ്ഥാനവും തിരുവനന്തപുരം, കോട്ടയം, എറണാകുളം മേഖലകൾ മൂന്നാം സ്ഥാനവും പങ്കിട്ടു. സീയോൻ സാബു ജോർജ്ജ് (കുന്നിക്കുഴി, പന്തളം) വ്യക്തിഗത ചാമ്പ്യനായി. സെന്റർ തലത്തിൽ പന്തളം സെന്ററും, പ്രാദേശിക തലത്തിൽ കുന്നിക്കുഴി സഭയും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. കേരളത്തിലെ പത്ത് സോണുകളിലെ കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ.

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവല്ലാ മേഖല വിജയികളായി Read More »

‘ഇതാ, നോഹയുടെ കാലം’ – 28

‘ഇതാ, നോഹയുടെ കാലം’ – 28പാ. ബി. മോനച്ചൻ, കായംകുളം 15 സോദോമേ, നിന്നിൽ പാപം ഉണ്ടെങ്കിൽ … കഴിഞ്ഞ അദ്ധ്യായത്തിൽ വിശുദ്ധ പൗലോസ് ഈ തലമുറയെക്കുറിച്ച് നൽകിയ വിവരണം നാം അല്പമായി ചിന്തിച്ചു. എന്നാൽ അന്ത്യകാല തലമുറയെക്കുറിച്ച്‌ വിശുദ്ധ പത്രോസ് പറയുന്നത് ശ്രദ്ധിക്കുക : “ജാത്യാ പിടിപെട്ട് നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചു കൊണ്ട് സ്വന്ത വഷളത്തത്താൽ നശിച്ചു പോകും. അവർ താത്കാലിക ഭോഗതൃപ്തി സുഖം എന്നു

‘ഇതാ, നോഹയുടെ കാലം’ – 28 Read More »

ഐപിസി തട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 27-29 വരെ കൺവൻഷനും സംഗീത വിരുന്നും

തട്ട : ഐപിസി തട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 27-29 വരെ കൺവൻഷനും സംഗീത വിരുന്നും ചെറുലയം തട്ട ഐപിസി ചർച്ച് ഗ്രൗണ്ടിൽ നടക്കും. അടൂർ ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. തോമസ് മാത്യു ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ബാബക് ചെറിയാൻ, സിസ്. റംലാ തോമസ്, സിസ്. ശ്രീലേഖാ, സുവി. ഷിബിൻ സാമുവേൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സ്പിരിച്വൽ വേവ്സ്, അടൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 94007 41442, +91 94468 08399 (വാർത്ത : അലക്സ് തെങ്ങുംപള്ളിൽ)         

ഐപിസി തട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 27-29 വരെ കൺവൻഷനും സംഗീത വിരുന്നും Read More »

error: Content is protected !!