‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (112)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ഞരങ്ങുന്ന മൂന്ന് കൂട്ടരെ ഇവിടെ കാണുന്നു
1) സൃഷ്ട്ടി (വാ. 22)
2) വിശ്വാസി (വാ. 23)
3) പരിശുദ്ധാത്മാവ് (വാ. 26)
ദ്രവത്വത്തിൽ നിന്ന് അദ്രവത്വത്തിലേക്കുള്ള നമ്മുടെ ശരീരത്തിന്റെ മാറ്റമാണ് പുത്രത്വം എന്ന വാക്ക് അന്വർത്ഥമാക്കുന്നത്. ഒരുവൻ ഒരു കുടുംബത്തിൽ നിന്ന് മറ്റൊരു കുടുംബത്തിലേക്ക് ദത്തെടുക്കപ്പെടുന്നത് പോലെ വിശുദ്ധന്മാർ ശാരീരികമായി, അമർത്യജീവികളുടെ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെടും.
കാണാത്തതിനായി ക്ഷമയോടെ കാത്തിരിക്കുകയാണ് വിശ്വാസികൾ. ഇപ്പോൾ ഉള്ള പരിശോധനകൾ ക്ഷമയോടെ സഹിക്കുന്നത് പ്രത്യാശയുടെ ഫലമാണ്. കുരിശും, കഷ്ടതയും നാം കഷ്മയോടെ സഹിക്കുന്നില്ലെങ്കിൽ പുനഃരുത്ഥാനത്തിന്റെ തേജസ്സിനെക്കുറിച്ച് സുവിശേഷം വാഗ്ദത്തം ചെയ്യുന്നതെല്ലാം നിരർത്ഥകമായി തീരുന്നു.
8:26,27
പരിശുദ്ധാത്മാവ് നമ്മുടെ പ്രാർത്ഥനാ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിശുദ്ധാത്മാവ് നമ്മുടെ പൊതുവിലുള്ള ബലഹീനതകൾക്കും, പ്രാർത്ഥനയിലുള്ള ബലഹീനതകൾക്കും തുണ നിൽക്കുന്നു. “മറ്റൊരുത്തനോട് സഹകരിച്ച് ഒരു ഭാരം എടുത്ത് കൊണ്ട് പോകുവാൻ സഹായിക്കുക എന്നാണർത്ഥം. “നമ്മുടെ യഥാർത്ഥ ആവശ്യം നാമറിയുന്നില്ല, നമ്മുടെ പരിമിതിയുള്ള മനസ്സ് കൊണ്ട് ദൈവത്തിന്റെ പദ്ധതി ഗ്രഹിക്കുവാൻ സാധ്യമല്ല. ഒടുവിലത്തെ അപഗ്രഥനത്തിൽ നമുക്ക് ദൈവസന്നിധിയിൽ കൊണ്ട് ചെല്ലാന്നുള്ളത് നമുക്ക് വേണ്ടി ആത്മാവ് പരിഭാഷ കൊടുക്കുന്ന അവ്യക്തമായ ഒരു നെടുവീർപ്പ് മാത്രം” C.H. DODD
8:28-30
ദൈവം ആദ്യം നമ്മെ സ്നേഹിച്ചു, ലോകസ്ഥാപനത്തിന് മുൻപേ വിശ്വാസിയുടെ സകല കാര്യങ്ങളും ദൈവം നിർണ്ണയിക്കുകയാണ്. “മുന്നറിയുക” എന്ന പദം പുതിയ നിയമത്തിൽ 5 പ്രാവശ്യം കാണുന്നു. “മുന്നറിവ്” എന്നാൽ ദൈവം മുൻകൂട്ടി തീരുമാനിച്ചവരേ ദൈവം മുൻകൂട്ടി അറിയുക എന്നാണ് ഡോ. വിൻസെന്റ് പറയുന്നത്.
മുന്നറിവ് മുൻനിർണ്ണയത്തിൽ നിന്ന് വ്യതാസമാണ്. ദൈവത്തിന്റെ മുൻപിൽ ഭേദമില്ല. (ഭൂത, വർത്തമാന, ഭാവി) എല്ലാം ദൈവത്തിന് വർത്തമാന കാലം (External present) മനുഷ്യർക്ക് മനസ്സിലാക്കുവാൻ മുൻ, പിൻ ഭേദങ്ങൾ പറയുന്നു.
ദൈവത്തിന്റെ മുൻ നിയമനം ദൈവപുത്രന്റെ സ്വഭാവത്തോട് അനുരൂപമാകുക എന്നതാണ്.
ദൈവം എല്ലാവരെയും ലോകസ്ഥാപനത്തിന് മുൻപേ അറിഞ്ഞും, വിളിച്ചും, നീതികരിച്ചും തേജസ്സ്കരിച്ചുമിരിക്കുന്നു. നാം രക്ഷിക്കപ്പെട്ടത് യാദൃച്ഛികമല്ല ദൈവം അറിഞ്ഞും തീരുമാനിച്ചതുമായ വസ്തുതയാണ്.