ആലപ്പുഴ : ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 49 -)മത് വാർഷിക കൺവൻഷൻ ഫെബ്രു. 1-5 വരെ കായംകുളം ഫെയ്ത്ത് സെന്റർ ഗ്രൗണ്ടിൽ നടക്കും. പാ. ബി. മോനച്ചൻ (ഐപിസി ഈസ്റ്റ് ഡിസ്ട്രിക്ട് സെന്റർ ശുശ്രുഷകൻ) ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എം. വി. വർഗീസ്, സാം ജോർജ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, രാജു ആനിക്കാട്, പി. സി. ചെറിയാൻ, മോനീസ് ജോർജ്, കെ. ജെ. തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
സോദരി സമാജം, സൺഡേ സ്കൂൾ, PYPA വാർഷികം, ഉപവാസ പ്രാർത്ഥന, ശുശ്രുഷക സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഹോളി ഹാർപ്സ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 88603 18515
Post Views: 1,160