പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസിഡേഴ്സിന്റെ നേതൃത്വത്തിൽ മൂന്ന് മേഖലകളിലായി ലീഡേഴ്സ് മീറ്റും മണിപ്പൂരിന് വേണ്ടിയുള്ള പ്രാർത്ഥനയും നടത്തി. ഉത്തര മേഖല പ്രാർത്ഥന പെരുമ്പാവൂർ ഏ.ജി ചർച്ചിലും, മദ്ധ്യ മേഖല പ്രാർത്ഥന കൊട്ടാരക്കരയിലും, ദക്ഷിണ മേഖല പ്രാർത്ഥന മേഖലാ ഡയറക്ടറുടെ ഓഫിസിൽ വെച്ചും നടത്തപെട്ടു. സെക്ഷൻ സി എ ഭാരവാഹികളെ കൂടാതെ ഡിസ്ട്രിക് സി.എ പ്രസിഡന്റ് പാസ്റ്റർ ജോസ് ടി ജോർജ്, വൈസ് പ്രസിഡന്റ് പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ, സെക്രട്ടറി പാസ്റ്റർ ഷിൻസ് പി റ്റി, ജോയിന്റ് സെക്രട്ടറി ബിനീഷ് ബി പി, ട്രഷറർ പാസ്റ്റർ ജെ.എം രജീഷ്, ചാരിറ്റി കൺവീനർ ജോയൽ മാത്യു, ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ സിജു മാത്യു എന്നിവർ നേതൃത്വം നല്കി.
Post Views: 260