കുമ്പനാട് : ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സോദരി സമാജം തെരഞ്ഞെടുപ്പിന്റെ ഇലക്ഷന് കമ്മീഷണറായി ജെയിംസ് ജോര്‍ജിനെയും റിട്ടേണിങ്ങ് ഓഫീസര്‍മാരായി ജോജി ഐപ്പ് മാത്യൂസിനെയും സജി മത്തായി കാതേട്ടിനെയും നിയമിതരായി.
റിട്ട. അധ്യാപകനും ഐപിസി കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറിയുമാണ് ജെയിംസ് ജോര്‍ജ് വേങ്ങൂര്‍. ഈ വര്‍ഷം നടന്ന പി.വൈ.പി.എ സ്റ്റേറ്റ് തെരഞ്ഞെടുപ്പിന്റെയും ഇലക്ഷന് ഓഫീസര്‍ ആയിരുന്നു.
ജോജി ഐപ്പ് മാത്യൂസ്, സജി മത്തായി കാതേട്ട് എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരും ഐ.പി.സി. കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളുമാണ് കഴിഞ്ഞ സോദരി സമാജം തിരഞ്ഞെടുപ്പില്‍ റിട്ടേണിങ്ങ് ഓഫീസറായിരുന്നു ജോജി ഐപ്പ് മാത്യൂസ്.
തിരഞ്ഞെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കും. അംഗത്വ ശേഖരണ ലിസ്റ്റ് പൂര്‍ത്തിയാകുന്നതനുസരിച്ച് ഐ.പി.സി കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ നടക്കും.