October 19, 2023

‘സങ്കീർത്തന ധ്യാനം’ – 80

‘സങ്കീർത്തന ധ്യാനം’ – 80 പാ. കെ. സി. തോമസ് ആലയത്തിന്റെ പുഷ്ടി അനുഭവിച്ച് തൃപ്തരാകുവീൻ, സങ്കീ : 36:8 ദൈവഭക്തന്മാർക്ക് ഏറ്റവും ബന്ധമുള്ള സ്ഥലം ദൈവത്തിന്റെ ആലയമാണ്. സൈന്യങ്ങളുടെ യഹോവേ തിരുനിവാസം എത്ര മനോഹരം എന്റെയുള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ചിച്ചു മോഹിച്ചു പോകുന്നുയെന്നും, മാൻ നീർത്തോടിലേക്ക് ചെല്ലുവാൻ കാംക്ഷിക്കുന്നത് പോലെ എന്റെ ആത്മാവ് നിന്നോട് ചേരുവാൻ കാംക്ഷിക്കുന്നു. ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാൻ ഇടയാകുമെന്ന് കോരഹ് പുത്രന്മാരും, യഹോവയുടെ ആലയത്തിലേക്ക് പോകാമെന്ന് അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചുയെന്ന് ദാവീദും പറഞ്ഞു. […]

‘സങ്കീർത്തന ധ്യാനം’ – 80 Read More »

ഐപിസി ആലപ്പുഴ വെസ്റ്റ് സുവർണ്ണ ജൂബിലി ‘ആലപ്പുഴ കൺവൻഷൻ’ 2024 ജനു. 24-28 വരെ കളർകോട്ട്

ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ സുവർണ്ണ ജൂബിലി ‘ആലപ്പുഴ കൺവൻഷൻ’ 2024 ജനു. 24-28 വരെ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. പാ. എബ്രഹാം ജോർജ് (ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. വത്സൻ എബ്രഹാം (ഐപിസി ജനറൽ പ്രസിഡന്റ്), പാ. ഫിലിപ്പ് പി. തോമസ് (ഐപിസി ജനറൽ വൈസ് പ്രസിഡന്റ്), പാ. ബാബു ചെറിയാൻ, പാ. അനിൽ കൊടിത്തോട്ടം, പാ. അനീഷ് കാവാലം, പാ. പ്രിൻസ് തോമസ്, പാ. ഡോ. രാജു എം. തോമസ്, പാ. ഡോ. എബി പി. മാത്യു എന്നിവർ

ഐപിസി ആലപ്പുഴ വെസ്റ്റ് സുവർണ്ണ ജൂബിലി ‘ആലപ്പുഴ കൺവൻഷൻ’ 2024 ജനു. 24-28 വരെ കളർകോട്ട് Read More »

മലയാളി  പെന്തക്കോസ്ത് അസോസിയേഷൻ – ഒക്ടോ. 21 ന് യു.കെ പ്രാർത്ഥനാ ദിനം

ഡർബി, UK :  മലയാളി  പെന്തക്കോസ്ത് അസോസിയേഷൻ യു.കെ. യുടെ ആഭിമുഖ്യത്തിൽ  ഇംഗ്ലണ്ടിലെ അഞ്ച് റീജിയനുകളിൽ നടത്തുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ മൂന്നാം ഘട്ടം, ഒക്ടോബർ 21 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഡർബി പെൻ്റകോസ്റ്റൽ ചർച്ചിൽ (മിഡ്ലാൻഡ് റീജിയൻ) നടക്കും. എം.പി.എ – യു.കെ പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയുന്ന പ്രാര്ഥനായോഗം പ്രയർ കോ – ഓർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് നേതൃത്വം നൽകും. മിഡ്ലാൻഡ് റീജിയൻ ഏരിയാ കോർഡിനേറ്റർ ബോബി കുര്യാക്കോസ് മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും.

മലയാളി  പെന്തക്കോസ്ത് അസോസിയേഷൻ – ഒക്ടോ. 21 ന് യു.കെ പ്രാർത്ഥനാ ദിനം Read More »

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോബർ 23 ന് മുളക്കുഴയിൽ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ സ്റ്റേറ്റ് താലന്ത് പരിശോധന, ഒക്ടോബർ 23 തിങ്കളാഴ്ച രാവിലെ 9 മുതൽ മുളക്കുഴയിൽ നടക്കും. കേരളത്തിലെ പത്ത് സോണുകളിൽ നിന്ന് മേഖലാതല താലന്ത് പരിശോധനകളിൽ നിന്ന് വിജയികളായ 250 കുട്ടികൾ സംസ്ഥാന താലന്ത് പരിശോധനയിൽ പങ്കെടുക്കും. സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് നാലിന് നടക്കുന്ന പൊതു സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോബർ 23 ന് മുളക്കുഴയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ നെല്ലാടിന്റെ നേതൃത്വത്തിൽ ഏകദിന സുവിശേഷയോഗം ഒക്ടോ. 22 ന്

നെല്ലാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ നെല്ലാടിന്റെയും ശാലേം ഗോസ്പൽ ടീമിന്റെയും നേതൃത്വത്തിൽ ഏകദിന സുവിശേഷയോഗം ഒക്ടോ. 22 ന് നെല്ലാട് ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ ഗ്രൗണ്ടിൽ നടക്കും. പാ. പി. എ. അനിയൻ ഐരാപുരം വചനശുശ്രുഷ നിർവഹിക്കും. പാ. സാബു ഫിലിപ്പ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. ജോൺസി ജോർജ് (+91 98466 71456), പാ. കുര്യൻ മാത്യു (+91 94471 20692)

ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ നെല്ലാടിന്റെ നേതൃത്വത്തിൽ ഏകദിന സുവിശേഷയോഗം ഒക്ടോ. 22 ന് Read More »

ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 4 -) മത് ബ്രിസ്‌ബേൻ കോൺഫറൻസ് ഒക്ടോ. 27 – 29 വരെ

ബ്രിസ്‌ബേൻ : ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 4 -) മത് ബ്രിസ്‌ബേൻ കോൺഫറൻസ് ഒക്ടോ. 27 – 29 വരെ നടക്കും. പാ. ജെസ്വിൻ മാത്യൂസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ജോർജ് മാത്യു പുതുപ്പള്ളി, പാ. എ. ടി. ജോസെഫ് എന്നിവർ മുഖ്യ പ്രാസംഗികരായിരിക്കും. പാ. ഹാന്നി യശപുത്ര മുഖ്യാതിഥിയായിരിക്കും. ഇവാ. ആഷെർ ബെൻ ഫിലിപ്, മനു, ഗ്ലാഡ്സൺ, ഗ്രേസ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   

ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 4 -) മത് ബ്രിസ്‌ബേൻ കോൺഫറൻസ് ഒക്ടോ. 27 – 29 വരെ Read More »

error: Content is protected !!