ഡർബി, UK : മലയാളി പെന്തക്കോസ്ത് അസോസിയേഷൻ യു.കെ. യുടെ ആഭിമുഖ്യത്തിൽ ഇംഗ്ലണ്ടിലെ അഞ്ച് റീജിയനുകളിൽ നടത്തുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ മൂന്നാം ഘട്ടം, ഒക്ടോബർ 21 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഡർബി പെൻ്റകോസ്റ്റൽ ചർച്ചിൽ (മിഡ്ലാൻഡ് റീജിയൻ) നടക്കും.
എം.പി.എ – യു.കെ പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയുന്ന പ്രാര്ഥനായോഗം പ്രയർ കോ – ഓർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് നേതൃത്വം നൽകും. മിഡ്ലാൻഡ് റീജിയൻ ഏരിയാ കോർഡിനേറ്റർ ബോബി കുര്യാക്കോസ് മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ പി. സി. സേവ്യർ (ജോയന്റ് സെക്രട്ടറി), പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവരോടൊപ്പം മറ്റ് ശുശ്രുഷകന്മാരും പങ്കെടുക്കും.
(വാർത്ത : പോൾസൻ ഇടയത്ത്)