‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 12

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 12

പാ. വി. പി. ഫിലിപ്പ്

ദൈവമനുഷ്യന്റെ വിജയരഹസ്യം ദൈവം അവനെ വിളിക്കുകയും നിയോഗം നല്കുകയും ചെയുന്നു എന്നതാണ്. വിളിച്ചവൻ ആണ് വലുത്. ദൈവം ആരെയും വെറുതെ വിളിക്കുന്നില്ല. അവിടുത്തെ വിളിയിൽ അഭിഷേകമുണ്ട്, നിയോഗമുണ്ട്, ലക്ഷ്യമുണ്ട്. യിരെമ്യാവിനെ സംബന്ധിച്ച് ഇത് വളരെ സുവ്യക്തമാണ്. വ്യക്തിപരമായ ആത്മീയജീവിതത്തിന് യിരെമ്യാവിന്റെ വിളിയുടെയും നിയോഗത്തിന്റെയും പ്രത്യേകതകൾ നമുക്ക് പ്രചോദനം നൽകുന്നു.
ദൈവം ഉയിർത്തുന്നതെങ്ങനെ ?
ഉയർച്ചയ്ക്ക് കുരുക്ക് വഴികളില്ല. കുറുക്ക് വഴികൾ മനുഷ്യനെ കറക്കുക മാത്രമേ ചെയ്യുകയുള്ളൂ. ദൈവം തന്റെ മക്കളെ ഉയർത്തുവാൻ നമ്മുടെ ഭാഗത്ത് നിന്ന് ചെയ്യെണ്ട ഒരേ കാര്യം വിശുദ്ധനായ പത്രോസ് ഉറക്കെ പറയുന്നു; “അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ”, 1 പത്രോസ് 5:6. എടുത്ത് ചാട്ടത്തിലോ ശീഘ്രഗതിയിലോ ഉയരുന്നത് അപകടകരമാണ്. വളർച്ച ക്രമാനുഗതമായിരിക്കണം. ദൈവത്തിന്റെ പദ്ധതി അതാണ്. ദൈവം യിരെമ്യാ പ്രവാചകനെ ഉയർത്തുവാൻ ആഗ്രഹിച്ചു. ക്രമമായി ദൂതുകളിലൂടെ ദൈവം യിരെമ്യാവിനെ അത് അറിയിച്ചു. ദൈവം ഉയർത്തുന്നതെങ്ങനെയെന്ന് ഒന്നാം അദ്ധ്യായത്തിൽ വിശദീകരിക്കുന്നു.
അറിഞ്ഞവൻ ഉയർത്തുന്നു (വാക്യം 5)
യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുമുണ്ടായത് ഇപ്രകാരമാണ്. “നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന് മുൻപേ ഞാൻ നിന്നെ അറിഞ്ഞു” (വാക്യം 5). ഉന്നതനായ ദൈവം നമ്മെ പൂർണ്ണമായി അറിയുന്നു. നമ്മുടെ ആരംഭം നമ്മെക്കാൾ അറിയുന്നത് ദൈവത്തിനാണ്. പ്രസിദ്ധ കവിയായ ദാവീദ് പറയുന്നത് ശ്രദ്ധിക്കുക. “നീയല്ലോ എന്നെ ഉദരത്തിൽ നിന്ന് പുറപ്പെടുവിച്ചവൻ” (സങ്കീ : 22:9). യഥാർത്ഥ ഉയർച്ചയ്ക്ക് ആത്മീയ പുരോഗതിക്ക് നമ്മെ പൂർണ്ണമായി അറിയുന്ന ദൈവത്തിന്റെ മുൻപാകെ നാം സമർപ്പിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിന്റെ പഴയകാല അനുഭവങ്ങളോ തെറ്റുകളോ മറച്ചുപിടിച്ചു രക്ഷ നേടാനാവില്ല. സർവ്വവും ദൈവമുന്പാകെ സമർപ്പിക്കണം. അവിടുന്ന് നമ്മുടെ വർത്തമാനകാലം മാത്രമല്ല അറിയുന്നത്. ഭൂതകാലവും അവന് അറിയാം. ആ ദൈവത്തിന്റെ കരങ്ങളിൽ ഭാവികാലം സുരക്ഷിതമാണ്. നാം ജന്മം എടുക്കുന്നതിന് മുൻപേ ദൈവം നമ്മെ അറിഞ്ഞുവെന്നത് എത്രയോ സ്രേഷ്ഠകരമാണ്. പ്രിയരേ, ആ ദൈവത്തിന് നമ്മുടെ ജീവിതത്തെക്കുറിച്ച് ഒരു ഉദ്ദേശമുണ്ട്, പ്രതീക്ഷയുണ്ട്. ഉദരത്തിൽ വച്ച് നമ്മെ അറിഞ്ഞവൻ ഉയരത്തിൽ ഉയരത്തിലുണ്ട്.
അറിഞ്ഞവൻ ശുദ്ധീകരിക്കുന്നു (വാക്യം 5)
ദൈവം വിശുദ്ധനാണ്. ആയതിനാൽ തന്റെ മക്കളും വിശുദ്ധരാകണം. ശുദ്ധീകരിക്കപ്പെടുവാൻ വ്യക്തമായ സന്ദേശം തിരുവചനത്തിലുണ്ട്. യിരെമ്യാവിന്റെ കാര്യത്തിൽ ശുദ്ധീകരിക്കണം നേരത്തെ തന്നെ കഴിഞ്ഞിരുന്നു. “നീ ഗർഭപാത്രത്തിൽ നിന്ന് പുറത്തുവന്നതിന് മുൻപേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു” (വാക്യം 5) ദാവീദ് പാടുന്നു : “ഗർഭപാത്രത്തിൽ നിന്ന് ഞാൻ നിങ്കൽ ഏല്പിക്കപെട്ടു. എന്റെ അമ്മയുടെ ഉദരം മുതൽ നീ എന്റെ ദൈവം” (സങ്കീ : 22:10). ദൈവം എന്ത് കൊണ്ടാണ് ഗർഭപാത്രത്തിൽ വച്ച് ശുദ്ധീകരിച്ചത് ? ദൈവത്തിന് യിരെമ്യാവിനെ തന്റെ ശുശ്രുഷയ്ക്ക് വേണ്ടി ഉയർത്തുവാൻ പദ്ധതി ഉണ്ടായിരുന്നു. ദൈവഹിതം നമ്മിൽ നിറവേറപ്പെടുവാൻ ശുദ്ധീകരണമെന്ന പ്രക്രിയയിലൂടെ നാം നിത്യേന കടന്ന് പോകേണം. കാലാകാലങ്ങളിൽ ക്രിസ്തുവിന്റെ രക്തത്താൽ ശുദ്ധീകരണം പ്രാപിക്കുവാൻ നമുക്ക് ഇടയായതിനാൽ ദൈവത്തിന് നന്ദി പറയാം.
ശുദ്ധീകരിച്ചവനെ പ്രവാചകനാക്കി (വാക്യം : 5)
ദൈവം അറിഞ്ഞവന്, ദൈവം ശുദ്ധീകരിച്ചവന് ഒരു ദൗത്യമുണ്ട്. യിരെമ്യാവിനെ പ്രവാചകനാക്കി ദൈവം നിയമിച്ചു. ദൈവീക നിയമനം നിയോഗമാണ്. ദൈവീക നിയോഗത്തിൽ അഭിഷേകമുണ്ട്. അഭിഷിക്തന് ദൗത്യമുണ്ട്. ആരാണ് പ്രവാചകൻ ? പ്രവാചകൻ ദൈവത്തിന്റെ വചനം മനുഷ്യരോട് സംസാരിക്കുന്നവനാണ്. പഴയനിയമ കാലത്ത് പുരോഹിതൻ മനുഷ്യനും ദൈവത്തിനും മദ്ധ്യേ മനുഷ്യരുടെ പാപക്ഷമയ്ക്ക് വേണ്ടി ദൈവത്തോട് യാചിക്കുന്നു. പ്രവാചകൻ ദൈവത്തിനും മനുഷ്യനും മദ്ധ്യേ ദൈവത്തിന്റെ സന്ദേശം മനുഷ്യരോടറിയിക്കുന്നു. വലിയൊരു ശുശ്രുഷ ദൈവം യിരെമ്യാവിനെ ഭരമേല്പിച്ചു. ദൈവത്താൽ ഉയർത്തപ്പെട്ടവൻ ദൗത്യനിർവ്വഹണത്തിൽ ജാഗരൂകനായിരിക്കണം.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

twelve + twelve =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5755018
Total Visitors
error: Content is protected !!