‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 23

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 23

പാ. വി. പി. ഫിലിപ്പ്

“സമയം ചിലവഴിക്കയല്ല, അത് ദൈവരാജ്യത്തിൽ നിക്ഷേപിക്കുകയാണ് ചെയേണ്ടത്”- ജോൺ ബ്ലാൻചാർഡ്

7

വിജയജീവിതം സമയം വീണ്ടെടുക്കുന്നതിൽ

നിങ്ങളുടെ ജീവിതത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ? മറ്റുള്ളവർ നിങ്ങളെ കുറിച്ച് എന്ത് പറയുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? മറ്റുള്ളവരെ സ്വാധീനിക്കുന്ന ജീവിതമാണ് എന്റേതെന്ന് നിങ്ങൾ കരുതുന്നുവോ ? നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ സംതൃപ്തരാണോ ?

സാധാരണയായി മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യപ്പെടുത്തി നമ്മുടെ ജീവിതത്തിന് നാം മാർക്കിടാറുണ്ട്. എന്നാൽ നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി നാം മനസ്സിലാക്കാറില്ല.

നമ്മുടെ ജീവിതം അർത്ഥപൂർണ്ണമായി തീരുന്നത് നമ്മെകുറിച്ചുള്ള ദൈവീക പദ്ധതി നാമറിഞ്ഞ്  ചെയ്യുമ്പോഴാണ്. ഇത് അടിസ്ഥാനപരമായി നാം മനസ്സിലാക്കേണ്ട കാര്യമാണ്.

നന്നായി പഠിക്കുക, നല്ല ജോലി കണ്ടെത്തുക, നല്ല കുടുംബ ജീവിതത്തിന്റെ ഉടമസ്ഥനാകുക, നല്ല വീട്, നല്ല കാർ, ഇവ കരസ്ഥമാക്കുക തുടങ്ങി ഒട്ടനവധി സ്വപ്നങ്ങളോടെയാണ് നാം നമ്മുടെ ജീവിതം ആരംഭിക്കുന്നത്. എന്നാൽ ജീവിതയാത്രയിൽ ഒരുപാട് ദുരിതങ്ങളിലൂടെ കടന്ന് പോകുമ്പോൾ ജീവിതത്തെക്കുറിച്ച് അമർഷം തോന്നാറില്ലേ ? ഈയൊരു ജീവിതം എനിക്ക് വേണ്ടായിരുന്നു എന്ന് ചിന്തിക്കുന്ന എത്രയോ ആളുകൾ ഉണ്ട്. നമ്മുടെ ജീവിതം ദൈവത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുകയും അത് ദൈവഹിതത്തിന് അനുസരിച്ച് ചിലവഴിക്കുകയും ചെയ്യുമ്പോൾ ജീവിതം അർത്ഥപൂർണ്ണമാകുന്നു.     

വിശുദ്ധ ബൈബിളിലെ ‘ലേഖനങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവീൻ. ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ച് കൊൾവീൻ. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്ന് ഗ്രഹിച്ചു കൊൾവീൻ. വീഞ്ഞ് കുടിച്ചു മത്തരാകാരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ. ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ.

ജ്ഞാനത്തിൽ നടക്കുക (Walk in wisdom)

ജീവിതം അർത്ഥ പൂർണ്ണമാകണമെങ്കിൽ ദൈവം നൽകുന്ന ജ്ഞാനത്തിൽ നടന്നേ സാധ്യമാകുകയുള്ളൂ. തത്രപ്പെട്ട് കാൽവയ്ക്കുന്നവർ പിഴച്ചു പോകുന്നുവെന്ന് വേദപുസ്തകം പറയുന്നു. വേഗതകൂടിയ അശ്രദ്ധമായ ജീവിതം പരാജയത്തിൽ കലാശിക്കുന്നു.

ജ്ഞാനത്തിൽ നടക്കുവാനും ജീവിതം അർത്ഥ പൂർണ്ണമാക്കുവാനും വിലപ്പെട്ട മൂന്ന് നിർദേശങ്ങൾ വിശുദ്ധ പൗലോസ് ഈ വേദഭാഗത്ത് പറയുന്നു :

1) സമയത്തെ വീണ്ടെടുക്കുന്നതിലൂടെ (വാക്യം 16)

(by redeeming the time)

ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ച് കൊൾവീൻ (redeeming the time because days are evil) എന്ന് നാം വായിക്കുന്നു. ഈ കാലഘട്ടം പലതും കൊണ്ട് വളരെ മോശമാണ്. വിശുദ്ധ പൗലോസ് ഈ ലേഖനം എഴുതുമ്പോൾ താൻ കാരാഗൃഹത്തിൽ ആണെന്ന് മാത്രമല്ല, ക്രിസ്ത്യാനികൾക്കെതിരെ നീറോ ചക്രവർത്തി പീഡനം അഴിച്ചു വിട്ടിരിക്കുകയാണ്. ക്രൈസ്തവർക്ക് എതിരെയുള്ള പീഡനം വർധിച്ചു വരുമ്പോൾ അനുകൂലമല്ലാത്ത സാഹചര്യത്തിലും സമയം തക്കത്തിൽ ഉപയോഗിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാൻ പൗലോസ് ആഹ്വാനം ചെയ്യുന്നു. ഭാരതത്തെ സംബന്ധിച്ചും ക്രൈസ്തവർക്ക് അനുകൂലമായ ഒരു സമയം അല്ലായിത്. ക്രിസ്ത്യാനികളെ പേപ്പട്ടിയെപ്പോലെ ഓടിച്ചിട്ട് അടിക്കുന്ന കാലമാണിത്. തിരിച്ച് പ്രതികരിക്കുവാനല്ല പീഡനത്തിന്റെ മദ്ധ്യത്തിലും ക്രിസ്തുവിന് വേണ്ടി നിലകൊള്ളുവാൻ എഴുത്തുകാരൻ ദൈവജനങ്ങളെ പ്രബോധിപ്പിക്കുന്നു.

അഴിമതി വർദ്ധിച്ചു വരുന്നതിനാൽ നാം സമയം തക്കത്തിൽ ഉപയോഗിക്കണം. സമൂഹത്തിലും സഭാ സ്ഥാപനങ്ങൾക്കകത്തും അഴിമതി വർദ്ധിച്ചു വരികയാണ്. അത് കൊണ്ട് തന്നെ വ്യക്തിപരമായ ജീവിതത്തിൽ നാം വിശുദ്ധരായിരിക്കണം.

ആധുനിക ലോകത്തിൽ ജീവിതത്തിന് മൂല്യമില്ലാതായിരിക്കുന്നു. മറ്റെല്ലാ വസ്തുക്കൾക്കും മൂല്യമുണ്ട്. എന്നാൽ ഉപഭോഗ സംസ്കാരത്തിന്റെ പുത്തൻ ലോകത്ത് സമയം വീണ്ടെടുത്ത് ഉപയുക്തമാക്കുവാൻ നമുക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കണം.    

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

seventeen − 4 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5667375
Total Visitors
error: Content is protected !!