‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 24

ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 24

പാ. വി. പി. ഫിലിപ്പ്

‘സമയം വീണ്ടെക്കുക’ എന്ന പദപ്രയോഗം മാർക്കെറ്റിംഗിന് ഉപയോഗിക്കുന്ന ഒരു പദപ്രയോഗമായിട്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. (Redeem means to buy up for oneself or to by up an opportunity). ബിസിനസുക്കർ തങ്ങളുടെ കച്ചവടം പുരോഗമിക്കുവാൻ അനുകൂലമായ സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിനെ ഇത് കുറിക്കുന്നു. വിനിമയം ചെയ്യുന്ന (exchanging) അർത്ഥത്തിൽ വേണം നാമിത് മനസ്സിലാക്കുവാൻ. ദൈവീക പദ്ധതിയിൽ സമയം നന്നായി വിനിമയം ചെയ്യുക. റിച്ചാർഡ് ചെസ്റ്റർ ഇപ്രകാരം പറയുന്നു “നാം സമയത്തെ വീണ്ടെക്കുന്നവർ ആകണം. കാരണം നാം വീണ്ടെടുക്കപെട്ടവർ ആണ്.”

2. ദൈവഹിതം മനസ്സിലാക്കുന്നതിലൂടെ

(by understanding the will of God)

‘കർത്താവിന്റെ ഹിതം ഇന്നതെന്ന് ഗ്രഹിച്ചുകൊൾവീൻ’ എന്ന് പൗലോസ് ആഹ്വാനം ചെയ്യുന്നു. യേശു ക്രിസ്തുവിന്റെ വാക്കുകളിൽ “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു” (മത്തായി : 7:21).

എങ്ങനെയാണ് ദൈവഹിതം അറിയുന്നത് ? ദൈവത്തോടൊപ്പം നടക്കുമ്പോൾ ദൈവഹിതം അറിയാം. ദൈവത്തോടൊപ്പം നടക്കുക എന്നത് സാധ്യമാകുന്നത് പ്രാർത്ഥനയിലൂടെയും വചന ധ്യാനത്തിലൂടെയുമാണ്. നമ്മുടെ ജീവിതം ദൈവത്തിന്റെ ദാനമാണെന്നും ജീവിതത്തെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതി ഉണ്ടെന്നും നാം അറിയുക.

എന്താണ് നമ്മെകുറിച്ചുള്ള ദൈവഹിതം ? അത് വ്യക്തതയുള്ളതും വിശാലവുമാണ്. നാം രക്ഷിക്കപ്പെടേണം എന്നത് ദൈവഹിതമാണ്. യേശു കർത്താവ് എന്റെ പാപങ്ങൾക്ക് വേണ്ടി കാൽവരി ക്രൂശിൽ മരിച്ചു എന്ന് അംഗീകരിക്കുകയും യേഹ്ശുവിനെ നാഥനും രക്ഷകനുമായി വായ്കൊണ്ട് ഏറ്റ് പറയുകയും ചെയ്യുമ്പോൾ നാം രക്ഷിക്കപ്പെടും.

നാം ജീവന്റെ പുതുക്കത്തിൽ നടക്കണം എന്നത് ദൈവഹിതമാണ്. യേശുവിന്റെ മരണപുനരുത്ഥാനങ്ങളിൽ പങ്കാളിയാകുവാൻ വിശ്വാസസ്നാനം സ്വീകരിക്കുന്നതിലൂടെ ജീവന്റെ പുതുക്കത്തിൽ നടക്കുവാൻ സാധിക്കും.

പരിശുദ്ധാത്മ നിറവും നിയോഗവും നാം ദിനംപ്രതി അനുഭവിക്കുകയും ദൈവമക്കളുമായുള്ള കൂട്ടായ്മ ആചരിക്കുകയും വേണം.

വ്യക്തിപരമായ ജീവിതത്തിലെ പ്രാർത്ഥനയും ബൈബിൾ വായനയും ഏറ്റവും പ്രധാനമാണ്.

അർത്ഥപൂർണ്ണമായ ക്രിസ്തീയ ജീവിതം മുൻപോട്ട് പോകുമ്പോൾ ദൈവീക പദ്ധതി നാം കൂടുതൽ മനസ്സിലാകുകയും പുതുക്കപ്പെട്ടവരായി ജീവിക്കുകയും ചെയ്യും.

3) ആത്മാവിൽ ജീവിക്കുന്നതിലൂടെ (വാക്യം 18-21)

(Be being filled with the spirit)

“ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ”

അർത്ഥപൂർണ്ണമായ ജീവിതം സാധ്യമാകുന്നത് പരിശുദ്ധാത്മ നിറവിലും നിയന്ത്രണത്തിലും നാം ജീവിക്കുമ്പോഴാണ്. നമ്മിൽ പകരപ്പെടുന്ന പരിശുദ്ധാത്മാവിനെക്കുറിച്ച് യേശുക്രിസ്തു ഇങ്ങനെ പഠിപ്പിച്ചു. “എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും” (യോഹ :14:26)

നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവ് നമ്മെ ഉപദേശിക്കുന്നു. ശരിയും തെറ്റും ബോധ്യപ്പെടുത്തുന്നു. പരിശുദ്ധാത്മാവ് ആശ്വാസപ്രദനാണ്. നമ്മോട് വസിക്കുന്ന ആത്മാവാണിത്. ഫലവത്തായ സാക്ഷ്യജീവിതത്തിന് പരിശുദ്ധാത്മാവ് നമ്മെ ശക്തരാക്കുന്നു.

അർത്ഥപൂർണ്ണമായ ജീവിതത്തിന് ഉടമസ്ഥനായിരുന്ന ബർന്നബാസിനെ കുറിച്ച് ഇങ്ങനെ വായിക്കുന്നു. “അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു” (അപ്പൊ : 11:24). പരിശുദ്ധാത്മാവിനെ കൂടാതെ ഫലപ്രദമായ ക്രിസ്തീയ ജീവിതം സാധ്യമല്ല.

ജീവിത പരാജയത്തിന് മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യമില്ല. സാഹചര്യങ്ങളെ കുറ്റപെടുത്തിയിട്ടും  പ്രയോജനമില്ല.അർത്ഥപൂർണ്ണമായ ജീവിതത്തിന് ഉടമയാകണമെങ്കിൽ തികഞ്ഞ ദൈവാശ്രയബോധവും സമർപ്പണവും ആവശ്യമാണ്.

അർത്ഥപൂർണ്ണമായ ക്രിസ്തീയ ജീവിതം സമയം തക്കത്തിൽ ഉപയോഗിക്കുന്നതിലൂടെയും, ദൈവഹിതം അറിയുന്നതിലൂടെ പരിശുദ്ധാത്മ പ്രേരണയാലും നമുക്ക് അറിയാം.        

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

five × 3 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5665180
Total Visitors
error: Content is protected !!