April 2024

PYPA പത്തനംതിട്ട ‘നിറവ്’ പവർ കോൺഫറൻസ് മെയ്‌ 1ന് കുമ്പനാട്ട്

കുമ്പനാട് : സംസ്ഥാന പി വൈ പി എ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന യൂത്ത് പവർ കോൺഫറൻസായ ‘നിറവ് 2024’ പത്തനംതിട്ട ജില്ലയിൽ മേഖല പി വൈ പി എ യുടെ സഹകരണത്തോടെ മെയ്‌ 1ന് കുമ്പനാട് ഹെബ്രോൻപുരത്തുള്ള നവീകരിച്ച ഐ പി സി പാരിഷ് ഹാളിൽ വെച്ച് നടക്കും.രാവിലെ 9:00 മണിക്ക് ആരംഭിക്കുന്ന ആത്മീയ സംഗമം വൈകുന്നേരം 9:00 മണിക്ക് അവസാനിക്കും. തുടർമാനം 12 മണിക്കൂർ നടക്കുന്ന ഈ കോൺഫറൻസിൽ പാ. കെ. സി. […]

PYPA പത്തനംതിട്ട ‘നിറവ്’ പവർ കോൺഫറൻസ് മെയ്‌ 1ന് കുമ്പനാട്ട് Read More »

സങ്കീർത്തന ധ്യാനം’ – 105

‘സങ്കീർത്തന ധ്യാനം’ – 105 പാ. കെ. സി. തോമസ് ദൈവത്താൽ ഞങ്ങൾ വൈരികളെ തള്ളിയിടും, സങ്കീ :44:5 തങ്ങളുടെ വിജയത്തിന്റെ രഹസ്യം തങ്ങളോ തങ്ങളുടെ ബലമോ കഴിവോ അല്ല, ദൈവത്തിന്റെ ബലത്താലും ഭുജത്താലും ആണെന്ന് ഏറ്റ് പറഞ്ഞ കോരഹ് പുത്രന്മാർ, അടുത്തതായി പറഞ്ഞത് ഞങ്ങൾക്ക് നൽകുന്നവൻ ഞങ്ങളുടെ ദൈവമാകയാൽ ആ ദൈവത്താൽ ഞങ്ങൾ ഞങ്ങളുടെ വൈരികളെ തള്ളിയിടും. ഞങ്ങളോട് എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും. അവർ പറഞ്ഞത് അവരുടെ വിശ്വാസത്തിന്റെ ശക്തിയെകുറിച്ചാണ്. ഞങ്ങളുടെ ദൈവം ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ ശക്തനാണെന്ന്

സങ്കീർത്തന ധ്യാനം’ – 105 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 27

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 27 പാ. വി. പി. ഫിലിപ്പ് ദൈവമനുഷ്യന്റെ മനസ്സിനെ വാർദ്ധക്യം ബാധിക്കുവാൻ പാടില്ല. ‘എനിക്ക് കഴിവില്ല’, ‘എന്നെ കൊണ്ടാവില്ല’, ‘പണ്ടത്തെ പോലെ ഇന്ന് സാധിക്കുകയില്ല’ തുടങ്ങിയ പരാജയത്തിന്റെയും മടുപ്പിന്റെയും വാക്കുകളാണോ നിങ്ങൾ എന്നും പറയുന്നത്. ദൈവം പറഞ്ഞ വാഗ്ദത്തങ്ങൾ നമ്മൾ മറക്കുക പതിവാണ്. കാലുകൾ ഇടറാതെ ദൈവീക വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് മുന്നേറുക, പർവ്വതങ്ങളെ കീഴടക്കുക.       പർവ്വതങ്ങളെ കീഴടക്കുന്നതെങ്ങനെ ? ചില മാസങ്ങൾക്ക് മുൻപ് സുവിശേഷത്തിന്റെ ഭാഗമായി ഗൂഡലൂരിൽ അനാഥരായ കുഞ്ഞുങ്ങൾക്ക് വേണ്ടി നടത്തുന്ന ‘അവർ ഹോം’ കാണുവാൻ ഞാനും എന്റെ സ്നേഹിതനും

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 27 Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് ആരംഭിക്കും 

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ കൽപ്പറ്റ തുർക്കി റോഡ് ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർമാരായ എബ്രഹാം ജോസഫ്, മാത്യൂസ് ദാനിയേൽ, ജോ തോമസ്, സജോ തോണിക്കുഴി, കെ.ജെ.ജോബ്, ബിജു ജോസഫ്, ജോമോൻ ജോസഫ് തുടങ്ങിയവർ  പ്രസംഗിക്കും.  ഇവാ. ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയർ ഗാനാലാപനം നിർവ്വഹിക്കും. പാസ്‌റ്റേഴ്സ് കോൺഫറൻസ്,  വനിതാ സമ്മേളനം , സി.ഇ.എം- സണ്ടേസ്കൂൾ സമ്മേളനം എന്നിവയുണ്ടായിരിക്കും. ഞായറാഴ്ച പൊതുസഭാ യോഗത്തോടും കർത്തൃമേശയോടും

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് ആരംഭിക്കും  Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ ഏപ്രിൽ 18 – 21 വരെ കുന്നത്തുകാലിൽ 

നെയ്യാറ്റിൻക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ കുന്നത്തുകാൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്, വി.ജെ. തോമസ്, ബി. മോനച്ചൻ, ബാബു ചെറിയാൻ, പോൾ ഗോപാലകൃഷ്ണൻ,സാം റ്റി. മുഖത്തല, റ്റി. ക്രിസ്തുദാസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. 

ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ ഏപ്രിൽ 18 – 21 വരെ കുന്നത്തുകാലിൽ  Read More »

ഐപിസി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തിൽ പെന്തക്കോസ്ത് ഐക്യവേദിയുടെ കേരള യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രിൽ 15 ന് പാലക്കാട് മണ്ണാർക്കാട്ട് 

പാലക്കാട്‌ : ഐപിസി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തിൽ പെന്തക്കോസ്ത് ഐക്യവേദിയുടെ കേരള യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രിൽ 15 ന് പാലക്കാട് മണ്ണാർക്കാട്ട് 2024 ഏപ്രിൽ 15 രാവിലെ 9 മണി മുതൽ 5 മണി വരെ നടക്കും. ഐ പി സി സെൻറർ മിനിസ്റ്റർ പാസ്റ്റർ എം. ജെ മത്തായി ഉദ്ഘാടനം ചെയ്യും. വിവിധ ഇടങ്ങളിൽ നടത്തപ്പെടുന്ന മീറ്റിങ്ങുകളിൽ പാസ്റ്റർമാരായ പ്രകാശ് പീറ്റർ ചെങ്ങന്നൂർ, ജസ്റ്റിൻ കായംകുളം, വിപിൻ പള്ളിപ്പാട്, വിനു ജോയി, സിസ്റ്റർ

ഐപിസി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തിൽ പെന്തക്കോസ്ത് ഐക്യവേദിയുടെ കേരള യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രിൽ 15 ന് പാലക്കാട് മണ്ണാർക്കാട്ട്  Read More »

എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​ യാത്ര നടത്തി ഐപിസി ഷാർജ വർഷിപ് സെന്റർ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥി 17 കാരൻ ജോൺ ജേക്കബ്

 ഷാർജ : ഐപിസി വർഷിപ് സെന്റർ, ഷാർജ സഭാഗവും സാഹസികനുമായ ജേക്കബ് തങ്കച്ചന്റെയും ജെസ്സിയുടെയും ഏക മകൻ ദുബൈ ജെംസ്​ മോഡേൺ അകാദമിയിലെ 12ാം ക്ലാസ്​ വിദ്യാർഥിയായ ജോൺ ജേക്കബ്​ അടക്കമുള്ള ഒമ്പതംഗ വിദ്യാർഥി സംഘമാണ്​ സമുദ്ര നിരപ്പിൽ നിന്ന്​ 17,598 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​​ അതിസാഹസിക യാത്ര നടത്തി തിരിച്ചെത്തിയത്​. സംഘത്തിലെ ഏക മലയാളിയും ജോൺ ജേക്കബായിരുന്നു. കൂടെ സർവ പിന്തുണയും സുരക്ഷയുമൊരുക്കി രണ്ട്​ അധ്യാപകരും ഒരു എക്സ്​പെഡീഷൻ ലീഡറും

എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​ യാത്ര നടത്തി ഐപിസി ഷാർജ വർഷിപ് സെന്റർ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥി 17 കാരൻ ജോൺ ജേക്കബ് Read More »

ഐ.സി.പി.എഫ്. കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് ഉണർവ്വ് യോഗം ഓടനാവട്ടത്ത്

കൊല്ലം : ഐ.സി.പി.എഫ്. കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് ഉണർവ്വ് യോഗം ഓടനാവട്ടം ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടക്കും. ഐ.സി.പി.എഫ്. നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ഡി. ജോഷുവ മുഖ്യ സന്ദേശം നൽകും. ഐ.സി.പി.എഫ്. മ്യൂസിക്ക് ബാൻഡ്, കൊല്ലം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 95674 43069, +91 97448 89277, +91 89076 87450  

ഐ.സി.പി.എഫ്. കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് ഉണർവ്വ് യോഗം ഓടനാവട്ടത്ത് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗം ‘THE LIVING WATER’ നാളെ (ഏപ്രിൽ 10 ന്)

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗം ‘THE LIVING WATER’ നാളെ (ഏപ്രിൽ 10 ന്) രാവിലെ 9 മണിക്ക് ആരംഭിക്കും. പാസ്റ്റർ സാം കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ സുഭാഷ് കുമരകം വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം കെ. തോമസ് (+965 6622 7857), സ്നേഹ ബ്ലെസ്സൻ (+965 9696 0202)  

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗം ‘THE LIVING WATER’ നാളെ (ഏപ്രിൽ 10 ന്) Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 26

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 26 പാ. വി. പി. ഫിലിപ്പ് “വലിയത് ചിന്തിക്കുക; വലിയത് പ്രവർത്തിക്കുക; വലിയതാകുക”, നോർമാൻ വിൻസെന്റ് പേൾ 9 വിജയജീവിതം പ്രതിസന്ധികൾക്കെതിരെ ശാസ്ത്രവും വിവര സാങ്കേതിക വിദ്യയും മനുഷ്യന്റെ വേഗതയെ കുതിപ്പിച്ചുവെങ്കിലും പരാജയത്തിന്റെയും പിന്തിരിപ്പൻ ആശയങ്ങളുടെയും ശരീരത്തിന്റെ വഴങ്ങാത്ത അവസ്ഥയുടെയും ആകെ തുകയായി മനുഷ്യൻ ഇന്ന് പരിമിതപ്പെട്ടിരിക്കുകയാണ്. അവന് മുൻപേ ലോകം കുതിച്ചു പായുന്നു. മറ്റുള്ളവരെല്ലാം തന്നെ പുറകിലാക്കി എന്ന ചിന്തയും വല്ലാതെ അലട്ടുന്നു. പാപത്തിന്റെയും പരാജയത്തിന്റെയും തിക്തഫലമായി മനസ്സ് അശാന്തിയിൽ മുങ്ങുന്നു. ആത്മവിശ്വാസം നഷ്ടപ്പെടുന്നതോടെ തനിക്ക്

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 26 Read More »

error: Content is protected !!