Important News

ഏ. ജി. ശാലോം ചർച്ച്, വെണ്മണിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19-21 വരെ സുവിശേഷ മഹായോഗം

വെണ്മണി : ഏ. ജി. ശാലോം ചർച്ച്, വെണ്മണിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19-21 വരെ സുവിശേഷ മഹായോഗം നടക്കും. പാസ്റ്റർമാരായ ഷാജി യോഹന്നാൻ, അനീഷ് കാവാലം, തോമസ് എബ്രഹാം എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഗ്ലോറിയസ് ബീറ്റ്‌സ്, കൊട്ടാരക്കര ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  

ഏ. ജി. ശാലോം ചർച്ച്, വെണ്മണിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19-21 വരെ സുവിശേഷ മഹായോഗം Read More »

എ. ജി. പാലോട് സെക്ഷൻ കൺവെൻഷൻ ഏപ്രിൽ 18 – 21 വരെ

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷൻ കൺവെൻഷൻ പാലോട് പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഏപ്രിൽ 18 വ്യാഴം മുതൽ 21 ഞായർ വരെ നടക്കും. ദക്ഷിണ മേഖല ഡയറക്ടർ റവ. പി. കെ. യേശുദാസ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ റവ. റ്റി. ജെ. സാമുവേൽ (AG ഡിസ്ട്രിക്ട് സൂപ്രണ്ട്), റവ. കെ. ജെ. മാത്യു (SIAG സെക്രട്ടറി), റവ. തോമസ് ഫിലിപ്പ് (AG ഡിസ്ട്രിക്ട് സെക്രട്ടറി), റവ. സാബു കുമാർ (സെക്ഷൻ പ്രസ്ബിറ്റർ) എന്നിവർ പ്രസംഗിക്കും. ഗാനശുശ്രൂഷയ്ക്ക് സെക്ഷൻ ക്വയർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് :

എ. ജി. പാലോട് സെക്ഷൻ കൺവെൻഷൻ ഏപ്രിൽ 18 – 21 വരെ Read More »

ഐ.പി.സി അയർലൻഡ് റീജിയൻ പി.വൈ.പി.എ- സംസ്ഥാന പി.വൈ.പി.എ എഡ്യുകെയർ പ്രൊജക്റ്റിനു തുടക്കമായി

പുനലൂർ : ഐപിസി അയർലൻഡ് റീജിയൻ പി.വൈ.പി.എ സംസ്ഥാന പി.വൈ.പി.എയുമായി കൈകോർത്ത എഡ്യുക്കെയർ പ്രോജെക്റ്റിനു തുടക്കമായി. പുനലൂർ കരവാളൂർ നടന്ന പി.വൈ.പി.എ സംസ്ഥാന കൺവൻഷനിൽ ഐ.പി.സി കേരള സ്റ്റേറ്റ് ട്രഷറർ ബ്രദ. പി എം ഫിലിപ്പ് ഉത്ഘാടനം നിർവഹിച്ചു. ബഹുമാന്യനായ പുനലൂർ എം.എൽ. എ പി എസ് സുപാൽ മുഖ്യ അതിഥി ആയിരുന്നു. ഐ.പി.സി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദ. ജെയിംസ് ജോർജ്ജ് വേങ്ങൂർ മേഖലയിലെ റാങ്ക് ജേതാക്കളെ ആദരിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഒരു

ഐ.പി.സി അയർലൻഡ് റീജിയൻ പി.വൈ.പി.എ- സംസ്ഥാന പി.വൈ.പി.എ എഡ്യുകെയർ പ്രൊജക്റ്റിനു തുടക്കമായി Read More »

ICPF കുവൈറ്റിന്റെ വാർഷിക ക്യാമ്പ് ‘IMPRINTED IDENTITY’ ഏപ്രിൽ 10, 11 ന്

കുവൈറ്റ് : ICPF കുവൈറ്റിന്റെ വാർഷിക ക്യാമ്പ് ഏപ്രിൽ 10, 11 ന് നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് അങ്കണത്തിൽ നടക്കും. ‘IMPRINTED IDENTITY’ (എഫെ : 2:10) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഇവാ. ജിബ്‌സൺ ജോയ് (ലക്‌നൗ), ഫെലിക്സ് ജോൺസൺ (ദുബായ്) എന്നിവർ റിസോർസ് പേര്സൺസായിരിക്കും.റെജിസ്റ്റർ ചെയ്യുവാൻ : icpfkuwait.com/registrationകൂടുതൽ വിവരങ്ങൾക്ക് : +965 9668 8695, +965 6065 0722

ICPF കുവൈറ്റിന്റെ വാർഷിക ക്യാമ്പ് ‘IMPRINTED IDENTITY’ ഏപ്രിൽ 10, 11 ന് Read More »

പി.വൈ.പി.എ. – യു.എ.ഇ. റീജിയൻ പ്രബന്ധാവതരണ മത്സരത്തിൽ ഐ.പി.സി എബനേസർ ദുബായ് ജേതാക്കൾ

ഷാർജ : പി.വൈ.പി.എ. – യു.എ.ഇ. റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 30 ന് നടന്ന പ്രബന്ധാവതരണ മത്സരത്തിൽ പി.വൈ.പി.എ എബനേസർ ദുബായ് ജേതാക്കളായി. യു.എ.ഇ-യിലെ വിവിധ എമിറേറ്റുകളിൽ നിന്ന് പി.വൈപി.എ. അംഗങ്ങൾ പങ്കെടുത്തു. പ്രബന്ധാവതരണ മത്സരം ഐ.പി.സിയു എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രബന്ധാവതരണ മത്സരത്തിൽ ഐപിസി അബുദാബി രണ്ടാം സ്ഥാനവും ഐപിസി ഷാർജ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ‘സുവിശേഷത്തിനെതിരെയുള്ള വെല്ലുവിളികൾ’ എന്നതായിരുന്നു വിഷയം. (വാർത്ത : ഇവാ. മോൻസി മാമ്മൻ)

പി.വൈ.പി.എ. – യു.എ.ഇ. റീജിയൻ പ്രബന്ധാവതരണ മത്സരത്തിൽ ഐ.പി.സി എബനേസർ ദുബായ് ജേതാക്കൾ Read More »

ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്‌സിന്റെ വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സനും

തിരുവല്ല : ലോക വനിതാ ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച തിരഞ്ഞെടുക്കപ്പെട്ട വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഇടം പിടിച്ചു ഡോ. ജെസ്സി ജയ്സൻ. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി വനിതാ ചരിത്ര മാസത്തിൽ വായിക്കേണ്ട എഴുത്തുകാർ എന്ന പേരിൽ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ പട്ടികയിലാണ് മലയാളിയും വേദാധ്യാപികയും എഴുത്തുകാരിയുമായ ഡോ. ജെസ്സി ജയ്സനും ഇടം പിടിച്ചത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ട് പേരാണ് ലാൻഹാം പബ്ലിഷേഴ്സ്

ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്‌സിന്റെ വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സനും Read More »

ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസ ഉപവാസ പ്രാർത്ഥന നെന്മാറയിൽ

നെന്മാറ : ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന നെന്മാറ സാന്ത്വനം, പേഴുംപാറയിൽ വെച്ച് ഏപ്രിൽ 19 മുതൽ 25 വരെ നടക്കും. പാ. നിജു മാത്യൂ അടൂർ, പാ. റെജി ജോർജ് ട്രിവാൻഡ്രം, പാ. ജിതിൻ മാവേലിക്കര, പാ. സി. എക്സ്. ബിജു കൊച്ചിൻ, പാ. സുഭാഷ് കുമരകം, പാ. ഷാജൻ ജോർജ് കോട്ടയം, പാ. അഭിമന്യു അർജ്ജുനൻ കൊട്ടാരക്കര എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ക്ലിൻ്റ് ജോൺസൺ ആരാധനക്ക് നേതൃത്വം

ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസ ഉപവാസ പ്രാർത്ഥന നെന്മാറയിൽ Read More »

സൂസൻ ഷാലുവിന് എം. ജി. യൂണിവേഴ്സിറ്റി ബി. എഡ്. ഒന്നാം റാങ്ക്

വാഴൂർ : പുളിയ്ക്കൽ കവല (14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസ്എബിലിറ്റി  എന്ന വിഷയത്തിൽ ഗ്രേഡ് പോയിൻ്റ് 10 ൽ 9.88 (98.8%) നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. മൂവാറ്റുപുഴ നിർമല സദൻ ട്രെയ്നിംഗ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു. എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ. പുതുപ്പള്ളി കൂട്ടുമ്മേൽ പരേതനായ കെ. ബേബി വൽസമ്മ

സൂസൻ ഷാലുവിന് എം. ജി. യൂണിവേഴ്സിറ്റി ബി. എഡ്. ഒന്നാം റാങ്ക് Read More »

ഐപിസി എബനേസർ ദുബായ് സഭയുടെ ആഭിമുഖ്യത്തിൽ സുവി. സാജു മാത്യു നയിക്കുന്ന ബൈബിൾ ക്ലാസ്സ്‌ നാളെ (മാർച്ച്‌ 18 ന്) ആരംഭിക്കും

ദുബായ് : ഐപിസി എബനേസർ ദുബായ് ഒരുക്കുന്ന ബൈബിൾ ക്ലാസ്സ് മാർച്ച്‌ 18 മുതൽ 23 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ‘വ്യത്യസ്തരാകുവാൻ വിളിക്കപ്പെട്ടവർ’ എന്ന വിഷയത്തെ ആസ്‌പദമാക്കി സുവി. സാജു ജോൺ മാത്യു ക്ലാസ്സ് നയിക്കും. സഭാ പ്രസിഡന്റ്‌ പാസ്റ്റർ കെ. വൈ. തോമസ് അധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് ഇന്ത്യൻ സമയം 8:30 മുതൽ 10:00 വരെയാണ് ബൈബിൾ ക്ലാസ്സ്‌. Zoom ID : 857 5739 0182 Passcode: 777

ഐപിസി എബനേസർ ദുബായ് സഭയുടെ ആഭിമുഖ്യത്തിൽ സുവി. സാജു മാത്യു നയിക്കുന്ന ബൈബിൾ ക്ലാസ്സ്‌ നാളെ (മാർച്ച്‌ 18 ന്) ആരംഭിക്കും Read More »

UPF UAE യുടെ നേതൃത്വത്തിൽ ഷാർജാ വർഷിപ്പ് സെന്ററിൽ ‘EDUEXPO 2024’ മാർച്ച് 23 ന്

ഷാർജ : UPF UAE യുടെ നേതൃത്വത്തിൽ ഷാർജാ വർഷിപ്പ് സെന്ററിൽ ‘EDUEXPO 2024’ മാർച്ച് 23 ന്  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ നടക്കും. വിദ്യാഭ്യാസ മാർഗ്ഗനിർദ്ദേശം, പുസ്തകമേള എന്നിവ പ്രദർശനത്തോടൊപ്പം നടക്കും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷിബു വർഗീസ് (+971 50845 9417), ജേക്കബ് ജോൺസൺ (+971 56991 4266), സന്തോഷ് ഈപ്പൻ (+971 50657 6490)      (വാർത്ത : റിച്ചി യോഹന്നാൻ, ദുബായ്)

UPF UAE യുടെ നേതൃത്വത്തിൽ ഷാർജാ വർഷിപ്പ് സെന്ററിൽ ‘EDUEXPO 2024’ മാർച്ച് 23 ന് Read More »

error: Content is protected !!