ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹം : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ
തിരുവല്ല : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹമെന്നു ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ. ന്യൂനപക്ഷ ക്ഷേമപദ്ധതികൾ അനുവദിക്കുന്നതിൽക്രൈസ്തവ സമൂഹത്തോടുള്ള കടുത്ത വിവേചനത്തെ തുടര്‍ന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് വലിയ വിവാദങ്ങള്‍ക്കു ഇടയാക്കിയിരുന്നു. മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് ക്രൈസ്തവർക്ക് വിവേചനം നേരിട്ടിരുന്നതായി പരക്കെ ആക്ഷേപം ഉയരുകയുണ്ടായി. ഇക്കാരണത്താൽ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുത്തണമെന്ന് വിവിധ ക്രൈസ്തവ […]