“അക്രൈസ്തവരുടെ ഉപദ്രവത്തെക്കാൾ കൂട്ട്സഹോദരന്മാരുടെ പരിഹാസമാണ് എന്നെ ഏറെ ദുഖിപ്പിച്ചത്” : പാ. ജേക്കബ് ജോൺ

അക്രൈസ്തവരുടെ ഉപദ്രവത്തെക്കാ കൂട്ട്സഹോദരന്മാരുടെ പരിഹാസമാണ് എന്നെ ഏറെ ദുഖിപ്പിച്ചത് : പാ. ജേക്കബ്  ജോ

ഇന്ന് ലോകത്താകമാനം പടർന്നു പന്തലിക്കുകയും, ഒമ്പതിനായിരത്തിലധികം സഭകളും പതിനായിരത്തിലധികം അംഗീകൃത ശുശ്രുഷകന്മാരുമുള്ള ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽപ്രസിഡന്റ്, പാ. ജേക്കബ് ജോ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിസ്തീയ കൺവെൻഷനായ ‘കുമ്പനാട് കൺവെൻഷൻ’ തുടങ്ങുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേസഭാവാത്തക മായി നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.

? നേതൃസ്ഥാനത്തെ സ്ഥാനലബ്ധി എങ്ങനെ നോക്കി കാണുന്നു :

       ദൈവത്താൽ ഞാൻ നിയുക്തനായി. അല്ലാതെ എന്നെ പോലൊരാൾക്കു ഇങ്ങനെ ഒരവസരം ലഭിക്കുവാൻ ഒരു സാധ്യതയുമില്ല. എന്നെക്കാൾ ആത്മികരായ സഹോദരന്മാർ, കഴിവുള്ളവർ,  സമർത്ഥന്മാർ,  വചനഘോഷണ  പ്രാപ്തന്മാർ  ഉള്ളപ്പോൾ,  ദൈവം വിക്കനായ മോശയെ തിരഞ്ഞെടുത്തത് പോലെയാണ് എന്നെയും കണ്ടത്.

? ശുശ്രുഷയിലേക്കുള്ള പ്രവേശനം :

       തിരുവല്ല ആഞ്ഞിലിത്താനം പൂവക്കാലയിൽ, പരേതരായ പി. എം. ജോൺ, ഏലിയാമ്മ ജോൺ ദമ്പതികളുടെ മകനായി ജനിച്ച എനിക്ക്,  ദൈവത്തിന്റെ കരുണയാൽ 1970ൽ അഭിഷേകംപ്രാപിക്കുവാൻ ഇടയായി. വടക്കേ ഇന്ത്യയെ കുറിച്ചുള്ള വ്യക്തമായ ദർശനം ദൈവം എനിക്ക് നൽകി തന്നു. അങ്ങനെ കുമ്പനാട് ബൈബിൾ കോളേജ്, ബാംഗ്ലൂരിലുള്ള SABC, ഡെറാഡൂൺബൈബിൾ കോളേജ്, എന്നിവടങ്ങളിൽ നിന്നും വേദവചനം പഠിച്ചു. തുടർന്ന് ക്യാപ്റ്റൻ സാമുവേലുമായി ചേർന്ന് പ്രവർത്തിക്കുവാൻ അവസരം ലഭിച്ചു. കഴിഞ്ഞ 41 സംവത്സരമായി ഞാൻകുടുംബമായി ജമ്മു കാശ്മീർ, ഹിമാചൽപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു സുവിശേഷ പ്രവർത്തനം നടത്തി വരുന്നു. പലവിധമായ എതിർപ്പുകൾ അതിജീവിക്കുവാൻദൈവം ഇടയാക്കി. മൂന്ന് തവണ മാരകായുധങ്ങളുമായി എന്നെ കൊല്ലുവാൻ ശ്രമം ഉണ്ടായി. എന്നാൽ ദൈവം വിടുവിച്ചു. ഇന്ന് ഞങ്ങളുടെ ലോക്കൽ സഭയിൽ 700 ലധികം വിശ്വാസികളുമായിആരാധിക്കുവാൻ ദൈവം കൃപ ചെയുന്നു. 1991ൽ ഞാൻ അതീവ രോഗബാധിതനായി തീർന്നു. എന്നാൽ പ്രാർത്ഥനയിൽ ദൈവം അത്ഭുത രോഗസൗഖ്യം നൽകി. തുടർന്ന് എന്റെ ഭാര്യ, സർക്കാർജോലി രാജി വയ്ക്കുകയും, ഞങ്ങൾ കുടുംബമായി പൂർണ്ണസമയ സുവിശേഷ പ്രവർത്തനം നടത്തി വരികയും ചെയുന്നു. സഭാ ശുശ്രുഷ ഉത്തരവാദിത്വം വിട്ടതിനു ശേഷം അനേക തവണകുടിലുകളിൽ പാർത്തു ഹിമാചൽപ്രദേശ്, ജമ്മുകാശ്മീർ, പഞ്ചാബ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വേല ചെയുവാൻ ദൈവം ഇടയാക്കി.

 

? പാ. വത്സ എബ്രഹാമുമായുള്ള ബന്ധം :

       ഹിമാചൽപ്രദേശ്, ജമ്മുകാശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ അടങ്ങുന്ന ഐപിസി പഞ്ചാബ് റീജിയന്റെ പ്രസിഡന്റായി പാ. വത്സൻ എബ്രഹാം ചുമതലയിലുള്ള കാലഘട്ടത്തിൽ, അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്റായി സേവനം അനിഷ്ഠിപ്പാൻ ഇടയായി. അന്ന് ഏകദേശം നൂറിലധികം സഭകൾ ഉടലെടുക്കുവാനും, ആ പ്രവർത്തങ്ങൾക്ക് പാ. വത്സൻ എബ്രഹാംകൈത്താങ്ങൽ നൽകുവാനും ഇടയായി.

?കുമ്പനാട് വെഷനി അനേക ഷങ്ങ പ്രാത്ഥന വീന ആയിരുന്നുവല്ലോ :
1992 മുതൽ അനേക വർഷങ്ങൾ കുമ്പനാട് കൺവെൻഷനിൽ, പ്രഭാതത്തിൽ 5 – 6 AM വരെ നടത്തപെടുന്ന ധ്യാന യോഗത്തിന്റെ കൺവീനറായി പ്രവർത്തിക്കുവാൻ ദൈവം അവസരംനൽകി.

? കോട്ടയം സെന്ററിലുള്ള സഭക വടക്കേ ഇന്ത്യയിലെ പ്രവത്തനങ്ങ സ്പോ ചെയ്യുവാനുള്ള സാഹചര്യം :

       പഞ്ചാബ് സ്റ്റേറ്റ്, ഡിസ്ട്രിക്ട് ചുമതലകൾ എല്ലാം വിട്ടു ഒന്നും ഇല്ലാത്തവനായി തീർന്ന സമയം, ചില നാളുകൾ ഞങ്ങൾ വാടക വീടുകളിൽ താമസിച്ചു സുവിശേഷവേല ചെയ്യുവാനുള്ളസാഹചര്യം ഉണ്ടായി. ആ സമയത്തു കോട്ടയം നോർത്ത്, സൗത്ത് സെന്ററുകൾ ഞങ്ങളുടെ ഹിമാചൽ പ്രദേശിലുള്ള വേല ഏറ്റെടുത്തു. ആ പ്രവർത്തനങ്ങൾ മുഖാന്തരം ഏകേദശം നൂറിലധികംസഭകൾ ആ പ്രദേശങ്ങളിൽ ഉടലെടുക്കുവാൻ ദൈവം ഇടയാക്കി.

? കുടുംബം :

       തിരുവല്ല മേപ്രാൽ സ്വദേശിയായ ഓമനയാണ് ഭാര്യ. ഞങ്ങളുടെ ജീവിതത്തിൽ ദൈവം രണ്ടു മക്കളെ തന്നു. മകൾ ഷൈനി ബോബി, ഭൂട്ടാൻ അതിർത്തിയിൽ കുടുംബമായി സുവിശേഷവേല ചെയുന്നു, മകൻ സാം ജേക്കബ് അമേരിക്കയിൽ പാർക്കുന്നു.

? കേരളക്കരയി ഒരു ഉണവ് നമ്മി നിന്ന് ആരംഭിക്കും എന്ന് പ്രത്യാശിക്കാ കാരണം :
എനിക്ക് പൂർണ്ണവിശ്വാസം ഉണ്ട്, ദൈവം പണ്ടത്തെ പോലൊരു ഉണർവിന്റെ കാലം നമ്മിൽ അയയ്ക്കുമെന്ന്. ‘കുമ്പനാട് കൺവെൻഷൻ’ അതിനു ഒരു മുഖാന്തരമായി ദൈവംഉപയോഗിക്കും. അതിനു മുന്നോടിയായി കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങാതെ പ്രാർത്ഥന ചങ്ങലയിൽ ആയിരിക്കുവാൻ ദൈവം സഹോദരന്മാരെ ബലപ്പെടുത്തി കൊണ്ടിരിക്കുന്നു. 24 മണിക്കൂറും പ്രാർത്ഥന നടന്നു കൊണ്ടിരിക്കുകയാണ്. മാത്രമല്ല കുമ്പനാട് കൺവെൻഷന് ആരംഭിക്കുന്നതിനു മുൻപുള്ള ഏഴു ദിവസം ഉപവാസ പ്രാർത്ഥനയായി, കുമ്പനാട് ആയിരിക്കുന്നു.

പ്രസ്ഥാനത്തിന് വേണ്ടി എന്തെല്ലാം ചെയ്തെടുക്കുവാ സാധിച്ചു:
            ഞാൻ 2013 ലാണ് ജനറൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയുക്തനാക്കുന്നത്. എനിക്കുണ്ടായിരുന്ന 50 സെന്റ് സ്ഥലം വിറ്റ്, എനിക്ക് കിട്ടിയ തുകയായ 5 ലക്ഷം രൂപ പ്രസ്ഥാനത്തിന് നൽകി.ജനറൽ കൗൺസിൽ ഒരുമിച്ചു, ഏകദേശം 8 കോടിയിലധികം രൂപ ചിലവഴിചു ഇന്ത്യ പെന്തക്കോസ്തു ദൈവസഭയ്ക്കു വേണ്ടി കുമ്പനാട്  International Building പണി പൂർത്തീകരിക്കുവാൻദൈവം കൃപ ചെയ്തു. അഞ്ചു നിലകളുള്ള ഈ കെട്ടിട സമുച്ചയത്തിൽ  ജനറൽ,  സ്റ്റേറ്റ്  കൗണ്സിലുകൾ,  വിവിധ  ബോർഡുകൾ  മുതലായ  ഓഫീസുകൾ നിലവിൽ പ്രവർത്തിക്കുന്നു.
മാലിന്യ സംസ്കരണവുമായി ബന്ധപെട്ട്, എന്നും കുമ്പനാട് കൺവെൻഷൻ കാലത്തു നിലനിന്നിരുന്ന പ്രശ്നത്തിന് ഒരു ശ്വാശത പരിഹാരമെന്ന നിലയിൽ മുംബൈയിലുള്ള ഒരുസഹോദരൻ മുഖാന്തരം ഒരു മാലിന്യ സംസ്കരണ പ്ലാന്റ് കുമ്പനാട് ഹെബ്രോൻപുരത്ത് സ്ഥാപിക്കപെടുവാൻ ഇടയായി.
മുന്നൂറു പേരിലധികം ഇരിക്കാവുന്ന ഒരു കൺവെൻഷൻ സ്റ്റേജും, അത്ര തന്നെ പേർക്കിരുന്ന് പ്രാര്ഥിക്കാവുന്ന Prayer Chamber ഉം പൂർത്തീകരിക്കുവാൻ ഇടയായി.
പാ. ടി. ജി. ഉമ്മച്ചന്റെ മകൻ പി. ഓ. ചെറിയാൻ സ്പോൺസർ ചെയ്തു കൊണ്ട് ഹെബ്രോൻപുറത്തു ഒരു AC ഓഡിറ്റോറിയത്തിന്റെ പണി ഈ കൺവെൻഷൻ കാലയളവിൽതറകല്ലിടുകയാണ്.

? വെ ഒരുക്കങ്ങ :

       ജനറൽ കൗണ്സിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ വിവിധ ക്രമീകരണങ്ങളുടെ ചുമതലകൾ പൂർത്തീകരിച്ചു വരുന്നു.  ഉത്‌ഘാടനം കഴിഞ്ഞ Prayer Chamber ൽ, ഇപ്പോൾ തന്നെ24 മണിക്കൂറും പ്രാർത്ഥന തുടർമാനമായി നടന്നു  കൊണ്ടിരിക്കുന്നു. പന്തലിന്റെ പണി കഴിഞ്ഞു. ഒരുക്കങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നു. ഈ പ്രാവശ്യം ഇന്ത്യക്കകത്തു നിന്നും,പുറത്തു നിന്നുമായി ദൈവദാസന്മാർ മുഖ്യ പ്രഭാഷകരായിരുക്കും. ‘തിരുവെഴുത്തിന്റെ ശക്തി’ എന്നതായിരിക്കും ഈ പ്രവ്യശ്യത്തെ കുമ്പനാട് കൺവെൻഷന്റെ ആപ്ത വിഷയം. കഴിഞ്ഞമൂന്ന് വര്ഷം ചെയ്തു വന്നത് പോലെ മൂന്ന് നേരവും ഈ പ്രാവശ്യവും കൂപ്പണുകൾ ഇല്ലാതെ തന്നെ സർവ്വ ജനത്തിനും ഭക്ഷണം നൽകുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞു.

? എതിപ്പുകളെ എങ്ങനെ നോക്കി കാണുന്നു :

       ഞാൻ ഈ സ്ഥാനത്തു വരുന്നതിനു മുൻപ് മുതൽ തന്നെ അനേക എതിർപ്പുകൾ നേരിടേണ്ടതായിട്ട് വന്നിട്ടുണ്ട്. ഏതു എതിർപ്പുകളും ദൈവത്തിന്റെ കൃപയാൽ ഞാൻ പ്രാർത്ഥനയിൽദൈവസന്നിധിയിൽ ഏല്പിക്കുകയാണ് ചെയുന്നത്. പ്രാർത്ഥന എന്ന ആയുധം നമുക്കുണ്ടെങ്കിൽ അസത്യത്തെ നമുക്ക് ഭയപ്പെടേണ്ടതില്ല.

? തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ് :

       ദൈവസഭയ്ക്കുള്ളിൽ ഒരു Election മാറി Selection കടന്നു വരണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു. പ്രാർത്ഥനയാൽ ഇന്ന് ദൈവസഭയ്‌ക്കെതിരായുള്ള അനേക കോടതിവ്യവഹാരങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

? ജീവിതത്തി സന്തോഷം പകരുന്ന സന്ദഭങ്ങ :

       ക്രിസ്തുവിലുള്ള സന്തോഷമാണ് എന്റെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.

? ഏറ്റവും ദുഃഖിച്ച സന്ദഭങ്ങ :

       അക്രൈസ്‌തവർ എന്നെ അനേക തവണ ഉപദ്രവിച്ചിട്ടുണ്ട്. എന്നാൽ കൂട്ടു വിശ്വാസികൾ പരിഹസിക്കുമ്പോൾ വല്ലാതെ ദുഃഖം അനുഭവിച്ചിട്ടുണ്ട്.

? പെന്തക്കോസ്തു   സഭകളിലെ ഐക്യത്തിന് മു കൈയെടുക്കുമോ :

പെന്തക്കോസ്തു സഭകളുടെ തമ്മിലുള്ള ഐക്യത്തിന് എന്ത് ശ്രമവും നടത്തുവാൻ ഞാൻ തയാറാണ്.  കഴിഞ്ഞ  മൂന്ന്  വർഷക്കാലം  ഈ  ശ്രമം  ഞാൻ  തുടർന്ന്  കൊണ്ടേയിരുന്നു.  ഇപ്പോൾ തന്നെ  കുമ്പനാട്  കൺവെൻഷന്  മുന്നോടിയായി  നടക്കുന്ന  ഉപവാസ  പ്രാർത്ഥനയിൽ  വിവിധ പ്രസ്ഥാനങ്ങളെ പ്രധിനിധികരിക്കുന്ന ദൈവദാസന്മാരാണ്  ശുശ്രുഷിക്കുന്നത്.

? അടുത്ത തലമുറയോടുള്ള ഉപദേശം :

       ഐക്യതയാൽ, പ്രാർത്ഥനയാൽ, സ്നേഹത്താൽ, നമുക് ഭാരതത്തെയും, ലോകത്തെ തന്നെയും ക്രിസ്തുവിനായി നേടുവാൻ സാധിക്കും.

? ഇന്ത്യ പെന്തക്കോസ്തു ദൈവസഭയ്ക്കു വേണ്ടിയുള്ള സ്വപ്ന പദ്ധതിക എന്തെല്ലാമാണ് ?

‘ഇപ്പോഴുള്ള രണ്ടര ഏക്കറിൽ, ഏഴു കോടിയോളം രൂപ ചിലവാക്കി 10 നിലയുള്ള ഒരു കെട്ടിടം പണിയുവാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. അതിൽ രണ്ടു നില ഡൈനിങ്ങ് ഹാളായും,ബാക്കി 8 നില കാർ പാർക്കിങ്ങുമായി പണിയെണമെന്നാണ് ആഗ്രഹം.
ഹെബ്രോൻപുരവും, IBC Chapel ഉം, ആഡിറ്റോറിയം ചേർന്ന് ഷീറ്റിട്ടു ഒരു IPC Indoor Stadium, മനസ്സിലുള്ള മറ്റൊരു മെഗാ പദ്ധതിയാണ്.
ഹെബ്രോൻപുരത്തുള്ള ഗേറ്റ് മുതൽ സ്റ്റേജ് വരെ റോഡ് ടാർ ചെയ്യുവാനും പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ ഒന്നാണ്.’

ഇന്ത്യ പെന്തക്കോസ്തു ദൈവസഭയെ, പ്രാത്ഥനാനിറവി പരിശുദ്ധാത്മ ശക്തിയാ നയിക്കുവാ പാ. ജേക്കബ് ജോണിനെ ദൈവം ഇടയാക്കട്ടെ എന്ന് പ്രാത്ഥിക്കുകയും ആശംസിക്കുകയുംചെയുന്നു.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

two − one =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5661855
Total Visitors
error: Content is protected !!