Tuesday Thoughts

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 18

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 18 പാ. വി. പി. ഫിലിപ്പ് ദൈവപ്രവർത്തിയിൽ പങ്കാളിയാകുക യോശുവയുടെ പുസ്തകം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം ആരംഭിക്കുന്നത് ശ്രദ്ധേയമാണ്. “യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തത് ….” യിസ്രായേൽ ജനതയുടെ രണ്ടാം നായകനായി യോശുവ അഭിഷിക്തനാകുന്നതിന് മുൻപ് തന്നെ അവൻ ദൈവപ്രവർത്തിയിൽ പങ്കാളിയായിരുന്നു. വേദപുസ്തക ഭാഷയിൽ ‘മോശയുടെ ശുശ്രുഷകനായിരുന്നു’. മോശയെ സഹായിക്കുക എന്നത്, ദൈവത്തിന്റെ പദ്ധതിയിൽ പങ്കാളിയാകുക എന്നത് തന്നെയാണ്. നമ്മുടെ മുമ്പിലുള്ള ദൗത്യത്തെ കുറിച്ച് വർണ്ണ […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 18 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 17

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 17   പാ. വി. പി. ഫിലിപ്പ്5“ഒരു മനുഷ്യനും തന്റെ ദൈവവും കൂടി ഒരു പർവ്വതം കീഴടക്കുമ്പോൾ അസാധ്യങ്ങൾ അപ്രത്യക്ഷമാകുന്നു” വിജയ ജീവിതം ദൈവസന്നിധിയിൽ ചരിത്രത്തിലെ ഏറ്റവും ശക്തനായ നായകനാണ് മോശ. മോശയെ ദൈവം വിളിച്ചതും, ദൈവനിയോഗമായി മോശ മിശ്രയെമിൽ നിന്നും പുറപ്പെട്ടതും ചരിത്രത്തിലെ വിമോചന സംഭവമാണ്. പിന്നീടുണ്ടായിട്ടുള്ള വിമോചന സമരങ്ങൾക്ക് പുറപ്പാട് പുസ്തകത്തിലെ സംഭവങ്ങൾ പ്രചോദനം നൽകിയിട്ടുണ്ട്. ആധുനിക ദൈവശാസ്ത്രത്തിലെ ശാഖകളായ ലാറ്റിൻ അമേരിക്കൻ വിമോചന ദൈവശാസ്ത്രവും, ദളിത് ദൈവശാസ്ത്രവും രൂപപ്പെട്ടത്

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 17 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 16

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 16 പാ. വി. പി. ഫിലിപ്പ് നാല് : വാഗ്ദത്തങ്ങളെ ഓർപ്പിച്ചുവാഗ്ദത്തങ്ങളെക്കാൾ വലുതാണ് വാഗ്ദത്തം ചെയ്തവൻ. ദൈവവചനങ്ങൾ സ്രേഷ്ടമാകുവാൻ കാരണം അത് ദൈവം അരുളിച്ചെയ്തു എന്നതാണ്. നെഹെമ്യാവിന്റെ പ്രാർത്ഥനയിൽ ദൈവം “മോശയോട് അരുളിച്ചെയ്ത വാഗ്ദത്തം ഓർക്കേണമേ” എന്ന് അപേക്ഷിച്ചു. പാപം ചെയ്ത് ചിന്നഭിന്നമായിപോയ യിസ്രായേൽ ജനം, ആകാശത്തിന്റെ അറുതി വരെ എത്തിയാലും അവർ ദൈവത്തിങ്കലേക്ക് തിരിയുമ്പോൾ, ദൈവത്തിന്റെ നാമം സ്ഥാപിക്കുവാൻ താൻ തിരെഞ്ഞെടുത്ത സ്ഥാനത്ത് മടക്കികൊണ്ട് വരും എന്ന് ദൈവം മോശയോട് അരുളിച്ചെയ്യുന്നു.

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 16 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 15

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 15 പാ. വി. പി. ഫിലിപ്പ് പിന്നെന്ത് കൊണ്ട് നെഹെമ്യാവ്‌ പ്രാർത്ഥിച്ചു ? യെരുശലേമിന്റെ മതിലുകൾ ഇടിഞ്ഞും, വാതിലുകൾ തീവച്ച് ചുട്ടും തകർന്ന് കിടക്കുന്ന സംഭവം പെട്ടെന്നുണ്ടായ ഒന്നല്ല. പഴയനിയമ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഈ സംഭവം ഉണ്ടായിട്ട് 142 വർഷം കഴിഞ്ഞിരുന്നു. ആ വാർത്ത കേട്ടതിന്റെ പ്രതികരണമായിരുന്നില്ല നെഹെമ്യാവിന്റെ പ്രാർത്ഥന. മറിച്ച് യെരുശലേമിൽ ദൈവപ്രവർത്തിയുടെ സമയമായെന്നും, ആ നിയോഗം തന്നിലാണെന്നും നെഹെമ്യാവിന്റെ ഉള്ളിൽ ദൈവാത്മാവ് ബോധ്യം നൽകിയപ്പോൾ അദ്ദേഹം മുഴങ്കാലിൽ ഇരുന്നു.ദൈവമനുഷ്യൻ കാലങ്ങളെയും

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 15 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 14  

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 14 പാ. വി. പി. ഫിലിപ്പ് “യഥാർത്ഥ പ്രാർത്ഥന പ്രാർത്ഥിക്കുന്ന വ്യക്തിയെ മാറ്റിമറിക്കുന്നതാണ്” 4 വിജയജീവിതം പ്രാർത്ഥനയിൽഒരു വിശുദ്ധന്റെ പ്രാർത്ഥനാമുറിയിലെ ചുവർചിത്രം എന്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നു. കൂപ്പ് കൈകളുടെ ഒരു ചിത്രം. അതിന് താഴെ ഒരു വാചകം. “ഒരു ചെറിയ വ്യായാമത്തിലൂടെ ശക്തനായി തീരുക” (Be stronger with this simple exercise). പ്രാർത്ഥന ദൈവമനുഷ്യനെ ശക്തീകരിക്കുന്നു.പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരങ്ങളെ ചലിപ്പിക്കുന്നതാണ് പ്രാർത്ഥന. പ്രാർത്ഥന ദൈവവുമായുള്ള ആശയവിനിമയമാണ്. ലോകചരിത്രത്തിലെ വലിയ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 14   Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 13

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 13 പാ. വി. പി. ഫിലിപ്പ് അയോഗ്യതയെ യോഗ്യതയാക്കിയവൻ (വാക്യം 7)ദൈവമനുഷ്യന്റെ യോഗ്യതയായി ദൈവം കാണുന്നത് അവന്റെ അയോഗ്യതകളാണ്. മോശയെപ്പോലെ തന്നെ യിരെമ്യാവും അതിന് ഉത്തമ ഉദാഹരണമാണ്. “അയ്യോ യഹോവയായ കർത്താവെ എനിക്ക് സംസാരിപ്പാൻ അറിഞ്ഞു കൂടാ ഞാൻ ബാലനല്ലോ” എന്ന് തന്റെ അയോഗ്യതയെ കുറിച്ച് യിരെമ്യാവ്‌ പറഞ്ഞപ്പോൾ ദൈവത്തിന്റെ മറുപടി ശ്രദ്ധേയമാണ്. “ഞാൻ ബാലനെന്ന് നീ പറയരുതു; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 13 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 12

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 12 പാ. വി. പി. ഫിലിപ്പ് ദൈവമനുഷ്യന്റെ വിജയരഹസ്യം ദൈവം അവനെ വിളിക്കുകയും നിയോഗം നല്കുകയും ചെയുന്നു എന്നതാണ്. വിളിച്ചവൻ ആണ് വലുത്. ദൈവം ആരെയും വെറുതെ വിളിക്കുന്നില്ല. അവിടുത്തെ വിളിയിൽ അഭിഷേകമുണ്ട്, നിയോഗമുണ്ട്, ലക്ഷ്യമുണ്ട്. യിരെമ്യാവിനെ സംബന്ധിച്ച് ഇത് വളരെ സുവ്യക്തമാണ്. വ്യക്തിപരമായ ആത്മീയജീവിതത്തിന് യിരെമ്യാവിന്റെ വിളിയുടെയും നിയോഗത്തിന്റെയും പ്രത്യേകതകൾ നമുക്ക് പ്രചോദനം നൽകുന്നു.ദൈവം ഉയിർത്തുന്നതെങ്ങനെ ?ഉയർച്ചയ്ക്ക് കുരുക്ക് വഴികളില്ല. കുറുക്ക് വഴികൾ മനുഷ്യനെ കറക്കുക മാത്രമേ ചെയ്യുകയുള്ളൂ. ദൈവം തന്റെ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 12 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 11 

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 11 പാ. വി. പി. ഫിലിപ്പ് “ഒരു പർവ്വതം നീക്കിക്കളയുവാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ആദ്യം ചെയ്യേണ്ടത് കൈകൊണ്ട് കൊച്ച് കല്ലുകൾ എടുത്ത് കളയുക എന്നതാണ്”, ചൈനീസ് പഴമൊഴി 3 വിജയജീവിതം വിളിയും നിയോഗവും ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങളിൽ പ്രധാനമായ റാൻഡ് വസ്തുതകളാണ്, ദൈവവിളിയും നിയോഗവും. വേദപുസ്തകത്തിലുടനീളം നിറഞ്ഞ് നിൽക്കുന്ന ദൈവത്തിന്റെ അഭിഷിക്തന്മാർ ദൈവം വിളിച്ച് നിയോഗം നല്കിയവരായിരുന്നു. ദൈവവിളി ഒരു ശബ്ദം മാത്രമല്ല, വേർതിരിവ് മാത്രമല്ല പുതിയ ദിശാബോധം നൽകുന്നത് കൂടിയാണ്. അബ്രഹാമിനെ ദൈവം വിളിച്ചത് ഹാരാനിൽ തുടരാനല്ല. ദൈവം കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് യാത്രയാകുവാനാണ്. അബ്രഹാമിൻമേലുള്ള നിയോഗവും അതായിരുന്നു. മോശയെ ദൈവം വിളിച്ചത് ആടുകളുമായി കാടുകളുടെ മേടുകളിൽ തുടരുവാനല്ല, ഇസ്രായേൽ ജനതയുമായി കനാൻ ദേശത്തേക്ക് യാത്രയാകുവാനാണ്. ദാവീദിന്റെ വിളിയും അഭിഷേകവും വ്യത്യസ്തമായിരുന്നു. യേശുക്രിസ്തുവിന്റെ വിളിയും ദൗത്യത്തിലേക്കുള്ള വിളിയാണ്. തന്നെ അനുഗമിക്കുവാനാണ് യേശു വിളിച്ചത്. സാധാരണ ജീവിതത്തിൽ നിന്നും ദൗത്യത്തിൽ നിന്നും ഒരു പുതിയ ദിശയിലേക്ക് യേശു ശിഷ്യന്മാരെ നയിച്ചു. ക്രൂശ് മരണത്തിന് ശേഷം താൻ ചെയ്തത് പോലെ തന്നെ പ്രേഷിത ദൗത്യത്തിൽ മുന്നേറുവാൻ ക്രിസ്തു അവരെ ആഹ്വാനം ചെയ്തു. ആരാണ് ദൈവമനുഷ്യൻ ? ഉത്തരം, ദൈവവിളിയും നിയോഗവുമുള്ളവനാണ് ദൈവമനുഷ്യൻ. ദൈവമനുഷ്യന്റെ വിളിയും നിയോഗവും മനസ്സിലാക്കിത്തരുന്ന ഉത്തമമായ ഒരു കഥാപാത്രമാണ് പഴയനിയമത്തിലെ യിരെമ്യാ പ്രവാചകൻ. യിരെമ്യാ പ്രവാചകനെ ദൈവം വിളിച്ചു. അവന് നിയോഗവും നൽകി. “ഞാൻ ഇന്നു നിന്നെ സർവ്വദേശത്തിന്നും യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിന്നും നേരെ ഉറപ്പുള്ളോരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു. അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാട്”, യിരേ : 1:18,19 പശ്ചാത്തലം യഹൂദ രാജാവായ യോശീയാവിന്റെ പതിമൂന്നാം വർഷത്തിൽ, ബി. സി. 626 ലാണ് യിരെമ്യാ പ്രവാചകൻ തന്റെ ശുശ്രുഷ ആരംഭിക്കുന്നത്. ചരിത്രകാരന്മാർ കണക്കാക്കുന്ന യിരെമ്യാവിന്റെ ശുശ്രുഷാ കാലം ഏകദേശം ബി. സി. 626 മുതൽ 586 വരെയുള്ള നാല്പത് വര്ഷങ്ങളാണ്. യഹൂദ ജനം ദൈവത്തിങ്കലേക്ക് മടങ്ങി വരുവാനുള്ള ശക്തമായ ആഹ്വാനമാണ് യിരെമ്യാ പ്രവാചകൻ നൽകുന്നത്. യിരെമ്യാ പ്രവാചകന്റെ വിളിയും നിയോഗവുമാണ് പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിലെ പ്രമേയം. യിരെമ്യാവ്‌ : കരയുന്ന പ്രവാചകൻ ആരായിരുന്നു യിരെമ്യാവ്‌ ? ആ പേരിൽ തന്നെ അതിന്റെ ഉത്തരം ധ്വനിക്കുന്നുണ്ട്. “യഹോവയിൽ ഉയർത്തപ്പെട്ടവൻ”. ബെന്യാമീൻ ദേശത്തുള്ള അനഥോത്തിലെ (ഇപ്പോൾ അനാത്ത്) പുരോഹിതനായ ഹിൽകിയാവിന്റെ മകനായ യിരെമ്യാവ്‌ യഹോവയാൽ ഉയർത്തപ്പെട്ടവനായിരുന്നു. യിരെമ്യാവ്‌ പ്രവാചകനെ ചരിത്രത്തിൽ അറിയപ്പെടുന്ന മറ്റൊരു പേര് ‘കരയുന്ന പ്രവാചകൻ’ എന്നാണ്. ദൈവത്തിൽ ന്നകന്ന് പോയ യഹൂദാ ജനത്തിന്റെ തെറ്റുകളിലേക്ക് വിരൽ ചൂണ്ടുകയും മാനസാന്തരത്തിന് ശക്തമായ ആഹ്വാനം നൽകുകയും ചെയ്തതിനാൽ ഏറെ എതിർപ്പുകളെ തനിക്ക് അഭിമുഖിക്കരിക്കേണ്ടി വന്നു.    

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 11  Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 10

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 10 പാ. വി. പി. ഫിലിപ്പ് പൊതുജീവിതത്തിൽ വിശുദ്ധരാകുക വ്യക്തിപരമായ ജീവിതത്തിൽ നാം വിശുദ്ധരാകേണ്ടത് പൊതുജീവിതത്തിലും വിശുദ്ധ ജീവിതത്തിന്റെ പ്രതിഫലനം ഉണ്ടാകണം. പൊതുജീവിതം പ്രകടനമാകരുത്. യേശു പറയുന്നു : “മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ … കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുത്”(മത്തായി : 6:1,2). വ്യക്തിപരമായ ജീവിതത്തിലും മറ്റുള്ളവരുമായുള്ള ബന്ധത്തിലും വിശുദ്ധമാകുമ്പോൾ നാമറിയാതെ തന്നെ അത് മറ്റുള്ളവർക്ക് മനസിലാക്കാൻ കഴിയും. പൊതുമുതൽ കൈകാര്യം ചെയ്യുമ്പോഴും പ്രവർത്തിക്കുമ്പോഴും താല്പര്യങ്ങൾ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 10 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 09

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 09 പാ. വി. പി. ഫിലിപ്പ് ശരീരത്തിൽ വിശുദ്ധരാകുക : ശരീരം ദൈവത്തിന്റെ ദാനമാണ്. ദൈവം വസിക്കുന്ന തിരുആലയമാണ് നമ്മുടെ ശരീരം. അത് കൊണ്ട് തന്നെ, ശരീരം വിശുദ്ധമായി സൂക്ഷിക്കുവാൻ ദൈവവചനം ഉദ്ബോധിപ്പിക്കുന്നു. യേഹ്ശു ക്രിസ്തുവിന്റെ വാക്കുകളിൽ, ‘എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ….’, (മത്തായി : 5:29,30). യേശുവിന്റെ ഈ ഉപദേശം കഠിനവും അപ്രായോഗികമായി തോന്നാം. എന്നാൽ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 09 Read More »

error: Content is protected !!