‘സഫലമീ യാത്ര…’ – (13)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
യേശു കേന്ദ്രീകൃതം
ഏൾ പാമർ എന്ന പ്രസിദ്ധനായ സഭാനേതാവ് തന്റെ ജീവിതാനുഭവം ഒരിക്കൽ സഭാനേതാക്കളുടെ കൂട്ടായ്മയിൽ പ്രസ്താവിക്കയുണ്ടായി. തന്റെ ശുശ്രുഷകളെ ഏറെ സഹായിച്ച ജീവിതാനുഭവം.
സെമിനാരി പഠനകാലത്തു അദ്ദേഹം ഒരു ചെറിയ വചന പഠന ക്ലാസ് നടത്തിയിരുന്നു. വേദ വചനങ്ങളിൽ ശ്രദ്ധിക്കുവാൻ ആ ക്ലാസ്സിലുള്ളവരെ താൻ ഉത്സാഹിപ്പിച്ചിരുന്നു. അദ്ദേഹം പറയുന്നത് കൃത്യമായും വചനത്തിൽ ശ്രദ്ധ ചെലുത്തിയവരിൽ ആ വചനം ആഴ്ന്നിറങ്ങും. ആ വചനം അവനെ വചന കേന്ദ്രമായ ക്രിസ്തുവിലേക്കു വഴി തിരിക്കും. ക്രിസ്തു കേന്ദ്രമായ ജീവിത വഴിത്തിരിവിലേക്ക് അവരെ നയിക്കും.
ഒരിക്കൽ യഹൂദ മതനേതാക്കളോടു യേശു പറഞ്ഞു, നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയുന്നു. അവനിൽ നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ. അവ എനിക്ക് സാക്ഷ്യം പറയുന്നു. (യോഹ: 5 : 39 , 40)
തിരുവെഴുത്തുകളുടെ കേന്ദ്രം ക്രിസ്തു എന്ന് നാം തിരിച്ചറിയുമ്പോൾ നമ്മുടെ ജീവിതം ക്രിസ്തുവിനായും, ക്രിസ്തു കേന്ദ്രീകൃതമായും, മാറും എന്നതാണ് അനുഭവ സാക്ഷ്യം.
എഴുതപെട്ട വചനം, തിരുവചനമായ ക്രിസ്തുവിലേക്കു നമ്മെ നയിക്കും.