September 2022

ഞായറാഴ്ച്ച സ്‌കൂള്‍ പ്രവര്‍ത്തിദിനമാക്കാനുള്ള തീരുമാനം പിന്‍വലിക്കണം : പെന്തക്കോസ്തല്‍ കൗണ്‍സില്‍  ഓഫ് ഇന്ത്യ

തിരുവല്ല : ക്രൈസ്തവ വിശ്വാസികള്‍ പരിപാവനമായി കരുതുന്നതും ആരാധനാദിനവുമായ ഞായറാഴ്ച്ച പ്രവര്‍ത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കളും ലഹരി വിരുദ്ധ ക്ലാസ്സില്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഞായറാഴ്ച പൊതു അവധി ദിനമായിരിക്കെയാണ് എല്ലാവര്‍ക്കും അസഹ്യമായ നിലയില്‍ ഒക്‌ടോബര്‍ രണ്ട് പ്രവര്‍ത്തിദിനമാക്കുന്നത്. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ച് ക്രമീകരണം ചെയ്യണം. വിദ്യാര്‍ത്ഥികളെ തിന്മയിലേക്ക് […]

ഞായറാഴ്ച്ച സ്‌കൂള്‍ പ്രവര്‍ത്തിദിനമാക്കാനുള്ള തീരുമാനം പിന്‍വലിക്കണം : പെന്തക്കോസ്തല്‍ കൗണ്‍സില്‍  ഓഫ് ഇന്ത്യ Read More »

പാസ്റ്റർ ആർ. ഏബ്രഹാം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ്, പാസ്റ്റർ ബിജു തമ്പി ജനറൽ സെക്രട്ടറി

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റായി പാസ്റ്റർ ആർ. ഏബ്രഹാം ചുമതലയേറ്റു. പാസ്റ്റർ വി.എ തമ്പിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻ്റ് ചുമതലയേറ്റത്. കഴിഞ്ഞ 46 വർഷമായി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച് വരുന്ന പാസ്റ്റർ ആർ. ഏബ്രഹാം പവ്വർ വിഷൻ റ്റി.വി മാനേജിംഗ് ഡയറക്ടറാണ്.                 ജനറൽ സെക്രട്ടറിയായി പാസ്റ്റർ ബിജു തമ്പി ചുമതലയേറ്റു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന വിഷൻ റെസ്ക്യൂവിൻ്റെ പ്രസിഡൻ്റായ പാസ്റ്റർ

പാസ്റ്റർ ആർ. ഏബ്രഹാം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ്, പാസ്റ്റർ ബിജു തമ്പി ജനറൽ സെക്രട്ടറി Read More »

‘സങ്കീർത്തന ധ്യാനം’ – 30

‘സങ്കീർത്തന ധ്യാനം’ – 30പാ. കെ. സി. തോമസ് ‘എനിക്ക് നല്ലൊരു അവകാശം ലഭിച്ചിരിക്കുന്നു’, സങ്കീ : 16:6 അവകാശങ്ങൾ എല്ലാം നിഷേധിക്കപ്പെട്ടവനായി ദീർഘവർഷങ്ങൾ ജീവിക്കേണ്ടി വന്ന ഒരുവനായിരുന്നു ഈ സങ്കീർത്തനക്കാരൻ. അപ്പനും അമ്മയും തന്നെ ഉപേക്ഷിച്ച സമയങ്ങൾ ഉണ്ടായിട്ടുണ്ട്. അമ്മായിയപ്പൻ തന്നെ വീട്ടിൽ കയറ്റാതെ കൊല്ലുവാൻ നടന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം നഷ്ട്ടപെട്ടവനായി മരുഭൂമിയിലും, ഗുഹകളിലും, വനാന്തരങ്ങളിലുമായി രാപ്പകൽ കഴിയേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ന്യായമായി ലഭിക്കേണ്ട എല്ലാ അവകാശങ്ങളും നഷ്ട്ടപെട്ടവനായി ജീവിക്കുന്ന സാഹചര്യങ്ങളിലും തനിക്ക് ആനന്ദവും

‘സങ്കീർത്തന ധ്യാനം’ – 30 Read More »

ഐപിസി പന്തളം സെന്ററിന് പുതിയ ഭരണസമിതി

പന്തളം : ഐപിസി പന്തളം സെന്ററിന് പുതിയ ഭരണസമിതി നിലവിൽ വന്നു. സെപ്റ്റംബർ 25 ന് ഐപിസി ശാലേം കുളനട സഭയിൽ നടന്ന പൊതിയോഗത്തിലാണ്  തിരെഞ്ഞെടുപ്പ് നടന്നത്.   പാസ്റ്റർ ജോൺ ജോർജ് പ്രസിഡന്റായ ഭരണസമിതിയിൽ പാസ്റ്റർ പി കെ ശമുവേൽകുട്ടി (വൈസ് പ്രസിഡന്റ്), പാസ്റ്റർ പി. ഡി. ജോസഫ് (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.പാസ്റ്റർ എം ഗീവർഗീസ്, ബ്രദർ വി. എം. സാം (ജോയിൻ സെക്രട്ടറിമാർ), ബ്രദർ കെ. കെ. ജോസ് (ട്രഷർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഐപിസി പന്തളം സെന്ററിന് പുതിയ ഭരണസമിതി Read More »

മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 17 – മത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോ. 7-9 വരെ

മാഞ്ചസ്റ്റർ : മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 17 – മത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോ. 7-9 വരെ നടക്കും. പാ. ഡോ. ജോ കുര്യൻ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ബാബു ചെറിയാൻ വചന ശുശ്രുഷ നിർവഹിക്കും. ഇവാ. സോണി സി, ജോർജ്, ഷിഫിൻ തോമസ്, ജെറി ടൈറ്റസ് മാത്യു എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +44 7411 539 877

മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 17 – മത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോ. 7-9 വരെ Read More »

‘ഇതാ, നോഹയുടെ കാലം’ – 24

‘ഇതാ, നോഹയുടെ കാലം’ – 24പാ. ബി. മോനച്ചൻ, കായംകുളം 13 നിയമലംഘികളും കനിവറ്റവരും വർദ്ധിക്കുന്നുവോ ? നോഹയുടെ കാലത്തിന്റെ പ്രത്യേകതകളിൽ ചിലത് നാം ചിന്തിച്ചു കൊണ്ടിരിക്കുകയാണല്ലോ ? എന്നാൽ അന്ത്യകാലത്തെകുറിച്ച് വിശുദ്ധ പൗലോസ് വിവരിക്കുന്ന ചില കാര്യങ്ങളിലേക്കും അവയുടെ വർത്തമാനകാല നിവർത്തിയെക്കുറിച്ചും കൂടി ചില കാര്യങ്ങൾ കുറിക്കാം. അവയിൽ പ്രധാനമായത് അത്യാഗ്രഹം, ദുശ്ശീലം, കൈപ്പടം, മാതാപിതാക്കളോട് അനുസരണമില്ലായ്മ, മാതാപിതാക്കൾക്ക് മക്കളോട് വാത്സല്യമില്ലായ്മ, കനിവില്ലായ്മ എന്നിവയാണത്. (റോമാ : 1:29-31, 2 തിമോ :3:1-6) ഒരു വശത്ത്

‘ഇതാ, നോഹയുടെ കാലം’ – 24 Read More »

ലോക പരിഭാഷാ ദിനത്തോടനുബന്ധിച്ച് ‘ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ’ സെമിനാർ സെപ്റ്റ്. 30 ന്

കോട്ടയം : ലോക പരിഭാഷാ ദിനമായ സെപ്റ്റ്. 30 നോടനുബന്ധിച്ച് ‘ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ’ സെമിനാർ സൂമിൽ വൈകിട്ട് 6.15 ന് ആരംഭിക്കും. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി സെക്രട്ടറി റവ. ജേക്കബ് ആൻറണി കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്യും. ബൈബിൾ നമുക്ക് എങ്ങനെ ലഭിച്ചു എന്ന ആവേശകരമായ ചരിത്രം ബ്രദർ.ജോർജ് കോശി മൈലപ്ര ശ്രോതാക്കളോട് പങ്ക് വയ്ക്കും. ഇതുവരെ ഭാഗീകമായിമായി പോലും ബൈബിൾ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത വിവിധ ഭാഷകളിലേക്കുള്ള ബൈബിൾ പരിഭാഷയിലേർപ്പെട്ടിരിക്കുന്ന സംഘടനാ ലീഡേഴ്സായ ജോൺ മത്തായി കാതേട്ട് (C.E.O Wycliffe lndia), ഡോ.

ലോക പരിഭാഷാ ദിനത്തോടനുബന്ധിച്ച് ‘ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ’ സെമിനാർ സെപ്റ്റ്. 30 ന് Read More »

നസ്രേത്ത് ഗോസ്പൽ മിനിസ്‌ട്രീസ് ഇന്ത്യയുടെ വാർഷിക ദിനാഘോഷം ഒക്ടോ. 7 ന് ഏനാന്തിയിൽ

ഏനാന്തി : നസ്രേത്ത് ഗോസ്പൽ മിനിസ്‌ട്രീസ് ഇന്ത്യയുടെ വാർഷിക ദിനാഘോഷവും സംഗീത വിരുന്നും ഒക്ടോ. 7 ന് ഏനാന്തി ഫ്രണ്ട്സ് ഓഫ് ജീസസ് ഗ്രൗണ്ടിൽ നടക്കും. സുവി. ഷമീർ കൊല്ലം വചനശുശ്രുഷ നിർവഹിക്കുന്ന സമ്മേളനത്തിൽ പോൾസൺ കണ്ണൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +91 98477 48136, +91 98953 12602, +91 904 888 2676, +91 90484 24091, +91 98465 92317

നസ്രേത്ത് ഗോസ്പൽ മിനിസ്‌ട്രീസ് ഇന്ത്യയുടെ വാർഷിക ദിനാഘോഷം ഒക്ടോ. 7 ന് ഏനാന്തിയിൽ Read More »

error: Content is protected !!